Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉത്തർപ്രദേശിലേക്ക് വിവാഹത്തിന് പോയത് അധിക‍‍ൃതരെ അറിയിക്കാതെ; കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഭാര്യയുടെ സ്രവസാംപിൾ പരിശോധനക്കയച്ചത് ജോലിക്കാരിയുടേതെന്ന പേരിലും; മധ്യപ്രദേശിൽ കോവിഡ് ബാധിതനായ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ഉത്തർപ്രദേശിലേക്ക് വിവാഹത്തിന് പോയത് അധിക‍‍ൃതരെ അറിയിക്കാതെ; കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഭാര്യയുടെ സ്രവസാംപിൾ പരിശോധനക്കയച്ചത് ജോലിക്കാരിയുടേതെന്ന പേരിലും; മധ്യപ്രദേശിൽ കോവിഡ് ബാധിതനായ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ജോലിക്കാരിയുടേതെന്ന വ്യാജേന ഭാര്യയുടെ സ്രവം പരിശോധനക്കയച്ച ഡോക്ടർക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സിങ്രോളിയിലാണ് സംഭവം. സർക്കാർ ഡോക്ടർ അഭയ് രഞ്ജൻ സിങ്ങാണ് കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഭാര്യയുടെ സ്രവസാംപിൾ ജോലിക്കാരിയുടേതെന്ന് രേഖപ്പെടുത്തി പരിശോധനയ്ക്കയച്ചത്. നിലവിൽ ഡോക്ടറും ഭാര്യയും മറ്റ് രണ്ട് കുടുംബാം​ഗങ്ങളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

ഡോക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും കോവിഡ് ഭേദമായി മടങ്ങിയെത്തിയാലുടനെ എപിഡെമിക് ആക്ട് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് ആനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ബൈദാൻ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് അരുൺ പാണ്ഡെ അറിയിച്ചു. ഡോക്ടറുമായി സമ്പർക്കമുണ്ടായ ഒരു സബ്-ഡിവിഷണൽ മജിസ്ട്രേറ്റുൾപ്പെടെ 33 സർക്കാരുദ്യോഗസ്ഥർ ഇപ്പോൾ ക്വാറന്റീനിലാണ്. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

സിങ്രോളിയിലെ ആരോഗ്യകേന്ദ്രത്തിലാണ് ഡോക്ടർ സേവനം ചെയ്തിരുന്നത്. ജൂൺ 23 ന് ഡോക്ടർ അഭയ് ഉത്തർപ്രദേശിലെ ബല്ലിയയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയി. അവധി ലഭിക്കാത്തതിനെ തുടർന്ന് അധികൃതരെ അറിയിക്കാതെയായിരുന്നു കുടുംബസമേതമുള്ള യാത്ര. ജൂലായ് ഒന്നിന് മടങ്ങിയെത്തിയ ഇദ്ദേഹം ക്വാറന്റീനിൽ കഴിയാതെ ജോലിയിൽ തിരികെ പ്രവേശിച്ചു.

ഭാര്യയ്ക്ക് കോവിഡ് ലക്ഷണങ്ങൾ പ്രകടമായതോടെ സ്രവസാംപിൾ ശേഖരിച്ച് ജോലിക്കാരിയുടേതെന്ന പേരിൽ പരിശോധനയ്ക്കയച്ചു. സാംപിൾ പോസിറ്റീവായതിനെ തുടർന്ന് ജോലിക്കാരിയുടെ വീട്ടിൽ അധികൃതരെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിൽ ഡോ.അഭയയും മറ്റു രണ്ട് കുടുംബാംഗങ്ങളും കൂടി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP