Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡേവിഡ് ബെക്കാമിന്റെയും വിക്ടോറിയയുടേയും മകൻ ബ്രൂക്ക്ലിൻ വിവാഹിതനാകുന്നത് ശതകോടികൾ വാരിയെറിഞ്ഞ്; 21 കാരനായ ബ്രൂക്ക്ലിന്റെ കാമുകി 25 കാരിയായ ബ്രിട്ടീഷ് സുന്ദരി

ഡേവിഡ് ബെക്കാമിന്റെയും വിക്ടോറിയയുടേയും മകൻ ബ്രൂക്ക്ലിൻ വിവാഹിതനാകുന്നത് ശതകോടികൾ വാരിയെറിഞ്ഞ്; 21 കാരനായ ബ്രൂക്ക്ലിന്റെ കാമുകി 25 കാരിയായ ബ്രിട്ടീഷ് സുന്ദരി

സ്വന്തം ലേഖകൻ

പ്രണയകഥകളുടെ രാജകുമാരൻ വിവാഹിതനാവുകയാണ്. ഡേവിഡ് ബെക്കാമിന്റേയും വിക്ടോറിയയുടേയും മകൻ ബ്രൂക്ക്ലിൻ ബെക്കാമിന്റെ പേര് എന്നും തലക്കെട്ടുകളിൽ നിറഞ്ഞിട്ടുള്ളത് പ്രണയവുമായി ബന്ധപ്പെട്ടായിരുന്നു. കനേഡിയൻ നടി നടാലിയ ഗാൻഷോൺ, നടി ഫീബെ ടോറൻസ് എന്നിവർ തുടങ്ങി നടിയും മോഡലുമായ ക്ലോയെ, ഫ്രഞ്ച് മോഡലും ഗായികയുമായ സോണിയ ബെൻ അമ്മർ വരെയുള്ളവർപലകാലങ്ങളിലായി ബ്രൂക്ക്ലിന്റെ കഥകളിലെ നായികമാരായിട്ടുണ്ട്. മോഡലായ ഹാനയുമായുള്ള ബന്ധം തകർന്നതോടെയാണ് ബ്രൂക്ക്ലിൻ നടിയായ നിക്കോള പെൽട്സുമായി അടുക്കുന്നത്.

അടുത്ത വർഷം രണ്ട് വിവാഹച്ചടങ്ങുകളിലായി ഇരുവരും വിവാഹിതരാകുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ഫോട്ടോഗ്രാഫർ കൂടിയായ ബ്രൂക്ക്ലിന്റെയും നടിയായ നിക്കോളയുടെയും വിവാഹനിശ്ചയം ഇന്നലെയായിരുന്നു. രണ്ട് ചടങ്ങുകളായി നടത്തുന്ന വിവാഹത്തിന് 4 മില്ല്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും വാർത്ത വരുന്നു. നിക്കോളയുടെ കോടീശ്വരനായ പിതാവ് നെൽസൺ പെൽട്സാണ് വിവാഹ ചെലവുകൾ വഹിക്കുന്നത്. അതേ സമയം വിക്ടോറിയയും ഡേവിഡ് ബെക്കാമും തങ്ങളുടേതായ രീതിയിൽ ഈ വിവാഹം ആഘോഷമാക്കുവാൻ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ബ്രിട്ടനിലും ഫ്ളോറിഡയിലും വച്ച് രണ്ട് ചടങ്ങുകളായിട്ടായിരിക്കും വിവാഹം നടക്കുക.

കഴിഞ്ഞ എഴുപത് വർഷമായി ഒരുമിച്ച് ജീവിക്കുന്ന മുത്തച്ഛനും മുത്തശ്ശിയുമാണ് ബ്രൂക്ക്ലിന്റെ മാതൃകകൾ എന്നാണ് വിക്ടോറിയ പറയുന്നത്. അതുകൊണ്ട് തന്നെ സുസ്ഥിരമായ ഒരു വിവാഹബന്ധമാണ് ബ്രൂക്ക്ലിൻ ആഗ്രഹിക്കുന്നത്. അവസാനം, ബ്രൂക്ക്ലിന്റെ പണത്തിനും പ്രശസ്തിക്കും പുറകെ പായാത്ത ഒരു പെൺകുട്ടിയെ അവൻ കണ്ടെത്തി. വിക്ടോറിയ പറയുന്നു. വിവാഹത്തീയതി ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്ത വേനല്ക്കാലത്തോ, വസന്തത്തിന്റെ ആരംഭത്തിലോ ആയിരിക്കും വിവാഹം എന്നറിയുന്നു.

വിവാഹശേഷം ഇവർ അമേരിക്കയിലേക്ക് താമസം മാറ്റുമെന്നാണ് അറിയുന്നത്. ബ്രൂക്ക്ലിൻ, ഫോട്ടോഗ്രാഫിയിൽ നിർവധി അപ്രന്റീസ്ഷിപ്പുകൾ ചെയ്ത ലോസ്ഏഞ്ചലസിലായിരിക്കും അവർ താമസിക്കുക. കഴിഞ്ഞ ഒമ്പത് മാസങ്ങളായി ഈ ജോഡികൾ ഡേറ്റിങ് നടത്തുകയായിരുന്നു എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ ന്യുയോർക്കിൽ ഇരുവരും ഒരുമിച്ച് ഐസൊലേഷനിൽ ആണെന്നും റിപ്പോർട്ട് ചെയ്യുന്നു. മോഡലും ഹാദിദ് കുടുംബാംഗവുമായ അൻവർ ഹാദിദുമായുള്ള ബന്ധം തകർന്നതിനെ തുടർന്നാണ് നിക്കോള ബ്രൂക്ക്ലിനുമായി അടുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP