Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാന് കോവിഡ്; പരിശോധനാ ഫലം വന്നതോടെ ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പി.ജി.ഐ ആശുപത്രിയിലേക്ക് മാറ്റി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാന് കോവിഡ്; പരിശോധനാ ഫലം വന്നതോടെ ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പി.ജി.ഐ ആശുപത്രിയിലേക്ക് മാറ്റി

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പി.ജി.ഐ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ ചൗഹാൻ. ചൗഹാന്റെ പരിശോധനാഫലം പോസിറ്റീവായതോടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾ ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനാ ഫലം പോസിറ്റീവാകുകയായിരുന്നു. പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്കും മുൻ സ്‌കോട്ട്‌ലൻഡ് താരം മജീദ് ഹഖിനും ശേഷം കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് ചൗഹാൻ.

കഴിഞ്ഞ മാസം ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിന് മുമ്പ് നടന്ന പരിശോധനയിൽ നിലവിലെ പാക്കിസ്ഥാൻ ടീമിലെ 10 താരങ്ങൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും കളിച്ച താരമാണ് ചേതൻ ചൗഹാൻ. ടെസ്റ്റിൽ 31.57 ശരാശരിയിൽ 2084 റൺസും ഏകദിനത്തിൽ 21.85 ശരാശരിയിൽ 153 റൺസും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കും ഡൽഹിക്കുമായി രഞ്ജി ട്രോഫി കളിച്ച അദ്ദേഹത്തിന് 1981-ൽ അർജുന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP