Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'പാലത്തായി - മറക്കില്ല കേരളം ' വിമൻ ജസ്റ്റിസ് സംഘടിപ്പിക്കുന്ന വെർച്വൽ പെൺ പ്രതിഷേധം ഇന്ന്

സ്വന്തം ലേഖകൻ

ബി.ജെ.പി.നേതാവ് പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റകരമായ അനാസ്ഥ ചൂണ്ടിക്കാട്ടി വനിതാ സംഘടനാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പങ്കെടുപ്പിച്ച് വിമൻ ജസ്റ്റിസ് നടത്തുന്ന വെർച്ചൽ പ്രതിഷേധം ഇന്ന് 2.30 ന് ആരംഭിക്കും.

മറ്റൊരാൾ കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിൽ ഇത് വരെ കുട്ടിയുടെ മൊഴി എടുക്കുകയോ FIR ഇടുകയോ അന്വേഷണം പുരോഗമിക്കുകയോ ചെയ്തിട്ടില്ല. 90 ദിവസമായാൽ കുറ്റപത്രം സമർപ്പിക്കാതിരിക്കെ പത്മരാജന് സ്വാഭാവിക ജാമ്യം കിട്ടാൻ സാധ്യതയുണ്ട്. അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ യോ പോക്‌സോ പ്രതിയെ സംരക്ഷിച്ചവർക്ക് എതിരെയോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ക്രൈം ബ്രാഞ്ചിന്റെ കുറ്റകരമായ ഈ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭമെന്ന നിലക്കാണ് വെർച്ചൽ പെൺ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ആലത്തൂർ എംപി. രമ്യാ ഹരിദാസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ്, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിശ, എം.എസ്.എഫ് ദേശീയ സെക്രട്ടറി ഫാത്തിമ തഹ്ലിയ, കെ.അജിത (അന്വേഷി), ഗോമതി പെമ്പിളൈ ഒരുമെ, വനിതാ ലീഗ് നേതാവ് അഡ്വ.കെ.പി. മറിയുമ്മ, സോയ ജോസഫ്, അഫീദ അഹ്മദ്, ബിന്ദു അമ്മിണി, ധന്യാ മാധവ്, എം.സുൽഫത്ത്, ആയിശ റെന്ന, മുദുല ഭവാനി, റാനിയ സുലേഖ, ഡോ.ശർനാസ് മുത്തു, ജബീന ഇർഷാദ്, മിനി വേണുഗോപാൽ, മൃദുല ദേവി ശശിധരൻ, ഫസ്‌ന മിയാൻ തുടങ്ങി 30 ലധികം വനിതാ നേതാക്കൾ പങ്കെടുക്കും.

പ്രതിഷേധ മറിയിച്ചുള്ള മോണോലോഗ്, വര, കവിത എന്നീ കലാരൂപങ്ങളും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP