Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാരീസ് ഭീകരാക്രമണത്തിന് ഐസിഎസ് ഉപയോഗിച്ച സാമ്പത്തിക വഴി; ഏഷ്യയിലെ കള്ളക്കടത്തുകാർക്ക് സ്വർണം പ്രതിഫലമായി നൽകിയതുകൊളംബിയൻ മയക്കു മരുന്ന് മാഫിയ; നോട്ട് നിരോധനത്തിലെ നിയന്ത്രണങ്ങളോടെ മെറ്റൽ കറൻസി കൊച്ചിയിലെ സിനിമാക്കാർക്കും പ്രിയപ്പെട്ടതായി; ഷംനാ കാസിമിന്റെ പരാതിക്ക് പുറകെ പോയി സ്വപ്‌നാ സുരേഷിൽ അന്വേഷണം എത്തുമ്പോൾ പുറത്തു വരുന്നത് രാജ്യദ്രോഹത്തിന്റെ സാമ്പത്തിക കുറ്റകൃത്യം; മുടക്കോഴി മലയിൽ കൊടി സുനിയെ പൂട്ടിയ ഷൗക്കത്തലി കണ്ടെത്തുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ

പാരീസ് ഭീകരാക്രമണത്തിന് ഐസിഎസ് ഉപയോഗിച്ച സാമ്പത്തിക വഴി; ഏഷ്യയിലെ കള്ളക്കടത്തുകാർക്ക് സ്വർണം പ്രതിഫലമായി നൽകിയതുകൊളംബിയൻ മയക്കു മരുന്ന് മാഫിയ; നോട്ട് നിരോധനത്തിലെ നിയന്ത്രണങ്ങളോടെ മെറ്റൽ കറൻസി കൊച്ചിയിലെ സിനിമാക്കാർക്കും പ്രിയപ്പെട്ടതായി; ഷംനാ കാസിമിന്റെ പരാതിക്ക് പുറകെ പോയി സ്വപ്‌നാ സുരേഷിൽ അന്വേഷണം എത്തുമ്പോൾ പുറത്തു വരുന്നത് രാജ്യദ്രോഹത്തിന്റെ സാമ്പത്തിക കുറ്റകൃത്യം; മുടക്കോഴി മലയിൽ കൊടി സുനിയെ പൂട്ടിയ ഷൗക്കത്തലി കണ്ടെത്തുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണം ഉപയോഗിച്ചത് മെറ്റൽ കറൻസിയായിട്ടാണെന്ന് വെളിപ്പെടുത്തൽ. ഹവാല പണത്തിന് പകരം സ്വർണം നൽകുകയാണ് രീതി. അതായത് ഒരു കോടിയുടെ ഹവാല നോട്ടുകൾ നൽകിയാൽ. പകരം ആ മൂല്യത്തിന് സ്വർണം നൽകും. ഇത് സൂക്ഷിച്ചു വച്ചാൽ ഭാവിയിൽ വിലയും കൂടും. അങ്ങനെ ഹവാല പണത്തിന്റെ മൂല്യം ഉയർത്താം. ഇതിന് വേണ്ടിയാണ് കോൺസുലേറ്റിന്റെ പാഴ്‌സലിൽ സ്വർണം വൻതോതിൽ കടത്തിയതെന്നാണ് സൂചന.

റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും മെറ്റൽ കറൻസ് ഉപയോഗിച്ചു. സിനിമാ നിർമ്മാതാക്കൾക്കും മെറ്റൽ കറൻസ് നൽകി. സിനിമാ താരങ്ങൾക്ക് പ്രതിഫലം നൽകാൻ പലരും സ്വർണം ഉപയോഗപ്പെടുത്തിയെന്നും സരിത്ത് പറയുന്നു. അതുകൊണ്ട് തന്നെ വമ്പന്മാരിലേക്ക് അന്വേഷണം നീളും. നോട്ട് നിരോധനത്തെ തുടർന്ന് കള്ളപ്പണത്തിന്റെ സാധ്യതകൾക്ക മങ്ങലേറ്റതോടെയാണ് മെറ്റൽ കറൻസിയുടെ സാധ്യത തുടങ്ങുന്നത്. ഗൾഫിൽ മറ്റും കൈമാറുന്ന അഴിമതി പണവും സ്വർണ്ണമായാണ് കേരളത്തിൽ എത്തുന്നത്. ഇതും ഹവാല ട്രേഡിംഗിലൂടെ പണമായി മാറ്റും. അങ്ങനെ അഴിമതിക്കാർക്കും മെറ്റൽ കറൻസി പ്രിയപ്പെട്ടതായി.

ഷംനാ കാസിം നൽകിയ പരാതിയാണ് സ്വർണ്ണ വേട്ടയിൽ തുമ്പുണ്ടാക്കിയത്. അതിനെ വെറുമൊരു ബ്ലാക് മെയിൽ കേസായിട്ടാണ് കേരളാ പൊലീസ് കണ്ടത്. എന്നാൽ പിടിയിലായവർ പറഞ്ഞ വിരവങ്ങൾ കേന്ദ്ര ഇന്റലിജൻസിന് ചോർന്ന് കിട്ടി. ഇത് കസംറ്റംസിന് കിട്ടിയപ്പോൾ അതിനിർണ്ണായകമായി. അങ്ങനെയാണ് സ്വപ്‌നാ സുരേഷിന്റെ കള്ളക്കളി പൊളിയുന്നത്. ഇതോടെയാണ് മെറ്റൽ കറൻസിയെന്ന തട്ടിപ്പിന്റെ പുതിയ സങ്കേതം പോലും ചർച്ചയാകുന്നതും.

ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. മെറ്റൽ കറൻസിയുടെ കഥ ചർച്ചയാതോടെ അന്വേഷണത്തിന് പുതിയ തലം വരികയാണ്.

ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. ലോക്ഡൗണിൽ ശൃംഖല മുറിഞ്ഞ കുഴൽപ്പണ റാക്കറ്റുകൾ കള്ളപ്പണമായി കറൻസി നോട്ടുകളുടെ തുല്യതുകയ്ക്കുള്ള സ്വർണം കൈമാറുന്ന രീതിയെ പറ്റി ഇഡിക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, സിനിമ നിർമ്മാണ രംഗത്തും പണത്തിനു പകരം സ്വർണം കൈമാറിയ സംഭവങ്ങളുടെ വിശദാംശങ്ങൾ രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ട്. പാരിസ് ഭീകരാക്രമണക്കേസ് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) സഹായം തേടി കഴിഞ്ഞ വർഷം കൊച്ചിയിലെത്തിയ ഫ്രഞ്ച് പൊലീസ്, സ്വർണത്തെ മെറ്റൽ കറൻസിയായി ഭീകരർ ഉപയോഗിക്കുന്ന വിവരങ്ങൾ കൈമാറിയിരുന്നു.

പാരിസ് സന്ദർശിച്ച എഎസ്‌പി എ.പി. ഷൗക്കത്തലിക്ക് ഇതേ കുറിച്ച് വ്യക്തമായ സൂചനകളുണ്ടായിരുന്നു. ഷൗക്കത്തലിയുടെ ചോദ്യം ചെയ്യലിലാണ് സരിത് മെറ്റൽ കറൻസിയിലെ കള്ളക്കളി തുറന്ന് സമ്മതിച്ചത്. തീരുവ വെട്ടിച്ച് ആഭരണനിർമ്മാണത്തിനു വേണ്ടി സ്വർണം കടത്തുന്നതും കറൻസിക്കു പകരം നൽകാൻ സ്വർണം കടത്തുന്നതും രണ്ടു രീതിയിലാണ്. ആഭരണനിർമ്മാണത്തിനു വേണ്ടി കടത്തുന്ന സ്വർണത്തിന്റെ വില റാക്കറ്റിനു കൈമാറണം. മെറ്റൽ കറൻസിയായി ദുരുപയോഗിക്കാൻ എത്തുന്ന സ്വർണത്തിന്റെ വിലയ്ക്ക് പകരം സേവനങ്ങളാകും ചോദിക്കുക. തീവ്രവാദ പ്രവർത്തനത്തിനും മറ്റുമുള്ള സഹായം.

കൊളംബിയൻ ലഹരിമരുന്നു മാഫിയയാണ് ഏഷ്യയിലെ കടത്തുകാർക്കുള്ള പ്രതിഫലമായി സ്വർണം നൽകാൻ തുടങ്ങിയത്. ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഖനികളിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന സ്വർണ ബിസ്‌കറ്റുകൾ കടത്തുകൂലിയായി നൽകുന്നതായിരുന്നു രീതി. പണം നൽകുന്നതിനേക്കാൾ ലാഭം ഇതായിരുന്നു. പിന്നീട് ലഹരി മാഫിയയും ഈ വഴി തെരഞ്ഞെടുത്തു. ഒരു തവണ സ്വർണം കടത്തുമ്പോൾ 24 ശതമാനമാണ് തനിക്ക് കമ്മീഷൻ ലഭിക്കുന്നതെന്നാണ് സരിത്ത് കസ്റ്റംസിന് നൽകിയിരിക്കുന്ന മൊഴി.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുള്ള അഞ്ച് പേരെ കുറിച്ച് കസ്റ്റംസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. സരിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇതുസബന്ധിച്ച വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ഇവരെ ഉടനടി പിടികൂടാനുള്ള നടപടിക്രമങ്ങളും ക്സ്റ്റംസ് ആരംഭിച്ചു കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് പേര് ഉയർന്നിട്ടുള്ള ഫാസിൽ ഫരീദിനെ കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിന് ലഭിച്ചു. യുഎഇയിലേക്ക് ഒരു സ്പൈസസ് അടക്കമുള്ളവ എത്തിക്കുന്ന ട്രേഡിങ് ഏജൻസി നടത്തുന്നയാളാണ് മൂന്നാം പ്രതിയായ കൊച്ചി സ്വദേശി ഫാസിൽ ഫരീദ് എന്നാണ് കണ്ടെത്തൽ. എന്നാൽ ട്രേഡിങ് ഏജൻസിയുടെ മറവിൽ ഇയാൾ കള്ളക്കടത്ത് നടത്തുന്നുണ്ടായിരിക്കും ട്രേഡിങ് ഏജൻസി വെറും കടലാസ് കമ്പനിയായിരിക്കുമെന്നാണ് കസ്റ്റംസിന്റെ നിഗമനം.

അതേസമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ഫ്ളാറ്റിൽ കസ്റ്റംസ് തെരച്ചിൽ നടത്തി. തിരുവനന്തപുരത്തെ ഫ്ളാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എത്തിയതായാണ് റിപ്പോർട്ട്. സ്വർണ്ണക്കടത്ത് കേസിലെ രണ്ട് പ്രതികൾ ശിവശങ്കറിന്റെ ഫ്ളാറ്റിലെത്തി ചർച്ച നടത്തിയതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് ഈ നടപടി. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടേയെന്നും വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും ശിവശങ്കർ പറഞ്ഞു. ഒരു വർഷത്തോളമായി ശിവശങ്കർ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ളാറ്റിലാണ് താമസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP