Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെടുമ്പാശ്ശേരിയിൽ രണ്ട് ബാഗുകളിലായി കടത്താൻ ശ്രമിച്ചത് ആറു റൈഫിളുകൾ; രണ്ട് മാനുകളെ വെടിവച്ച് കൊന്ന ഷാർപ്പ് ഷൂട്ടർ; കള്ളപ്പണവും സ്വർണ്ണ കടത്തും കഴിഞ്ഞാൽ ഇഷ്ടം നായാട്ടും; റിയൽ എസ്റ്റേറ്റിൽ സമയം കളഞ്ഞ വെട്ടത്തൂരുകാരന് അയൽവാസികളോട് ഉണ്ടായിരുന്നത് കണ്ടാൽ മിണ്ടാത്ത ബന്ധം; ബംഗളൂരുവിലേക്ക് സ്വപ്ന പോയതും റമീസിന്റെ ഉപദേശം വാങ്ങി; ബന്ധുത്വ കഥ നിഷേധിച്ച് കുഞ്ഞാലിക്കുട്ടി; കോൺസുലേറ്റ് സ്വർണ്ണ കടത്തിൽ എൻ ഐ എയുടെ കണ്ണ് വമ്പൻ സ്രാവുകളിലേക്ക്

നെടുമ്പാശ്ശേരിയിൽ രണ്ട് ബാഗുകളിലായി കടത്താൻ ശ്രമിച്ചത് ആറു റൈഫിളുകൾ; രണ്ട് മാനുകളെ വെടിവച്ച് കൊന്ന ഷാർപ്പ് ഷൂട്ടർ; കള്ളപ്പണവും സ്വർണ്ണ കടത്തും കഴിഞ്ഞാൽ ഇഷ്ടം നായാട്ടും; റിയൽ എസ്റ്റേറ്റിൽ സമയം കളഞ്ഞ വെട്ടത്തൂരുകാരന് അയൽവാസികളോട് ഉണ്ടായിരുന്നത് കണ്ടാൽ മിണ്ടാത്ത ബന്ധം; ബംഗളൂരുവിലേക്ക് സ്വപ്ന പോയതും റമീസിന്റെ ഉപദേശം വാങ്ങി; ബന്ധുത്വ കഥ നിഷേധിച്ച് കുഞ്ഞാലിക്കുട്ടി; കോൺസുലേറ്റ് സ്വർണ്ണ കടത്തിൽ എൻ ഐ എയുടെ കണ്ണ് വമ്പൻ സ്രാവുകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിൽ മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസ് പിടിയിലായത് നിർണായക വഴിത്തിരിവെന്ന് സൂചന. ഷാർപ്പ് ഷൂട്ടറായ റമീസ് മണ്ണാർക്കാട് വനമേഖലയിൽ അടക്കം മൃഗവേട്ട നടത്തിയതിന്റെ പേരിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. 2014 ൽ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ് റമീസ്. പാലക്കാട് വാളയാർ സ്റ്റേഷനിലാണ് കേസ്.

സ്വർണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ്. ഞായറാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യൽ ആരംഭിച്ചു. അതിനിടെ റമീസിന് കുടുംബവുമായി വലിയ അടുപ്പമില്ലെന്നാണ് വെട്ടത്തൂരിലെ നാട്ടുകാർ പറയുന്നത്. അതിനിടെ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് ഈ ആരോപണം നിഷേധിച്ചു. റമീസിന്റെ മൊഴിയനുസരിച്ച് കൂടുതൽ പേർ കേസിൽ പിടിയിലായേക്കുമെന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞു.

കേരളത്തിലെത്തുന്ന സ്വർണം വിതരണം ചെയ്യുന്നതിൽ മുഖ്യപങ്കാളിയാണ് റമീസ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്ന കടത്ത് സംഘത്തെ നിയന്ത്രിക്കുന്നതിൽ പ്രധാനിയാണ് ഇയാൾ. കോൺസുലേറ്റ് കടത്തിൽ വിവാദമുണ്ടായതിന് ശേഷം സ്വപ്ന സുരേഷ് പെരിന്തൽമണ്ണയിൽ എത്തിയതായുള്ള സംശയങ്ങളും ഉയർന്നിട്ടുണ്ട്. പെരിന്തൽമണ്ണയിലെത്തിയ ശേഷമാണ് ബെംഗളൂരുവിലേക്ക് പോയതെന്നാണ് സംശയം. നാട്ടിൽ വലിയ സൗഹൃദങ്ങൾ ഇല്ലാത്ത ആളാണ് റമീസ്. എല്ലാവരുമായി അകലം പാലിച്ചിരുന്ന റമീസിന്റെ വീട്ടിൽ പുറത്തുനിന്നുള്ള ആളുകൾ അർധരാത്രിയിൽ അടക്കം വന്നുപോയിരുന്നു. പല ഇടപാടുകളും തർക്കങ്ങളിൽ കലാശിച്ചിരുന്നതായി അയൽക്കാർ പറയുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസ് നോട്ട് നിരോധനത്തിന് പിന്നാലെ തകർന്നതോടെ റമീസ് ദുരൂഹമായ ഇടപാടുകളിലേക്ക് കടക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താൻ ശ്രമിച്ച കേസിലെ പ്രതിയുമാണ് റമീസ്. രണ്ടു ബാഗുകളിലായി അന്ന് കൊണ്ടുവന്നത് ആറു റൈഫിളുകൾ ഗ്രീൻചാനൽവഴി കടത്താൻ ശ്രമിക്കവെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾക്ക് തീവ്രവാദികളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ വസ്തുതകൾ. അതുകൊണ്ട് തന്നെ സ്വർണ്ണ കടത്ത് കേസിന് പുതിയ മാനങ്ങൾ വരും. റമീസിന് നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് അടക്കമുള്ളവയുണ്ട്. സ്വപ്ന കടത്തിയ സ്വർണം റമീസ് ആണ് മലബാറിലെ വ്യാപാരികൾക്ക് എത്തിച്ചുനൽകിയതെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. സ്വർണക്കടത്ത്, തോക്കുകടത്ത്, മാൻവേട്ട, ഹവാല ഇടപാടുകൾ തുടങ്ങിയവയിലെല്ലാം പ്രതിയോ ആരോപണവിധേയനോ ആണ് റമീസ്.

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണം കടത്തിയത്? അന്വേഷിക്കാൻ വെള്ളിയാഴ്?ച രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ്? ഇയാളെ കസ്?റ്റഡിയിലെടുത്തത്?. മുമ്പ്? കരിപ്പൂർ വിമാനത്താവളം വഴി 15 കിലോ സ്വർണം കടത്തിയതി?ന്? ഇയാളുടെ വെട്ടത്തൂരിലെ വീട്ടിൽ കസ്?റ്റംസ്? പരിശോധന നടത്തിയിരുന്നു. സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തും അടക്കം ക്യാരിയർമാരാണെന്നും സ്വർണ കടത്തിന് പിന്നിൽ ഉന്നത ബന്ധമുണ്ടെന്നുമുള്ള സുപ്രധാന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ കടത്തിയ സ്വർണ്ണത്തിന്റെ ലാഭവിഹിതം ഉപയോഗിക്കുന്നുണ്ട് എന്നതിനെ കുറിച്ചണ് എൻ.ഐ.എയുടെ പ്രധാന അന്വേഷണം. ഈ കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻ.ഐ.എ ശനിയാഴ്‌ച്ച രാത്രി ബംഗളൂരുവിൽ വെച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റമീസിന്റെ അറസ്റ്റ്. ഇയാളെ കുറിച്ച് സന്ദീപാണ് സൂചന നൽകിയത്. ഇന്നലെ ബംഗളൂരുവിൽ വിശദ ചോദ്യം ചെയ്യൽ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിട്ടിയ വിവരമാണ് റമീസിനെ കുടുക്കുന്നത്.

2015ൽ കരിപ്പൂരിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായ റമീസിന് അന്ന് കേരളത്തിലെ മന്ത്രിയുമായി ബന്ധമുള്ളതായി സൂചനകൾ പുറത്തു വന്നിരുന്നു. അന്ന് റമീസ് താൻ മന്ത്രിയുടെ ബന്ധുവാണെന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പറഞ്ഞ് പ്രതി വിരട്ടിയായും ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത് വലിയ വ്യക്തമായിരുന്നു. ഇയാൾക്ക് മന്ത്രി കുഞ്ഞാലികുട്ടിയുടെ അകന്ന ബന്ധുവാണെന്നായിരുന്നു റമീസിന്റെ അവകാശ വാദം. എന്നാൽ ഇയാളുമായി കുഞ്ഞാലിക്കുട്ടിക്ക് വലിയ ബന്ധങ്ങളൊന്നും ഇല്ലെന്നാണ് സൂചന.

2015ലും കാർഗോ വഴിയായിരുന്നു സ്വർണ്ണ കടത്ത്. അന്നും വലിയ അളവിൽ സ്വർണം കടത്തിയിരുന്നു. ഗൾഫിൽ നിന്ന് കാർഗോവഴി 17.5 കിലോഗ്രാം സ്വർണം കടത്തി. ഗൾഫിൽ നിന്ന് കാർഗോവഴി സ്വർണ്ണമെത്തിച്ചാൽ ലാഭം ഉണ്ടാക്കാമെന്ന് രാമനാട്ടുകര സ്വദേശി സലീം എന്നയാൾ പറഞ്ഞതനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്നാണ് അന്ന് റമീസ് മൊഴി നൽകിയത്. സുബൈർ എന്നയാളിന്റെ പാസ്‌പോർട്ടിലാണ് സ്വർണ്ണമെത്തിച്ചത്. എന്നാൽ മറ്റ് വിരങ്ങൾ തനിക്ക് അറിയില്ലെന്ന നിലപാടിലാണ് റമീസ്. വെട്ടത്തൂർ സ്വദേശിയായ റമീസ് ഒരു ഉന്നതനായ നേതാവിന്റെ കൊച്ചുമകനാണെന്നും സൂചനയുണ്ട്.

ഇപ്പോൾ തിരുവനന്തപുരത്തെ സ്വർണ്ണ കടത്തിലും റമീസ് പിടിയിലാകുകയാണ്. സ്വർണക്കടത്ത് കേസിൽ ഇത് വരെ നടന്നതിൽ പ്രധാനപ്പെട്ട നീക്കമായാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഈ കസ്റ്റഡി വിലയിരുത്തപ്പെടുന്നത്. സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തും അടക്കം ക്യാരിയർമാരാണെന്നും സ്വർണ കടത്തിന് പിന്നിൽ ഉന്നത ബന്ധമുണ്ടെന്നുമുള്ള സുപ്രധാന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീ്സിനെ പിടികൂടിയത് അന്വേഷണത്തിൽ നിർണ്ണായകമാണ്. പ്രത്യേക വാഹനത്തിൽ കൊച്ചിയിൽ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസിൽ തന്നെയാണ് ഇപ്പോഴുള്ളത്. ഇരുവരേയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഞെട്ടിക്കുന്ന വിവരങ്ങൾ സ്വർണക്കടത്തുമായി ഇനിയും പുറത്ത് വരാനുണ്ടെന്ന സൂചനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകുന്നത്.

കരിപ്പൂർ വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽനിന്ന് അഞ്ച് കോടി രൂപയുടെ സ്വർണം പിടികൂടിയ കേസാണ് റമീസിനെ കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാക്കുന്നത്. കാർഗോ വഴി കോടികളുടെ സ്വർണം പുറത്തേക്കൊഴുകിയതായി അന്ന് തന്നെ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിരുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള സംഘമാണ് കള്ളക്കടത്തിന്റെ മുഖ്യ സൂത്രധാരകരെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ അന്വേഷണം വഴി മുട്ടി. എയർ കാർഗോ വഴിയെത്തുന്ന ബാഗേജുകൾ കർശന പരിശോധനക്ക് കസ്റ്റംസ് വിധേയമാക്കാറില്ല. ഇത് മുതലെടുത്ത് കാർഗോ വഴി സ്വർണം പുറത്തേക്ക് കടത്തിയിരിക്കുമെന്നാണ് നിഗമനം. വിമാനമാർഗം കാർഗോയിലെത്തിയ ബാഗേജ് സ്വീകരിക്കാനെത്തിയപ്പോഴാണ് 2015ൽ റമീസ് പിടിയിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP