Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ടയിൽ ആർടിഒ ജീവനക്കാരന് ഉറവിടമറിയാത്ത കോവിഡ്; പങ്കെടുത്തത് കോന്നി ജോയിന്റ് ആർടിഓഫീസ് ഉദ്ഘാടന ചടങ്ങിൽ; എംഎൽഎയ്ക്കും എംപിക്കുമൊപ്പം വേദി പങ്കിട്ടു; ഫോട്ടോ എടുത്തു: ജനീഷ്‌കുമാർ എംഎൽഎയും ആന്റോ ആന്റണി എംപിയും ക്വാറന്റൈനിലേക്ക്: പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ മുഴുവൻ ജീവനക്കാരും ഹോം ക്വാറന്റൈ്നിൽ; പത്തനംതിട്ട ആശങ്കയിൽ

പത്തനംതിട്ടയിൽ ആർടിഒ ജീവനക്കാരന് ഉറവിടമറിയാത്ത കോവിഡ്; പങ്കെടുത്തത് കോന്നി ജോയിന്റ് ആർടിഓഫീസ് ഉദ്ഘാടന ചടങ്ങിൽ; എംഎൽഎയ്ക്കും എംപിക്കുമൊപ്പം വേദി പങ്കിട്ടു; ഫോട്ടോ എടുത്തു: ജനീഷ്‌കുമാർ എംഎൽഎയും ആന്റോ ആന്റണി എംപിയും ക്വാറന്റൈനിലേക്ക്: പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ മുഴുവൻ ജീവനക്കാരും ഹോം ക്വാറന്റൈ്നിൽ; പത്തനംതിട്ട ആശങ്കയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആർടിഓ ജീവനക്കാരന് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചതോടെ ജനീഷ്‌കുമാർ എംഎൽഎ, ആന്റോ ആന്റണി എംപി, ആർടിഓ ജിജി ജോർജ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ കുട്ടത്തോടെ ഹോം ക്വാറന്റൈനിലേക്ക്. കഴിഞ്ഞ ഏഴിന് നടന്ന കോന്നി ആർടിഓഫീസ് ഉദ്ഘാടനത്തിൽ സംബന്ധിച്ച പന്തളം സ്വദേശിയായ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജനപ്രതിനിധികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും കൂട്ട ക്വാറന്റൈൻ വേണ്ടി വന്നിരിക്കുന്നത്.

കുലശേഖരപതിയിൽ നിന്നുള്ള ക്ലാർക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അടച്ചു പൂട്ടി. മുഴുവൻ ജീവനക്കാരും ക്വാറന്റൈനിലായി. കോന്നി ജോയിന്റ് ആർടിഓഫീസ് മന്ത്രി എകെ ശശീന്ദ്രൻ വീഡിയോ കോൺഫറൻസ് മുഖേനെയാണ് ഉദ്ഘാടനം ചെയ്തത്. ഈ യോഗത്തിലുണ്ടായിരുന്ന പന്തളം സ്വദേശിയായ ആർടി ഓഫീസ് ജീവനക്കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച പട്ടികയിൽ വന്നിട്ടുള്ളത്. ഇയാൾ ചടങ്ങിന് ശേഷം എംഎൽഎയ്ക്കും എംപിക്കുമൊപ്പം ചിത്രത്തിന് പോസ് ചെയ്യുകയും ചെയ്തു.

ഇതിന് ശേഷം എംഎൽഎയും എംപിയും നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിട്ടുള്ളത് ആശങ്ക ഉയർത്തുന്നുണ്ട്. ഇരുവരും ക്വാറന്റൈനിലേക്ക് പോകുമെന്നാണ് അറിയുന്നത്. ആർടിഓ ജിജി ജോർജ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, സിപിഐ നേതാവ് സത്യാനന്ദ പണിക്കർ തുടങ്ങി നിരവധി പേർ ഈ യോഗത്തിൽ സാമൂഹിക അകലം ലംഘിച്ച് പങ്കെടുത്തിരുന്നു.
ജില്ലയിൽ സ്ഥിതിഗതികൾ അതീവ ഗൗരവതരമാണ്. 54 പേർക്ക് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. സാമൂഹികവ്യാപന സാധ്യതയുള്ള കുലശേഖരപതികുമ്പഴ മേഖലകളിൽ 24 പേർക്കും മറ്റിടങ്ങളിൽ രണ്ടു പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ജില്ലയുടെ മറ്റ് ഭാഗങ്ങളിലായി നാലു പേർക്കാണ് ഉറവിടം അറിയാത്ത രോഗം ഉള്ളത്.

കഴിഞ്ഞ എട്ടിന് രോഗം സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ സഞ്ചാരപഥം നാലു ദിവസത്തിന് ശേഷം ഇന്നലെ പുറത്തു വിട്ടു. ഇയാൾ നിരന്തരം കയറി ഇറങ്ങിയ സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് അടച്ചു പൂട്ടി. അതിനുള്ളിൽ മൂന്നു ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിക്കും ഇയാളിൽ നിന്ന് രോഗം പകർന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച പന്തളം സ്വദേശിയായ ആർ.ടി.ഓ ഉദ്യോഗസ്ഥൻ ഏഴിന് നടന്ന കോന്നി ജോയിന്റ് ആർ.ടി.ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ജനീഷ്‌കുമാർ എംഎ‍ൽഎ അടക്കമുള്ള ജനപ്രതിനിധികളും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ഈ യോഗത്തിൽ സംബന്ധിച്ചിരുന്നു. പുതിയതായി കൂടുതൽ കണ്ടെയ്ന്മെന്റ് സോണുകൾ പ്രഖ്യാപിക്കാനുള്ള സാധ്യതയേറി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ:

ഡൽഹിയിൽ നിന്നും എത്തിയ കവിയൂർ സ്വദേശിനി(40), കവിയൂർ സ്വദേശി(എട്ട്), വിജയവാഡയിൽ നിന്നും എത്തിയ കവിയൂർ സ്വദേശി(60), ദമാമിൽ നിന്നും എത്തിയ കുടമുരുട്ടി സ്വദേശി(38), സൗദിയിൽ നിന്നും എത്തിയ വടശേരിക്കര സ്വദേശി(60), കുവൈറ്റിൽ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (31),കുവൈറ്റിൽ നിന്നും എത്തിയ ചെറുകോൽ സ്വദേശി(34), ഖത്തറിൽ നിന്നും എത്തിയ അടൂർ സ്വദേശി (41), ദുബായിൽ നിന്നും എത്തിയ നരിയാപുരം സ്വദേശി(29), ഖത്തറിൽ നിന്നും എത്തിയ പന്തളം സ്വദേശി(51), ബഹ്റനിൽ നിന്നും എത്തിയ കടമ്പനാട് സ്വദേശി(23), ഖത്തറിൽ നിന്നും എത്തിയ തെങ്ങമം സ്വദേശിനി (38), തെങ്ങമം സ്വദേശിനി (എട്ട്), തെങ്ങമം സ്വദേശി (നാല്), ഡൽഹിയിൽ നിന്നും എത്തിയ നാരങ്ങാനം സ്വദേശിനി(37), ദുബായിൽ നിന്നും എത്തിയ തട്ട സ്വദേശി (53), ഏഴംകുളം സ്വദേശി(29), മസ്‌ക്കറ്റിൽ നിന്നും എത്തിയ പഴകുളം സ്വദേശി (26), സൗദിയിൽ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശി (49), ഡൽഹിയിൽ നിന്നും എത്തിയ പള്ളിക്കൽ സ്വദേശി(24), ദമാമിൽ നിന്നും എത്തിയ മുത്തൂർ സ്വദേശി (24), ദുബായിൽ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശി(33), കുവൈറ്റിൽ നിന്നും എത്തിയ വളഞ്ഞവട്ടം സ്വദേശി(42), ദുബായിൽ നിന്നും എത്തിയ തടിയൂർ സ്വദേശി(32) എന്നിവർക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി രോഗം സ്ഥിരീകരിച്ചത്.

പന്തളം സ്വദേശി (26), പന്തളം സ്വദേശി(38), കോട്ടാങ്ങൽ വായ്പൂർ സ്വദേശി(60), കല്ലൂപ്പാറ കടമാൻകുളം സ്വദേശി(37) എന്നിവർക്ക് ഉറവിടം അറിയാത്ത രോഗമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കുലശഖരപതിയിൽ സിപിഎം ഏരിയാ കമ്മറ്റി നേതാവിൽ നിന്ന് സമ്പർക്കത്തിലൂടെ എസ്.എഫ്.ഐ നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. പന്തളം സ്വദേശിക്കും(35)പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ന്മെന്റ് സോണിൽ നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെ 24 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇവർ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ളവരാണ്. ആലപ്പുഴ സ്വദേശിയായ ഒരു രോഗി പത്തനംതിട്ടയിൽ ചികിത്സയിൽ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP