Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിവശങ്കരനല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന് രാജ്യദ്രോഹക്കേസിലെ രണ്ടാം പ്രതിയായ വനിതയുമായി ബന്ധമുണ്ടോ? രാജ്യദ്രോഹക്കുറ്റത്തിൽ പ്രതിയായ വനിതയെ സർക്കാരിലെ തന്ത്രപ്രധാനമായ പോസ്റ്റിൽ നിയമിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമോ? ഈ കേസിൽ ശിവശങ്കരൻ ഉൾപ്പടെയുള്ളവരെ സംരക്ഷിക്കാൻ അമിത ഉത്സാഹം കാട്ടുന്ന മുഖ്യമന്ത്രി യഥാർത്ഥത്തിൽ ആരെയാണ് ഭയപ്പെടുന്നത്? മുഖ്യമന്ത്രിയോട് ചെന്നിത്തല ആവശ്യപ്പെടുന്നത് പത്ത് ഉത്തരങ്ങൾ

ശിവശങ്കരനല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന് രാജ്യദ്രോഹക്കേസിലെ രണ്ടാം പ്രതിയായ വനിതയുമായി ബന്ധമുണ്ടോ? രാജ്യദ്രോഹക്കുറ്റത്തിൽ പ്രതിയായ വനിതയെ സർക്കാരിലെ തന്ത്രപ്രധാനമായ പോസ്റ്റിൽ നിയമിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമോ? ഈ കേസിൽ ശിവശങ്കരൻ ഉൾപ്പടെയുള്ളവരെ സംരക്ഷിക്കാൻ അമിത ഉത്സാഹം കാട്ടുന്ന മുഖ്യമന്ത്രി യഥാർത്ഥത്തിൽ ആരെയാണ് ഭയപ്പെടുന്നത്? മുഖ്യമന്ത്രിയോട് ചെന്നിത്തല ആവശ്യപ്പെടുന്നത് പത്ത് ഉത്തരങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വപ്‌നാ സുരേഷിന്റെ അറസ്റ്റോടെ രാഷ്ട്രീയ ചർച്ചകളും ചൂടു പടിക്കുന്നു. സംസ്ഥാന പൊലീസിന്റെയും സംസ്ഥാന സർക്കാരിലെ ഉന്നത കേന്ദ്രങ്ങളുടേയും സഹായം ലഭിക്കാതെ സ്വപ്‌നയ്ക്ക് എങ്ങനെ ബാംഗ്ളൂരിൽ എത്താൻ കഴിഞ്ഞു എന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തുന്നത്. മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളാണ് ചെന്നിത്തല ചോദിക്കുന്നത്.

മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങൾ

1. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്നാ സുരേഷും സന്ദീപ് നായരും ട്രിപ്പിൾ ലോക്ഡൗൺ നിലവിലിരുന്ന തിരുവനന്തപുരത്ത് നിന്ന് എങ്ങനെ ചെക്ക് പോസ്റ്റുകളിലെ പരിശോധനകൾ കടന്ന് ബാംഗ്ളൂരിലെത്തി?

2. സംസ്ഥാന പൊലീസിന്റെയും സംസ്ഥാന സർക്കാരിലെ ഉന്നത കേന്ദ്രങ്ങളുടേയും സഹായം ലഭിക്കാതെ അവർക്ക് എങ്ങനെ ബാംഗ്ളൂരിൽ എത്താൻ കഴിഞ്ഞു?

3. സ്വർണ്ണക്കടത്ത് കേസിൽ സി.ആർ.പി.സി 154 അനുസരിച്ച് സംസ്ഥാന പൊലീസ് കേസെടുക്കണമെന്ന് ഇന്നലെ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടും എന്തു കൊണ്ട് ഇത് വരെ എഫ്.ഐ.ആറിട്ട് കേസ് രജിസ്റ്റർ ചെയ്തില്ല.

4. രാജ്യദ്രോഹമുൾപ്പടെയുള്ള അതീവ ഗുരുതരമായ കുറ്റം ചുമത്തപ്പെട്ട കേസിലെ പ്രതിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ എന്തു കൊണ്ട് സസ്പെന്റ് ചെയ്യുന്നില്ല? മുൻപ് കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ചാരക്കേസ് ഉയർന്നു വന്നപ്പോൾ നേരിട്ട് ആരോപണമുയർന്നിപ്പോൾ തന്നെ രമൺ സ്രീവാസ്തവയെ സസ്പെന്റ് ചെയ്തിരുന്നില്ലേ?

5. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായിട്ടും എന്തു കൊണ്ട് പഴുതടച്ചുള്ള ഒരു അന്വേഷണത്തിന് സർക്കാർ തയ്യാറാവുന്നില്ല?

6. ശിവശങ്കരനല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന് രാജ്യദ്രോഹക്കേസിലെ രണ്ടാം പ്രതിയായ വനിതയുമായി ബന്ധമുണ്ടോ?

7. സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗത്തിന് സ്വപ്ന ഹാജരാക്കിയത് വ്യാജബിരുദമാണെന്ന് തെളിഞ്ഞിട്ടും ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ എന്തിനാണ് സർക്കാർ ഇരിക്കുന്നത്? എന്തു കൊണ്ട് അതിനെപ്പറ്റി അന്വേഷിക്കുന്നില്ല.

8. ഐ.ടി വകുൂപ്പിൽ അടുത്ത കാലത്ത് നടന്ന പിൻവാതിൽ നിമനങ്ങളെക്കുറിച്ച് അക്കമിട്ട് ഞാൻ ആരോപണം ഉന്നയിച്ചിട്ടും എന്തു കൊണ്ട് അവ റദ്ദാക്കാനോ അതിനെക്കുറിച്ച് അന്വേഷണം നട്തതാനോ സർക്കാർ തയ്യാറാവുന്നില്ല?

9.രാജ്യദ്രോഹക്കുറ്റത്തിൽ പ്രതിയായ വനിതയെ സർക്കാരിലെ തന്ത്രപ്രധാനമായ പോസ്റ്റിൽ നിയമിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമോ?

10. ഈ കേസിൽ ശിവശങ്കരൻ ഉൾപ്പടെയുള്ളവരെ സംരക്ഷിക്കാൻ അമിത ഉത്സാഹം കാട്ടുന്ന മുഖ്യമന്ത്രി യഥാർത്ഥത്തിൽ ആരെയാണ് ഭയപ്പെടുന്നത്?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP