Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലുവയിൽ കോവിഡ് രോഗി പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ നിന്ന് 12 ബന്ധുക്കൾക്ക് രോഗം; അഞ്ചു വയസുകാരൻ മുതൽ 69 വയസുകാരിയുടെ വരെ കോവിഡ് ഫലം പോസ്റ്റീവ്; ബന്ധുവല്ലാത്ത ഒരാൾക്കും രോഗം; വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത എൺപതിലധികം പേരും നിരീക്ഷണത്തിലാകും  

ആലുവയിൽ കോവിഡ് രോഗി പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ നിന്ന് 12 ബന്ധുക്കൾക്ക് രോഗം; അഞ്ചു വയസുകാരൻ മുതൽ 69 വയസുകാരിയുടെ വരെ കോവിഡ് ഫലം പോസ്റ്റീവ്; ബന്ധുവല്ലാത്ത ഒരാൾക്കും രോഗം; വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത എൺപതിലധികം പേരും നിരീക്ഷണത്തിലാകും   

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ആലുവയിൽ കോവിഡ് പോസിറ്റിവായ രോഗി പങ്കെടുത്ത വിവാഹ ചടങ്ങിൽ നിന്ന് 12 ബന്ധുക്കൾക്ക് രോഗം പകർന്നു. ഇവരിൽ കുട്ടികൾ മുതൽ 69 വയസുള്ളവർ വരെ ഉൾപ്പെടുന്നു. ആലുവ കീഴ്മാട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുടെ 12 ബന്ധുക്കളിലാണ് ഫലം പോസിറ്റീവായത്.കോവിഡ് രോഗിയായ ആൾ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയിരുന്നവരാണ് ഇവരെല്ലാം.

ചടങ്ങിൽ ഉണ്ടായിരുന്ന ഇയാളുടെ ബന്ധുവല്ലാത്ത കവളങ്ങാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള സമയത്താണ് ഇയാൾ ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം.വിവാഹ നിശ്ചയ ചടങ്ങിൽ എൺപതോളം പേർ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും തെളിവുകൾ ലഭിച്ചാൽ കേസെടുക്കുമെന്നും. എറണാകുളം റൂറൽ എസ്‌പി കെ.കാർത്തിക്ക് ഐപിഎസ് പ്രതികരിക്കുന്നു.

'99 ശതമാനം ആളുകളും നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ട്. അതിനു തയ്യാറാകാത്ത ഒരു ശതമാനം ആളുകൾ സമൂഹത്തിന് വിപത്തായി മാറുകയാണ്. എല്ലാവരും സഹകരിച്ചാലേ നിയന്ത്രണങ്ങൾ ഫലം ചെയ്യൂ. ഓരോരുത്തരും അതിനു തയ്യാറാകണം' - എസ്‌പി കൂട്ടിച്ചേർത്തു.

റൂറൽ ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ഇവിടെ 41 കേസുകൾ രജിസ്റ്റർ ചെയ്തു. 25 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 80 പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP