Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചങ്ക് സുഹൃത്തുക്കളുടെ വിവാഹം സർപ്രൈസ് നൽകി അടിപൊളിയാക്കി സുഹൃത്തുക്കൾ; വിദേശത്ത് നിന്നും ഒഴുകിയെത്തിയ ആശംസകളും; പയ്യന്നൂർ മണിയറയിലെ അഞ്ജലി വിജയന്റെയും ദീപക്കിന്റെയും വിവാഹത്തിന് ആശസ നേർന്നെത്തിയത് അഞ്ച് രാജ്യത്ത് നിന്ന്; കോവിഡ് മൂലം ആഘോഷം ഓൺലാനായപ്പോൾ ലഭിച്ച സർപ്രൈസ്

ചങ്ക് സുഹൃത്തുക്കളുടെ വിവാഹം  സർപ്രൈസ് നൽകി അടിപൊളിയാക്കി സുഹൃത്തുക്കൾ; വിദേശത്ത് നിന്നും ഒഴുകിയെത്തിയ ആശംസകളും;  പയ്യന്നൂർ മണിയറയിലെ അഞ്ജലി വിജയന്റെയും ദീപക്കിന്റെയും വിവാഹത്തിന് ആശസ നേർന്നെത്തിയത് അഞ്ച് രാജ്യത്ത് നിന്ന്; കോവിഡ് മൂലം ആഘോഷം ഓൺലാനായപ്പോൾ ലഭിച്ച സർപ്രൈസ്

മറുനാടൻ ഡെസ്‌ക്‌

മംഗളൂരു:  സുഹൃത്തുക്കളുടെ വിവാഹം വ്യത്യസ്ത സർപ്രൈസ് നൽകി അടിപൊളിയാക്കാൻ എല്ലാം പ്ലാൻ ചെയ്തിരിക്കുമ്പോൾ ആ ആഘോഷം കോവിഡ് പ്രോട്ടോകോളിൽ മുങ്ങിപ്പോയാൽ എന്ത് ചെയ്യും..? ഓൺലൈൻ വഴി അത് ആഘോഷമാക്കുകതന്നെ. അത്തരത്തിൽ സുഹൃത്തുക്കൾ വ്യത്യസ്തമായി ഓൺലൈനിൽ ആഘോഷമാക്കിയിരിക്കുകയാണ് പയ്യന്നൂർ മണിയറയിലെ അഞ്ജലി വിജയന്റെയും ദീപക്കിന്റെയും വിവാഹം. അഞ്ച് രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇരുവർക്കും വിവാഹാശംസകൾ നേർന്നത്. ശനിയാഴ്ച മണിയറയിൽ വധൂഗൃഹത്തിലായിരുന്നു കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവാഹം.

വിവാഹത്തിന് സർപ്രൈസ് സമ്മാനം നൽകാനായിരുന്നു സുഹൃത്തുക്കളുടെ തീരുമാനം. എൽ.സി.ഡി. സ്‌ക്രീനിൻ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരുടെ ആശംസകൾ പ്രദർശിപ്പിക്കാനായിരുന്നു പ്ലാൻ. അപ്പോഴാണ് കോവിഡ് നിബന്ധനകൾ തടസ്സമായത്. തുടർന്നാണ് ജർമനി, കാനഡ, നൈജീരിയ, അമേരിക്ക, ഫിൻലൻഡ് എന്നിവിടങ്ങളിൽനിന്നുള്ളവരെക്കൊണ്ട് ആശംസകൾ ഓൺലൈനായി അർപ്പിച്ച് സുഹൃത്തുക്കൾ വിവാഹം വ്യത്യസ്തമാക്കിയത്. വാട്സ്ആപ്പ് വഴിയും മറ്റ് സമൂഹമാധ്യമങ്ങൾ വഴിയും സുഹൃത്തുക്കൾ മുൻപ് റെക്കോഡ് ചെയ്തുവെച്ചതാണ് ഈ ആശംസകൾ.

അഞ്ജലിയുടെ ബന്ധു രാജുവാണ് വ്യത്യസ്ത പദ്ധതി ആസൂത്രണം ചെയ്തത്. മറ്റൊരു ബന്ധുവായ മംഗളൂരുവിലെ കോളേജ് പ്രൊഫസർ ആനൂപ് മംഗളൂരുവിൽ കണ്ട് പരിചയപ്പെട്ട വിദേശികളോട് കാര്യം പറഞ്ഞ് അവരെവെച്ച് വധൂവരന്മാർക്ക് ആശംസകൾ നേർന്നുള്ള വീഡിയോ ഷൂട്ട് ചെയ്തു. രാജുവും സുഹൃത്തുക്കളും വിദേശങ്ങളിൽ ജോലിചെയ്യുന്ന മറ്റു സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അതത് നാട്ടുകാരെക്കൊണ്ടും വിവാഹാശംസകൾ നേർന്നുള്ള വീഡിയോ ഷൂട്ട് ചെയ്യിച്ചു. ഈ വീഡിയോകളാണ് ശനിയാഴ്ച ഇരുവരുടെയും വിവാഹദിവസം സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ ഒഴുകിനടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP