Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും പിടികൂടിയത് ബെംഗളൂരു കൊറമംഗലയിലെ ഫ്‌ളാറ്റിൽ നിന്ന്; ഒളിവിൽ കഴിഞ്ഞത് സുധീന്ദ്രറായ് എന്നയാളുടെ ഫ്‌ളാറ്റിൽ; ഇരുവരും ഒളിവിൽ കഴിഞ്ഞത് മുഖത്ത് മാറ്റങ്ങൾ വരുത്തി; ഡൊംലൂർ എൻഐഎ ഓഫീസിൽ ഇരുവരെയും ചോദ്യം ചെയ്യുന്നു; പ്രതികളെ കസ്റ്റഡിയിൽ എടുത്തത് എൻഐഎ ഹൈദരാബാദ് യൂണിറ്റ്; ഇരുവരെയും കൊച്ചിയിൽ എത്തിക്കുക സുരക്ഷ കൂടി കണക്കിലെടുത്ത്; തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസ് സുരക്ഷയ്ക്ക് സിആർപിഎഫ്

സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും പിടികൂടിയത് ബെംഗളൂരു കൊറമംഗലയിലെ ഫ്‌ളാറ്റിൽ നിന്ന്; ഒളിവിൽ കഴിഞ്ഞത് സുധീന്ദ്രറായ് എന്നയാളുടെ ഫ്‌ളാറ്റിൽ; ഇരുവരും ഒളിവിൽ കഴിഞ്ഞത് മുഖത്ത് മാറ്റങ്ങൾ വരുത്തി; ഡൊംലൂർ എൻഐഎ ഓഫീസിൽ ഇരുവരെയും ചോദ്യം ചെയ്യുന്നു; പ്രതികളെ കസ്റ്റഡിയിൽ എടുത്തത് എൻഐഎ ഹൈദരാബാദ് യൂണിറ്റ്; ഇരുവരെയും കൊച്ചിയിൽ എത്തിക്കുക സുരക്ഷ കൂടി കണക്കിലെടുത്ത്; തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസ് സുരക്ഷയ്ക്ക് സിആർപിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ബെംഗളൂരിൽ അറസ്റ്റിലായ സ്വർണക്കടത്ത് കേസ് പ്രതികളെ ചോദ്യം ചെയ്യുന്നു. ഡൊംലൂർ എൻ ഐ എ ഓഫീസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നത്. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുഖത്ത് മാറ്റങ്ങൾ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ പോയത്. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പിടിയിലാകുമ്പോൾ സ്വപ്നക്കൊപ്പം കുടുംബവുമുണ്ടായിരുന്നു

ബെംഗളൂരുവിലെ കോറമംഗലയിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഒളിവിൽ കഴിഞ്ഞത് ബെംഗളൂരുവിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്‌ളാറ്റിൽ. ഇരുവരെയും കൂട്ടി സംഘം ഇന്നു രാത്രിയിൽ കേരളത്തിലേക്കു മടങ്ങാൻ ഇടയില്ലെന്നാണു വിലയിരുത്തൽ. രാജ്യാന്തര ഭീകര സംഘടനകളുടെ ഇടപെടൽ ഉൾപ്പടെയുള്ള വിവരങ്ങൾ അന്വേഷണ പരിധിയിൽ വരുന്നതിനാൽ ഇരുവരുടെയും ജീവനു ഭീഷണി ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ. ഈ ഒരു സാഹചര്യത്തിൽ ഇരുവരെയും ഇന്ന് ബെംഗളൂരുവിലെ എൻഐഎ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് കൈപ്പറ്റി നാളെ രാവിലെ കൊച്ചിയിൽ എത്തിക്കാനാണു സാധ്യത. കേസ് അന്വേഷണം നടത്തുന്ന എൻഐഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കു സുരക്ഷ വർധിപ്പിക്കാൻ ഇന്നു വൈകുന്നേരത്തോടെ തീരുമാനിച്ചിരുന്നു. ഇതും നിലവിലുള്ള സാഹചര്യത്തോട് കൂട്ടി വായിക്കേണ്ടതാണ്.

ഇതിനിടെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസിൽ സുരക്ഷയ്ക്ക് സിആർപിഎഫിനെ നിയോഗിച്ചു. കൊച്ചിയിലെ ഓഫിസിനും സുരക്ഷ വർധിപ്പിക്കുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ സി ഐ എസ് എഫ് ഉദ്യോഗസ്ഥരെത്തി .സ്വർണം പിടികൂടിയ കസ്റ്റംസ് അസി.കമ്മീഷണർക്കും സുരക്ഷ ഏർപ്പെടുത്തി

സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ടുമക്കളും ഉണ്ടായിരുന്നു. ബെംഗംളൂരുവിലെ ഫ്‌ളാറ്റിൽ നിന്ന് വൈകിട്ട് 7 മണിയോടെയാണ് സംഘത്തെ പിടികൂടിയത്. സ്വപ്‌നയുടെ മകളുടെ ഫോൺ അറിയാതെ ഓണായതോടെയാണ് മൊബൈൽ ട്രേസ് ചെയ്യാനായത്. ബെംഗളൂരു പൊലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. ഇന്നലെ വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.ഇരുവരും ഒരുമിച്ചാണ് ഒളിവിൽ പോയതെന്നും തുടർന്ന് മൈസൂർ, ബെംഗളൂരു ഭാഗങ്ങളിൽ കറങ്ങുകയായിരുന്നു ഇരുവരും എന്നാണ് വിവരം. പിന്നീട് രണ്ടായി പിരിയുകയും തുടർന്ന് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്ന സുരേഷ് ഗൂഡല്ലൂർ-പെരിന്തൽമണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയാൽ 24 മണിക്കൂറിനകം എൻഐഎ കോടതിയിൽ ഹാജരാകും. ബെംഗളൂരുവിലെ എൻഐഎ കോടതിയിൽ ഹാജരാക്കി വാറണ്ട നേടിയ ശേഷം നാളെ കൊച്ചിയിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. സുരക്ഷയ്ക്കാണ് ഇക്കാര്യത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്നത്. ഏതായാലും കേസിന്റെ ചുമതലയേറ്റ് സൂപ്പർസ്പീഡിൽ പ്രതികളെ വലയിലാക്കായത് എൻഐഎയുടെ നേട്ടങ്ങളിലെ മറ്റൊരു തൂവലായി. . മുഖ്യപ്രതികളിൽ ഒരാളായ സന്ദീപിനെ തിരഞ്ഞാണ് എൻഐഎ സംഘം നീങ്ങിയത്. സന്ദീപിന്റെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗളൂരുവിൽ എത്തിയത്. എന്നാൽ, സന്ദീപിനൊപ്പം സ്വപ്നയെയും പൊലീസിന് പിടികൂടാനായി. ഇതോടെ കേസിലെ പ്രധാന പ്രതികൾ രണ്ട് പേരാണ് അറസ്റ്റിലായത്. ഇരുവരെയും ഒപ്പം പിടികൂടാനായത് അന്വേഷണം എളുപ്പത്തിലാക്കുമെന്നാണ് കരുതുന്നത്. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.

സ്വപ്‌ന ഇന്നലെ കൊച്ചിയിൽ ?

അതേസമയം, സ്വപ്‌ന ഇന്നലെയാണ് ബെംഗളൂരുവിലേക്ക് കടന്നതെന്നും അതുവരെ കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട. എന്നാൽ, ഇവർ പൊലീസിനെ വെട്ടിച്ച് അതിർത്തി കടന്ന് ബെംഗലൂരുവിലേക്ക് പോയത് എങ്ങനെ എന്നകാര്യത്തിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. സംസ്ഥാന സർക്കാരിനെതിരെ ഇക്കാര്യത്തിൽ ആക്ഷേപം ഉയരുന്നുണ്ട്. കേരള പൊലീസിന്റെ ഭാഗത്ത് ഇക്കാര്യത്തിൽ നിസ്സഹകരണം ഉണ്ടായിരുന്നുവെന്നും ആരോപണം ഉണ്ട്.

ശബ്ദസന്ദേശവും വിനയായി

മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജൻസിന് ഇവരെ പിന്തുടരാൻ സഹായകമായെന്നും സൂചനയുണ്ട്. സന്ദേശങ്ങൾ പല ഫോണുകൾ കൈമാറിയാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചത് എങ്കിലും സന്ദേശത്തിന്റെ ഉറവിട ഐപി വിലാസം തിരിച്ചറിഞ്ഞ് അതിനെ വെള്ളിയാഴ്ച മുതൽ തന്നെ കേന്ദ്ര ഇന്റലിജൻസ് പിന്തുടരുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് വന്നതും പോയതുമായ ഫോണുകളെല്ലാം ഏജൻസി പരിശോധനയ്ക്ക് വിധേയമാക്കി.

സന്ദീപിന്റെ വീട്ടിൽ ഇപ്പോഴും പരിശോധന തുടരുന്നുണ്ട്. പ്രതികൾ ഈ വർഷം മാത്രം അഞ്ച് പ്രാവശ്യം സ്വർണം കടത്തിയെന്നാണ് വിവരം. സന്ദീപിന്റെ വീട്ടിൽ ഇപ്പോഴും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് സ്വർണം കടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ഓവനുകളും മോട്ടോറും കസ്റ്റംസ് സംഘം കണ്ടെത്തി. ഉപേക്ഷിച്ച ഡിപ്ലോമാറ്റിക് ബാഗേജുകളും കണ്ടെത്തി. രണ്ട് പ്രതികളെയും നാളെ വൈകുന്നേരത്തോടെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും.

ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന് മുമ്പ് സ്വർണം കടത്താൻ ഉപയോഗിച്ച ക്യാരി ബാഗുകളാണ് കസ്റ്റംസ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് ബാഗേജുകൾ വീണ്ടെടുത്തത്. ഒന്നാം പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ അഞ്ച് തവണ സ്വർണം കടത്തിയ ബാഗുകളാണ് കണ്ടെത്തിയത്. കാരി ബാഗുകൾ പലഭാഗങ്ങളിലായി ഉപേക്ഷിച്ചെന്ന് ഇന്നലെ സരിത്ത് ചോദ്യം ചെയ്യലിനിടെ കസ്റ്റംസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP