Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് പ്രതിസന്ധി: വിദ്യാർത്ഥികൾ മികച്ച ആശയങ്ങളുമായി മുന്നോട്ട് വരണമെന്ന് വി പി നന്ദകുമാർ

കോവിഡ് പ്രതിസന്ധി: വിദ്യാർത്ഥികൾ മികച്ച ആശയങ്ങളുമായി മുന്നോട്ട് വരണമെന്ന് വി പി നന്ദകുമാർ

സ്വന്തം ലേഖകൻ

തൃശൂർ: ലോക രാജ്യങ്ങൾ കോവിഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ മികച്ച ആശയങ്ങളുമായി മുന്നോട്ട് വരണമെന്ന് മണപ്പുറം ഫിനാൻസ് എം.ഡിയും മാനേജിങ്ങ് ഡയറക്ടറുമായ വിപി നന്ദകുമാർ അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ലോക രാജ്യങ്ങൾ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തിരിച്ചു വരവിന് ശ്രമിക്കുകയാണ്. ഈ സമയത്തു വിദ്യാർത്ഥികൾ പുതിയ നൂതന സാങ്കേതി വിദ്യകൾ വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

തൃശൂർ കേച്ചേരി വിദ്യ എഞ്ചിനീയറിങ് കോളേജിലെ സ്‌കിൽ സെന്റർ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അന്തർദേശിയ വെബ്ബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ ഉള്ള പ്രോജക്റ്റുകളിലെ നൂതന ആശയങ്ങളും സാധ്യതകളെയും കുറിച്ചാണ് വെബ്ബിനാർ. ചടങ്ങിൽ വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. സന്തോഷ് പ്രസന്നൻ അധ്യക്ഷത വഹിച്ചു.

വിദ്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജി മോഹനചന്ദ്രൻ, ഫിനാൻസ് ഡയറക്ടർ സുരേഷ്‌ലാൽ, പ്രിൻസിപ്പാൾ ഡോ. സി.ബി സജി, അക്കാഡമിക് ഡീൻ ഡോ.സുധ ബാലഗോപാലൻ, പ്രോഗ്രാം കോർഡിനേറ്റർ അനിൽ എന്നിവർ നേതൃത്വം നൽകി. ന്യൂസിലൻഡ്, ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി, കാനഡ, ബ്രസീൽ, സ്വിസർലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലെ ഗവേഷകർ വെബ്ബിനാറിൽ ക്ലാസ് നയിക്കുന്നത്.

ജൂലൈ 11 മുതൽ 18 വരെ ആണ് വെബ്ബിനാർ. ആയിരം സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ ആണ് വെബ്ബിനാറിൽ പങ്കെടുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8086850021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP