Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൂതാട്ട കേന്ദ്രം നടത്തുന്നത് കാപ്പാ വകുപ്പ് ചുമത്തിയ പൊലീസിൻെ നോട്ടപ്പുള്ളി; മുന്തിയ കാറിലെത്തുന്ന പ്രമാണിമാരെ ചൂതാട്ടകേന്ദ്രത്തിലേക്ക് കടത്തിവിടുന്നത് ദേഹപരിശോധനയ്ക്ക് ശേഷം; തല്ലും വഴക്കുമുണ്ടായാൽ നിയന്ത്രിക്കുന്നതുകൊലക്കേസിൽ പ്രതികളായ ഗുണ്ടകൾ; ഒരു ദിവസം പത്ത് കളിക്കളങ്ങൾ; കോട്ടയത്ത് അധോലോക സെറ്റപ്പിൽ ചൂതാട്ട കേന്ദ്രം; അടിവേര് പിഴുത് പൊലീസ്; 18 ലക്ഷം രൂപ പിടിച്ചെടുത്തു; 48 പേർ അറസ്റ്റിൽ

ചൂതാട്ട കേന്ദ്രം നടത്തുന്നത് കാപ്പാ വകുപ്പ് ചുമത്തിയ പൊലീസിൻെ നോട്ടപ്പുള്ളി; മുന്തിയ കാറിലെത്തുന്ന പ്രമാണിമാരെ ചൂതാട്ടകേന്ദ്രത്തിലേക്ക് കടത്തിവിടുന്നത് ദേഹപരിശോധനയ്ക്ക് ശേഷം; തല്ലും വഴക്കുമുണ്ടായാൽ നിയന്ത്രിക്കുന്നതുകൊലക്കേസിൽ പ്രതികളായ ഗുണ്ടകൾ;  ഒരു ദിവസം പത്ത് കളിക്കളങ്ങൾ; കോട്ടയത്ത് അധോലോക സെറ്റപ്പിൽ ചൂതാട്ട കേന്ദ്രം; അടിവേര് പിഴുത് പൊലീസ്; 18 ലക്ഷം രൂപ പിടിച്ചെടുത്തു; 48 പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോടികൾ മറിയുന്ന മണർകാട്ടെ ചൂതാട്ടകേന്ദ്രത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 18 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ചൂതാട്ടത്തിലേർപ്പെട്ടിരുന്ന ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള 43 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ വാഹനങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

മണർകാട് മാലം സ്വദേശിയുടെ മണർകാട് കവലയിലെ കെട്ടിടം, നാലുമണിക്കാറ്റിന് സമീപമുള്ള വീട് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലായിരുന്നു ഒരേസമയം മിന്നൽ പരിശോധന. ക്രിമിനൽ കേസുകളിലെ പ്രതിയും ബ്ലേഡ് നടത്തിപ്പുകാരനുമായിരുന്ന മാലം സ്വദേശിയുടെ നേതൃത്വത്തിലായിരുന്നു ചീട്ടുകളി കേന്ദ്രം. പൊലീസ് റെയ്ഡിനെത്തിയപ്പോൾ നടത്തിപ്പുകാരൻ രക്ഷപ്പെട്ടു. ഇയാൾക്കെതിരേ നേരത്തെ ഗുണ്ടാ, കാപ്പാ നിയമപ്രകാരം പൊലീസ് നടപടിയെടുത്തിരുന്നതാണ്. കൊലക്കേസ് പ്രതികൾ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിന്റെ കാവലിലാണ് ഇവിടെ ചീട്ടുകളി നടന്നുവന്നത്.

കളിക്കാൻ മുന്തിയ വാഹനങ്ങളിലെത്തുന്നവരെ ശരീര പരിശോധനയ്ക്ക് ശേഷം നടത്തിപ്പുകാരൻ രഹസ്യകേന്ദ്രത്തിലെ കളിക്കളത്തിലെത്തിക്കുകയായിരുന്നു. പത്തോളം കളങ്ങളിലായാണ് കളികൾ നടന്നുവന്നത്. ഒരു കളത്തിൽനിന്ന് നടത്തിപ്പുകാരന് രണ്ട് ലക്ഷത്തിലേറെ രൂപവരെ ലഭിച്ചിരുന്നു. ബഹളമുണ്ടാക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇറക്കിവിടും. രൊക്കം പണം െവച്ചുള്ള കളിയിൽ കാശ് നഷ്ടപ്പെടുന്നവർക്ക് ബ്ലേഡ് പലിശയ്ക്ക് നടത്തിപ്പുകാരൻ പണം നൽകും. പുലർച്ചെവരെ കളിനടക്കുന്ന ചീട്ടുകളത്തിൽ ചായയും ഊണും മദ്യവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു. 25 ലിറ്റർ പാലും പെട്ടിക്കണക്കിന് സോഡയും കുപ്പിവെള്ളവും ദിവസേന കേന്ദ്രത്തിലെത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം കളിക്കളത്തിലെത്തിയയാൾക്ക് 70 ലക്ഷം രൂപയും 30 ലക്ഷം രൂപയുടെ കാറും നഷ്ടപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാളുടെ വീട്ടുകാർ മുഖ്യന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ഇതോടെ ഉടനടി നടപടിയെടുക്കാൻ ഡി.ജി.പി. ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു. നേരത്തെതന്നെ ചീട്ടുകളി കേന്ദ്രത്തിനെതിരേ നിരവധി പരാതികളുയർന്നിരുന്നെങ്കിലും സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് നടപടിയെടുക്കുന്നതിൽനിന്ന് ജില്ലാ പൊലീസിനെ തടയുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. തുടർന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയെത്തിയതോടെയാണ് റെയ്ഡ് നടത്തിയത്.ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദ്ദേശത്തെതുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി. ജെ.സന്തോഷ് കുമാർ, ഇൻസ്‌പെക്ടർമാരായ യു.ശ്രീജിത്ത്, രതീഷ് കുമാർ, എസ്‌ഐ. മാരായ വി എസ് അനിൽകുമാർ, വർഗീസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP