Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇടുക്കി രാജാക്കാട് സ്വദേശി വൽസമ്മ ജോയ് മരിച്ചത് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ; കോവിഡ് സ്ഥിരീകരിച്ചത് സിബിനാറ്റ് പരിശോധനയിലൂടെ

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇടുക്കി രാജാക്കാട് സ്വദേശി വൽസമ്മ ജോയ് മരിച്ചത് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ; കോവിഡ് സ്ഥിരീകരിച്ചത് സിബിനാറ്റ് പരിശോധനയിലൂടെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി രാജാക്കാട് സ്വദേശി വൽസമ്മ ജോയ് (59) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രാവിലെ പത്തിനായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് 10നു രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങളില്ലായിരുന്നെങ്കിലും കോവിഡ് സിബിനാറ്റ് പരിശോധന നടത്തിയപ്പോഴാണു പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തു മരണം 30 ആയി.

കാലങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിൽ ആയിരുന്നു വത്സമ്മ. ഇവർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വത്സമ്മയുടെ കോവിഡ് ഉറവിടം വ്യക്തമല്ല. ആരോഗ്യ വകുപ്പ് ഇവരുടെ സമ്പർക്ക പട്ടിക തയ്യറാക്കുകയാണ്. 

എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അഞ്ചാം മാസത്തിൽ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. മഞ്ചേരി മെഡിക്കൾ കോളജിൽ ചികിത്സയിലായിരുന്നു യുവതി. വിദേശത്തുനിന്നു വന്ന യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 488 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലെ. 234 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. രണ്ടു പേർ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശി സെയ്ഫുദിൻ, എറണാകുളം സ്വദേശി പി കെ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്. 167 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 76 പേർ143 പേർക്ക് രോഗമുക്തി നേടിയിരുന്നു.

തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജില്ലയിൽ 69 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 46 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. ദ്രുതപ്രതികരണസംഘം 24 മണിക്കൂറും പ്രവർത്തിക്കും. പൂന്തുറയിൽ 100 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സ്ഥാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP