Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വുഹാൻ വൈറസ് ലാബിലെ ശാസ്ത്രജ്ഞർ കൂറുമാറി എന്ന് ട്രംപിന്റെ വിശ്വസ്ഥൻ; ലാബിൽ നിന്നും കൊറോണ വൈറസ് പുറത്തെത്തിയത് ലാബിൽ അവിചാരിതമായി ഉണ്ടായ ചോർച്ചയിലൂടെ; ഇതുവരെയുള്ള ആരോപണങ്ങൾ ശരിവച്ച് അമേരിക്കൻ ശാസ്ത്രജ്ഞർ

വുഹാൻ വൈറസ് ലാബിലെ ശാസ്ത്രജ്ഞർ കൂറുമാറി എന്ന് ട്രംപിന്റെ വിശ്വസ്ഥൻ; ലാബിൽ നിന്നും കൊറോണ വൈറസ് പുറത്തെത്തിയത് ലാബിൽ അവിചാരിതമായി ഉണ്ടായ ചോർച്ചയിലൂടെ; ഇതുവരെയുള്ള ആരോപണങ്ങൾ ശരിവച്ച് അമേരിക്കൻ ശാസ്ത്രജ്ഞർ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ വ്യാപനത്തെ തുടർന്ന് സംശയത്തിന്റെ നിഴലിലായ ചൈനയിലെ വുഹാൻ വൈറസ് ലബിലെ ശാസ്ത്രജ്ഞർ കൂറുമാറിയതായി ട്രംപിന്റെ വിശ്വസ്തനും, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച ആളുമായ സ്റ്റീവ് ബന്നോൺ പറഞ്ഞു. അവർ ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൈയിൽ സുരക്ഷൈതരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊറോണ വൈറസ് വുഹാൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിൽ നിന്നും ചോർന്നതാണെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെയ്ജിംഗിനെതിരെ നിയമനടപടികൾക്ക് തയ്യാറാവുകയാണെന്നും അമേരിക്കൻ ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തുന്ന സ്റ്റീവ് ബന്നോൺ അറിയിച്ചു. രോഗവ്യാപനം തുടങ്ങിയപ്പോൾ അത് മൂടി വയ്ക്കാൻ ശ്രമിച്ചതുകൊലപാതകത്തിന് സമാനമായ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബ്രിട്ടനെ പുതിയ 5 ജി നെറ്റ്‌വർക്ക് പദ്ധതിയിൽ നിന്നും ചൈനീസ് കമ്മ്യുണിക്കേഷൻ ഭീമന്മാരായ വാവായ് കമ്പനിയെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഒരു ദശാബ്ദത്തിനിടയിൽ 5 ജി പദ്ധതിയിൽ നിന്നും വാവായുടെ ഉപകരണങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നതരത്തിലുള്ള നയം ബോറിസ് ജോൺസൺ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നതിന് മുൻപ് നേവൽ ഉദ്യോഗസ്ഥനായും, ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആയും, സിനിമാ നിർമ്മാതാവായും ഒക്കെ പ്രവർത്തിച്ചിട്ടുള്ള ബാന്നോൺ, തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ചൈനയുടെ ശത്രു എന്നാണ്. ചൈനയിലെ ഏകാധിപത്യ ഭരണകൂടത്തെ നിലംപരിശാക്കുവാൻ എല്ലാ പാശ്ചാത്യ രാജ്യങ്ങളും ഒന്നിച്ച് ചേരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് പടർന്നത് എന്ന ചൈനയുടെ വാദത്തെ ഖണ്ഡിക്കുവാൻ ശക്തമായ തെളിവുകൾ ശേഖരിക്കുവാൻ പാശ്ചാത്യലോകം ശ്രമിച്ചു വരുന്നതിനിടയിലാണ് ഈ പുതിയ അവകാശവാദം ഉയർന്നു വരുന്നത്. വൈറസ് മാർക്കറ്റിൽ ജനിക്കുകയായിരുന്നില്ലെന്നു അതിനെ അവിടെ കൊണ്ടുവരികയായിരുന്നു എന്നും ഈയിടെ ചൈനയുടെ തന്നെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ പറഞ്ഞിരുന്നു.ഇപ്പോൾ ചൈനയിൽ നിന്നും കൂറുമാറിയെത്തിയ ചില ശാസ്ത്രജ്ഞർ ഇപ്പോൾ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് വുഹാനിലെ രഹസ്യങ്ങൾ ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വുഹാൻ ലാബിലും ചൈനയിലെ മറ്റു ചില ലാബുകളിലും ജോലിചെയ്തിരുന്ന ശാസ്ത്രജ്ഞരിൽ ചിലർ പാശ്ചാത്യനാടുകളിലേക്ക് കൂറുമാറിയതായി നേരത്തേ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാർസ് വൈറസ് പോലെയുള്ള വൈറസുകൾക്കെതിരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങൾക്കിടെയാണ് ഈ വൈറസ് ലാബിൽ നിന്നും ചോർന്നതെന്ന് നേരത്തേ പല അമേരിക്കൻ ശാസ്ത്രജ്ഞരും ആരോപിച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്ന വിവരം ചൈനീസ് ശാസ്ത്രജ്ഞർ അത് സ്ഥിരീകരിച്ചു എന്നാണ്. അമേരിക്കയിലും, ബ്രിട്ടനിലും പിന്നെ മറ്റൊരു യൂറോപ്യൻ രാജ്യത്തുമായാണ് ഈ ശാസ്ത്രജ്ഞരെ ചോദ്യം ചെയ്യുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

വൈറസ് വന്നത് മാർക്കറ്റിൽ നിന്നായാലും ലാബിൽ നിന്നായാലും, അതിന്റെ ആരംഭ ദശയിൽ ചൈനീസ് സർക്കാർ കൈക്കൊണ്ട നടപടികളാണു പ്രശ്നം ഇത്രയും വഷളാക്കിയത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ചൈനയിൽ ഹുബീ പ്രവിശ്യയിൽ (അവിടെയാണ് വുഹാൻ സ്ഥിതിചെയ്യുന്നത്) ഒരു പകർച്ചവ്യാധി പടരുന്നുണ്ട് എന്ന് തായ്വാൻ ഡിസംബറിൽ തന്നെ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നു. ഇക്കാര്യം ജനുവരി 2 ന് തന്നെ ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിനെ അറിയിച്ചിരുന്നെങ്കിലും കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കുന്നതിലായിരുന്നു അവർക്ക് താത്പര്യം.

ചൈന ഒരല്പം സത്യസന്ധത കാണിച്ചിരുന്നെങ്കിൽ കൊറോണയുടെ പ്രഹരം ഇന്നുള്ളതിന്റെ 95% കുറയ്ക്കാമായിരുന്നു എന്ന് നേരത്തേ ഈ രംഗത്ത് പഠനം നടത്തുന്നവർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, തങ്ങളുടെ മെഡിക്കൽ-സേഫ്റ്റി ഉപകരണ വിപണി വിപുലപ്പെടുത്താനുള്ള ഒരു അവസരമായാണ് ചൈന ഇതിനെ സമീപിച്ചത്. മനുഷ്യത്വം നഷ്ടപ്പെട്ട ഒരു ഏകാധിപത്യ ഭരണകൂടത്തിൽ നിന്നും ഇത്രയുമേ പ്രതീക്ഷിക്കാനാകൂ. അതുകൊണ്ടുതന്നെ ഈ ഏകാധിപത്യ ഭരണകൂടം ഇല്ലാതെയാകേണ്ടത് ലോകത്തിന്റെ നന്മക്ക് ആവശ്യമാണെന്നും ബന്നോൺ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP