Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിലെ റാപ്പിഡ് ടെസ്റ്റ് ഫലം ഞെട്ടിക്കുന്നത്; 286 പേരെ പരിശോധിച്ചതിൽ 28 പേർക്ക് പോസിറ്റീവ്; കുമ്പഴ, കുലശേഖരപതി മേഖലകളിൽ രോഗം വ്യാപിക്കുന്നു

പത്തനംതിട്ടയിലെ റാപ്പിഡ് ടെസ്റ്റ് ഫലം ഞെട്ടിക്കുന്നത്; 286 പേരെ പരിശോധിച്ചതിൽ 28 പേർക്ക് പോസിറ്റീവ്; കുമ്പഴ, കുലശേഖരപതി മേഖലകളിൽ രോഗം വ്യാപിക്കുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഉറവിടമറിയാത്തതും സമ്പർക്കത്തിലൂടെയുമുള്ള രോഗികൾ ജില്ലയിൽ വർധിക്കുന്നു. ഇന്നലെ രോം സ്ഥിരീകരിച്ച 54 പേരിൽ 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. നാലു പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. അതിനിടെ റാപ്പിഡ് ടെസ്റ്റിൽ രോഗികളുടെ എണ്ണം വർധിച്ചത് അധികൃതരെ ആശങ്കയിലാഴ്‌ത്തുന്നു. ഏറ്റവും കൂടുതൽ രോഗികളെ കണ്ടെത്തിയിരിക്കുന്നത് കുമ്പഴ, കുലശേഖരപതി മേഖലകളിലാണ്. ഇവിടെ രണ്ടു ദിവസം കൊണ്ട് പരിശോധിച്ചത് 286 പേരെയാണ്. അതിൽ 28 പേർ പോസിറ്റീവ്. ഭയന്നു പോയ ആരോഗ്യവകുപ്പ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് തൽക്കാലത്തേക്ക് നിർത്തുന്നുവെന്ന് സൂചന. ജില്ലയിൽ കുമ്പഴ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് റാപ്പിഡ് ടെസ്റ്റ് നടത്തി വരുന്നത്.

കുമ്പഴ, കുലശേഖരപതി മേഖലകളിൽ മീൻകാരും രാഷ്ട്രീയക്കാരും ഉറവിടമറിയാത്ത രോഗബാധിതരായപ്പോഴാണ് 1000 കിറ്റ് എത്തിച്ചത് റാപ്പിഡ് പരിശോധന തുടങ്ങിയത്. 10 ന് ആരംഭിച്ച റാപ്പിഡ് ടെസ്റ്റിൽ 286 പേരുടെ സ്രവം പരിശോധിച്ചു. ഇതുവരെ 28 പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. 10 ന് നാലു പേർക്കും ഇന്നലെ 24 പേർക്കും രോഗം സ്ഥിരീകരിച്ചു.കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ടെസ്റ്റ് നിർത്തി വയ്ക്കാൻ തീരുമാനിച്ചുവെന്ന് സൂചനയുണ്ട്. സ്രവ പരിശോധനയിലൂടെ 15 മിനിറ്റിനുള്ളിൽ രോഗ സ്ഥിരീകരണം നടത്താം എന്നുള്ളതാണ് റാപിഡ് ആന്റിജൻ ടെസ്റ്റിന്റെ പ്രത്യേകത. കൊറോണ വൈറസിന്റെ ആന്റിജൻ പരിശോധിക്കുന്നതിനെയാണ് റാപിഡ് ആന്റിജൻ ടെസ്റ്റ് എന്നു പറയുന്നത്. ഇതിലൂടെ രോഗമുള്ള വ്യക്തിയെ വേഗത്തിൽ കണ്ടെത്താനാകും.

എന്നാൽ, ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ തുടരേണ്ടതും കോവിഡ് 19 രോഗലക്ഷണങ്ങൾ ഉണ്ടോ എന്നത് ശ്രദ്ധിക്കേണ്ടതുമാണ്. റാപിഡ് ടെസ്റ്റിൽ പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷം രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ റിവേഴ്സ് ട്രാൻസ്‌ക്രിപ്റ്റൈസ് പോളിമെറൈസ് ചെയിൻ റിയാക്ഷനിലൂടെ (ആർ.ടി.പി.സി.ആർ) രോഗ സ്ഥിരീകരണം നടത്താം. ഉറവിടമില്ലാതെ രോഗികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കണ്ടെയ്ന്മെന്റ് സോണുകളിലേയും ഹോട്ട് സ്പോട്ടുകളിലേയും രോഗം സ്ഥിരീകരിച്ചവരുമായി ബന്ധമുള്ള പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകളെയും ആശാ പ്രവർത്തകർ കണ്ടെത്തുന്ന രോഗലക്ഷണമുള്ളവരെയും റാപിഡ് ടെസ്റ്റിന് വിധേയരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP