Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ്; മുംബൈ നാനാവതി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു; അറിയിച്ചത് താരം ട്വിറ്ററിൽ; ആദ്യം ടെസ്റ്റ് പോസിറ്റീവായത് അമിതാഭ് ബച്ചന്; താനുമായി കഴിഞ്ഞ 10 ദിവസം സമ്പർക്കം പുലർത്തിയവർ കോവിഡ് പരിശോധന നടത്തണമെന്നും ബച്ചൻ; കുടുംബം വേഗം സുഖം പ്രാപിക്കാൻ ആശംസകൾ നേർന്ന് ബോളിവുഡ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ബച്ചനെ മുംബൈ നാനാവതി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ അഭിഷേകും കോവിഡ് പോസിറ്റീവായി

അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കുടുംബാംഗങ്ങളും ജീവനക്കാരും കോവിഡ് പരിശോധന നടത്തിയതായും, ഫലം കാത്തിരിക്കുകയാണെന്നും ബച്ചൻ കുറിച്ചു. താനുമായി കഴിഞ്ഞ 10 ദിവസം സമ്പർക്കം പുലർത്തിയവർ കോവിഡ് പരിശോധന നടത്തണമെന്നും ബച്ചൻ നിർദ്ദേശിച്ചു. ബച്ചന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിരവധി താരങ്ങൾ ബച്ചൻ വളരെ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ട്വിറ്ററിലൂടെ ആശംസിച്ചു

 ഷൂജിത് സിർകറിന്റെ കോമഡി ഡ്രാമ ഗുലാബോ സിതാബോയിൽ ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പമാണ് ഒടുവിൽ അമിതാബ് ബച്ചൻ അഭിനയിച്ചത്. കോവിഡ് കാരണം തിയേറ്റർ റിലീസ് ഉണ്ടായില്ല. ആമസോൺ പ്രൈം വീഡിയോയിൽ ആയിരുന്നു പ്രിമീയർ. കോൻ ബനേഗാ കരോർപതി യുടെ 12 ാമത് സീസൺ ഹോസ്റ്റ് ചെയ്യാൻ ഇരിക്കുകയായിരുന്നു. ഷോയുടെ ഓഡിഷനുകൾ നടന്നു വരുന്നു. റിലീസ് ആകാൻ ഇരിക്കുന്ന ചിത്രങ്ങൾ ചെഹരെ, ബ്രഹ്മാസ്ത്ര, ജുണ്ഡ് എന്നിവയാണ്.

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 2,46,600 ആയി ഉയർന്നിരിക്കുകയാണ്. ഒറ്റദിവസത്തെ ഏറ്റവും കൂടിയ കേസുകളും ഇന്് രേഖപ്പെടുത്തി. മരണ സംഖ്യ 223 ആണ്. ആകെ മരണസംഖ്യ 10,116 ഉം ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP