Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ.എൻ.ഒ.സി കേരള ഇല്ലിനോയ്സ് ഷിക്കാഗോ ചാപ്റ്ററിനു പുതിയ നേതൃത്വം; ലൂയി ഷിക്കാഗോ പ്രസിഡന്റ്

ഐ.എൻ.ഒ.സി കേരള ഇല്ലിനോയ്സ് ഷിക്കാഗോ ചാപ്റ്ററിനു പുതിയ നേതൃത്വം; ലൂയി ഷിക്കാഗോ പ്രസിഡന്റ്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ ഇല്ലിനോയിയുടെ കോൺഫറൻസ് കോൾ മീറ്റിങ് ജൂൺ 16-നു വൈകിട്ട് 7.30-നു നടത്തുകയുണ്ടായി. പ്രസ്തുത മീറ്റിംഗിൽ വച്ചു 2020 -22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഐ.എൻ.ഒ.സി കേരളാ ചാപ്റ്ററിന്റെ നാഷണൽ ജനറൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത് ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിച്ച പ്രസ്തുത മീറ്റിംഗിൽ വച്ചു ലൂയി ഷിക്കാഗോയെ ചാപ്റ്റർ പ്രസിഡന്റായും, ഗ്ലാഡ്സൺ വർഗീസിനെ ചെയർമാനായും ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായ ടോമി അംബേനാട്ട് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സിനു പാലയ്ക്കത്തടം (ജനറൽ സെക്രട്ടറി), ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി (വൈസ് പ്രസിഡന്റ്), രാജൻ തോമസ് (ട്രഷറർ), ഡൊമിനിക് തെക്കേത്തല (സെക്രട്ടറി), ജോണി മണ്ണംചേരി (ജോയിന്റ് ട്രഷറർ), ജോണി വടക്കുംചേരി (ആർ.വി.പി), ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ (അഡൈ്വസറി ബോർഡ് ചെയർമാൻ), ജോർജ് മാത്യു (അഡൈ്വസറി ബോർഡ് വൈസ് ചെയർമാൻ), അഡൈ്വസറി ബോർഡ് മെമ്പേഴ്സായി പോൾ വടക്കുംചേരി, ദാസ് പാലക്കാത്ത്, ജയ്മോൻ സ്‌കറിയ, എന്നിവരും, ഗ്രിഗറി ജോസഫ് ജോർജ് (യൂത്ത് കോർഡിനേറ്റർ), സാറാ മാത്യു ഫിലിപ്പ് (വിമൻസ് റെപ്), ജോസ് വർഗീസ് (പി.ആർ.ഒ), സ്റ്റീഫൻ ഉതുപ്പാൻ (ഐടി കോർഡിനേറ്റർ).

ഡോ. സാൽബി പോൾ ചേന്നോത്ത് (എക്സ് ഒഫീഷ്യോ പ്രസിഡന്റ് & നാഷണൽ ജനറൽ സെക്രട്ടറി), ഡോ. അനുപം രാധാകൃഷ്ണൻ (നാഷണൽ സെക്രട്ടറി), മറിയാമ്മ പിള്ള (നാഷണൽ കമ്മിറ്റി),
മെമ്പർഷിപ്പ് കോർഡിനേറ്റേഴ്സ് - കുര്യൻ ഫിലിപ്പ്, ഫിലിപ്പ് മാത്യു.

എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ്: ജോസ് വടക്കുംചേരി, തോമസ് മാത്യു അഡിസൺ, അലക്സ് മുല്ലപ്പള്ളിൽ, ബിജു പൂത്തുറയിൽ, ഫിലിപ്പ് പൗവ്വത്തിൽ, ജോസ് പിണർകയിൽ, ചാക്കോച്ചൻ കടവിൽ, ടോമി വടക്കുംചേരി, ബിനു ചെറിയാൻ, ചാക്കോ ചിറ്റിലക്കാട്ട്, ജോൺസൺ മാളിയേക്കൽ, സാബു അച്ചേട്ട്, ജോസഫ് തോട്ടുകണ്ടത്തിൽ.

കഴിഞ്ഞ നാൽപ്പതിൽപ്പരം വർഷങ്ങളിലായി ഷിക്കാഗോയിൽ കുടിയേറിപ്പാർത്തുവരുന്ന അമേരിക്കയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും, അമേരിക്കൻ നേവിയിലെ മുൻ ഓഫീസറുമായിരുന്ന ലൂയി ഷിക്കാഗോ പ്രസിഡന്റായി വന്നത് സംഘടനയ്ക്ക് വലിയ ഒരു മുതൽക്കൂട്ടാണെന്ന് ഐ.എൻ.ഒ.സി കേരളാ നാഷണൽ പ്രസിഡന്റ് ജോബി ജോർജ്, ചെയർമാൻ കളത്തിൽ വർഗീസ്, ഡോ. മാമ്മൻ സി. ജേക്കബ്, സജി ഏബ്രഹാം, ചാക്കോട്ട് രാധാകൃഷ്ണൻ തുടങ്ങിയ നാഷണൽ നേതാക്കൾ അഭിപ്രായപ്പെടുകയും, മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP