Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവധിയെടുത്ത് വിദേശത്ത് പോയ സർക്കാർ നഴ്‌സ് ഒന്നരവർഷമായി ശമ്പളം കൈപറ്റിയത് പത്ത് ലക്ഷം രൂപ; വിവാദമായതോടെ കേസെടുത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും; മൂന്ന് ജീവനക്കാർക്കെതിരെ നടപടി നേരിട്ടതിന് പിന്നാലെ ശമ്പളം തിരികെ നൽകി ചെക്കും; തലശ്ശേരി ജനറൽ ആശുപത്രിയിൽ വിവാദം കത്തുന്നു

അവധിയെടുത്ത് വിദേശത്ത് പോയ സർക്കാർ നഴ്‌സ് ഒന്നരവർഷമായി ശമ്പളം കൈപറ്റിയത് പത്ത് ലക്ഷം രൂപ; വിവാദമായതോടെ കേസെടുത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും; മൂന്ന് ജീവനക്കാർക്കെതിരെ നടപടി നേരിട്ടതിന് പിന്നാലെ ശമ്പളം തിരികെ നൽകി ചെക്കും; തലശ്ശേരി ജനറൽ ആശുപത്രിയിൽ വിവാദം കത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: അവധിയെടുത്ത് വിദേശത്ത് പോയ സർക്കാർ ആശുപത്രിയിലെ നഴ്‌സ് ഒന്നരവർഷമായി ശമ്പളം കൈപറ്റിയത് പത്ത് ലക്ഷം രൂപ. ആരോഗ്യ വകുപ്പ് കേസെടുത്തതോടെ ശമ്പളം തിരികെ നൽകി ചെക്കും. തലശ്ശേരി ജനറൽ ആശുപത്രിയിൽനിന്ന് അവധിയെടുത്ത് വിദേശത്തേക്ക് പോയ നഴ്സിന് നൽകിയ ശമ്പളത്തുകയുടെ ചെക്ക് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇത് സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.

വിദേശത്തേക്കുപോയ നഴ്സിന് ശമ്പളം നൽകിയതിനെക്കുറിച്ച് ആശുപത്രി അധികൃതർ അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് ഡി.എം.ഒ.വിന് നൽകി. ഡി.എം.ഒ. അത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കൈമാറി. വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമായതിനാൽ ചെക്ക് സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് ആശ്ുപത്രി സൂപ്രണ്ടിന്. എന്നാൽ ഇതിന് വിരുദ്ധമായി സെക്ഷനിലെ ജീവനക്കാരൻ ചെക്ക് സ്വീകരിച്ചു. ഇത് എന്തുചെയ്യണമെന്നതിലാണ് തീരുമാനമാവാത്തത്.

ജോലി ചെയ്യാതെ നഴ്സിന് ഒന്നരവർഷം പത്തുലക്ഷത്തോളം രൂപ ശമ്പളം നൽകിയ സംഭവത്തിൽ മൂന്ന് ജീവനക്കാർ കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവർക്കെതിരേ നടപടിയെടുക്കാൻ ആശുപത്രി സൂപ്രണ്ട് ഡി.എം.ഒ.വിന് റിപ്പോർട്ട് നൽകിയെങ്കിലും തീരുമാനമായിട്ടില്ല. സംഭവത്തിൽ കുറ്റക്കാരായി കണ്ടെത്തിയവരിൽ ഒരാൾ അനുമതിയില്ലാതെ അവധിയെടുത്തു. ആ വ്യക്തിയുടെ ശമ്പളം തടഞ്ഞുവെക്കണമെന്ന നിർദേശവും നടപ്പായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP