Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ

പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ സ്വപ്‌ന സുരേഷും സന്ദീപും ബെംഗളൂരുവിൽ എത്തിയത് കാറിൽ. രണ്ടുദിവസം മുമ്പാണ് ഇവർ ബെംഗളൂരുവിൽ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. സ്വപ്‌നയുടെ ഭർത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. എന്നാൽ ഇവർ ഇപ്പോൾ എവിടെയെന്ന് ആർക്കും അറിയില്ല.

നയതന്ത്ര പാഴ്‌സൽ വഴി സ്വർണം കടത്തിയ കേസിൽ എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നലെയാണ്. ഇവരിൽനിന്ന് പാസ്‌പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരേയും ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെത്തിക്കും. അന്വേഷണ സംഘത്തലവൻ എൻഐഎ ഡിവൈഎസ്‌പി, സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബെംഗലൂരുവിലെത്തിയിരുന്നു. രാത്രിതന്നെ ഡൊംലൂരിലെ എൻഐഎ ഓഫിസിൽ ഇവരെ ചോദ്യം ചെയ്തു.

സ്വപ്‌നയ്ക്ക് പർദ അണിയുന്ന ശീലമുണ്ട്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥ ആയതു മുതൽ ഈ ശിലമുണ്ട്. ഇതിനൊപ്പം ഹെയർ സ്റ്റൈലും മാറ്റി. മുഖം പർദയിൽ ഒളിപ്പിച്ചായിരുന്നു ബംഗളൂരുവിലേക്കുള്ള യാത്ര. എങ്ങനേയും രാജ്യം വിടാനായിരുന്നു പദ്ധതി. വ്യാജ പാസ്‌പോർട്ടിന്റെ സാധ്യതകളിലായിരുന്നു പ്രതീക്ഷ. സന്ദീപ് നായരും ലുക്ക് മാറ്റി. മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല. ഇതോടെ ഇരുവരും കുടുങ്ങി. കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ പ്രതികളുടെ ആത്മവിശ്വാസം കൂടിയിരുന്നു.

കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ ഇതിന് മങ്ങലേറ്റു. ഇത്രവേഗം കേസ് എൻ ഐ എയ്ക്ക് വിടുമെന്ന് സ്വപ്‌നയും കൂട്ടാളിയും കരുതിയില്ല. അങ്ങനെ സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി. അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങി. ഇനി അനിശ്ചിതകാലം അഴിക്കുള്ളിലാകും ഇരുവരും. ദേശവിരുദ്ധത കേസിൽ ചുമത്തിയതു കൊണ്ടാണ് ഇത്. എല്ലാം പറയേണ്ടിയും വരും. അത്രയും ശാസ്ത്രീയമാണ് എൻഐഎയുടെ ചോദ്യം ചെയ്യൽ.

യാത്രാമധ്യേ പലയിടങ്ങളിലും ഇവർ താമസിച്ചിരുന്നു. ബെംഗളൂരുവിൽ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്‌പോർട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് പ്രതികൾ രാജ്യം വിടാൻ പദ്ധതിയിട്ടെന്ന് സൂചനയുണ്ട്. പ്രതികളുമായി എൻഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എൻ ഐ എ സംഘം യാത്ര തുടങ്ങിയെന്നാണ് സൂചന. സുദീന്ദ്ര റോയിയുടെ വീട്ടിലാണ് അവർ ആദ്യം താമസിച്ചത്. അവിടെ ഇരുന്നാണ് ഓൺലൈനിലൂടെ ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്.

ഇവരുടെ സുരക്ഷയും ബെംഗളൂരുവിലെ രാത്രി യാത്രാ നിയന്ത്രണവും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടർന്ന് ഇവരെ കോവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി സമയം കസ്റ്റഡിയിൽ വെച്ചശേഷം കോടതിയിൽ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ നീക്കം. ഭർത്താവിനും രണ്ടുമക്കൾക്കുമൊപ്പം ബെംളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപാർട്‌മെന്റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എൻഐഎ കസ്റ്റഡിയിലെടുത്തത്.

റോഡ് മാർഗമാണ് ഇരുവരെയും കൊച്ചിയിലേക്ക് എത്തിക്കുക. ഇവരെയും കൊണ്ടുള്ള എൻ.ഐ.എ. സംഘം ബെംഗളൂരുവിൽനിന്ന് പുറപ്പെട്ടു. കൊച്ചിയിൽ എത്തിച്ചതിനു ശേഷം ഇവരെ വീഡിയോ കോൺഫറൻസിലൂടെയായിരിക്കും എൻ.ഐ.എയെ കോടതിയിൽ ഹാജരാക്കുക. സന്ദീപിന്റെ വീട് റെയ്ഡ് ചെയ്യുന്നതിനിടെ സഹോദരന്റെ ഫോണിലേക്ക് വന്ന രണ്ട് കോളുകളാണ് ഇരുവരുടെയും അറസ്റ്റിലേക്ക് വഴി തെളിച്ചത്. സഹോദരൻ ഫോൺ എടുക്കാതിരുന്നതോടെ ഉദ്യോഗസ്ഥർ ആരാണെന്ന് അന്വേഷിച്ചപ്പോൾ അഭിഭാഷകനാണെന്നായിരുന്നു നൽകിയ മറുപടി. എന്നാൽ ഇത് വിശ്വസിക്കാതെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇരുവരും ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നുണ്ടന്ന് വ്യക്തമായത്.

സ്വപ്നയും സന്ദീപും ഒറ്റയ്ക്കാണ് ബെംഗളൂരുവിലെത്തിയത്. സ്വപ്നയോടൊപ്പം കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും എൻഐഎ സംഘം ഇത് തള്ളി. ബെംഗളൂരുവിലേക്ക് കടക്കുന്നതിന് മുമ്പ് സ്വപ്ന തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം സ്വപ്ന തിരുവനന്തപുരത്തുനിന്ന് രക്ഷപെടുമ്പോൾ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. ഇത് വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നു. നാടകീയനീക്കത്തിലൂടെയാണ് എൻ.െഎ.എ.യും രഹസ്യാന്വേഷണ ഏജൻസിയും സ്വപ്നയെ പിടികൂടിയത്. അവരുടെ പല ഫോൺനമ്പറുകളിൽ ഒന്ന് പെട്ടെന്ന് പ്രവർത്തനക്ഷമമായപ്പോഴാണ് ഒളിയിടം അന്വേഷണ ഏജൻസികൾക്ക് മനസ്സിലായത്.

കേസിൽ ഉൾപ്പെട്ടവർ തെളിവുകൾ നിശിപ്പിക്കുന്നതിന് മുമ്പ് തന്നെ അതിവേഗം നീങ്ങാൻ എൻഐഎ തീരുമാനിച്ചതിന്റെ ഭാഗമായാണ് സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ എടുത്തതും മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്ലാറ്റ് റെയ്ഡ് ചെയ്തതും. ഒരു കൂടിയാലോചനയ്ക്കും കാത്തുനിൽക്കാതെ ചടുലമായി നീങ്ങാൻ എൻഐഎയ്ക്കു ഡൽഹിയിൽ നിന്നു കിട്ടിയ നിർദേശത്തിന്റെ ഭാഗമായിരുന്നു ഇത്. സ്വപ്നയെ പിടികൂടാൻ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഡിജിപി നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് എൻഐഎ പ്രതികളെ പിടിച്ചത്.

കൊച്ചിയിലുള്ള എൻഐഎ സംഘത്തിന് മറ്റ് ജില്ലകളിൽ അതിവേഗം നേരിട്ടെത്താൻ സാധിക്കില്ല. അതിനാൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം തേടി. ഇതിന്റ ഭാഗമായിട്ടാണ് ശിവശങ്കറിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയത്. കഴിവതും വേഗം തെളിവുകൾ പരമാവധി ശേഖരിക്കാനാണ് വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന യോഗത്തിൽ എൻഐഎ തീരുമാനമെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP