Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുമ്പ് കിട്ടിയത് ഫോൺ കോളിൽ നിന്ന്; സ്വപ്‌നയുടെ മകളുടെ ഫോൺ ഉച്ചയ്ക്ക് ഓൺ ആയതും സന്ദീപ് നായർ സഹോദരനെ ഫോണിൽ വിളിച്ചതും നിർണായകമായി; ബെംഗളൂരുവിലെ ലൊക്കേഷൻ എൻഐഎ ട്രേസ് ചെയതത് ഫോൺ ചോർത്തലിലൂടെ; ശബ്ദസന്ദേശത്തിലെ ഐപി അഡ്രസും കുരുക്കായി; ഹോട്ടലിൽ നിന്ന് സ്വപ്‌നയെയും കുടുംബത്തെയും പിടികൂടിയത് വൈകിട്ട് ഏഴ് മണിയോടെ; അറസ്റ്റ് കേരളത്തിലെത്തി കീഴടങ്ങാൻ ഒരുങ്ങുന്നതിന് ഇടയിലെന്നും സൂചന

തുമ്പ് കിട്ടിയത് ഫോൺ കോളിൽ നിന്ന്; സ്വപ്‌നയുടെ മകളുടെ ഫോൺ ഉച്ചയ്ക്ക് ഓൺ ആയതും സന്ദീപ് നായർ സഹോദരനെ ഫോണിൽ വിളിച്ചതും നിർണായകമായി; ബെംഗളൂരുവിലെ ലൊക്കേഷൻ എൻഐഎ ട്രേസ് ചെയതത്  ഫോൺ ചോർത്തലിലൂടെ; ശബ്ദസന്ദേശത്തിലെ ഐപി അഡ്രസും കുരുക്കായി; ഹോട്ടലിൽ നിന്ന് സ്വപ്‌നയെയും കുടുംബത്തെയും പിടികൂടിയത് വൈകിട്ട് ഏഴ് മണിയോടെ; അറസ്റ്റ് കേരളത്തിലെത്തി കീഴടങ്ങാൻ ഒരുങ്ങുന്നതിന് ഇടയിലെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും പിടികൂടാൻ എൻഐഎക്ക് തുണയായത് മൊബൈൽ ട്രേസിങ്. സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ടുമക്കളും ഉണ്ടായിരുന്നു. സന്ദീപും ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നാണ് സൂചന. ബെംഗംളൂരുവിലെ ഹോട്ടലിൽ നിന്ന് വൈകിട്ട് 7 മണിയോടെയാണ് സംഘത്തെ പിടികൂടിയത്. സ്വപ്‌നയുടെ മകളുടെ ഫോൺ അറിയാതെ ഓണായതോടെയാണ് മൊബൈൽ ട്രേസ് ചെയ്യാനായത്.

ബെംഗളൂരു പൊലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. ഇന്നലെ വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.ഇരുവരും ഒരുമിച്ചാണ് ഒളിവിൽ പോയതെന്നും തുടർന്ന് മൈസൂർ, ബെംഗളൂരു ഭാഗങ്ങളിൽ കറങ്ങുകയായിരുന്നു ഇരുവരും എന്നാണ് വിവരം. പിന്നീട് രണ്ടായി പിരിയുകയും തുടർന്ന് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്ന സുരേഷ് ഗൂഡല്ലൂർ-പെരിന്തൽമണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയാൽ 24 മണിക്കൂറിനകം എൻഐഎ കോടതിയിൽ ഹാജരാകും. ബെംഗളൂരുവിലെ എൻഐഎ കോടതിയിൽ ഹാജരാക്കി വാറണ്ട നേടിയ ശേഷം നാളെ കൊച്ചിയിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. സുരക്ഷയ്ക്കാണ് ഇക്കാര്യത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്നത്. ഏതായാലും കേസിന്റെ ചുമതലയേറ്റ് സൂപ്പർസ്പീഡിൽ പ്രതികളെ വലയിലാക്കായത് എൻഐഎയുടെ നേട്ടങ്ങളിലെ മറ്റൊരു തൂവലായി. . മുഖ്യപ്രതികളിൽ ഒരാളായ സന്ദീപിനെ തിരഞ്ഞാണ് എൻഐഎ സംഘം നീങ്ങിയത്. സന്ദീപിന്റെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗളൂരുവിൽ എത്തിയത്. എന്നാൽ, സന്ദീപിനൊപ്പം സ്വപ്നയെയും പൊലീസിന് പിടികൂടാനായി. ഇതോടെ കേസിലെ പ്രധാന പ്രതികൾ രണ്ട് പേരാണ് അറസ്റ്റിലായത്. ഇരുവരെയും ഒപ്പം പിടികൂടാനായത് അന്വേഷണം എളുപ്പത്തിലാക്കുമെന്നാണ് കരുതുന്നത്. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.

സ്വപ്‌ന ഇന്നലെ കൊച്ചിയിൽ ?

അതേസമയം, സ്വപ്‌ന ഇന്നലെയാണ് ബെംഗളൂരുവിലേക്ക് കടന്നതെന്നും അതുവരെ കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട. എന്നാൽ, ഇവർ പൊലീസിനെ വെട്ടിച്ച് അതിർത്തി കടന്ന് ബെംഗലൂരുവിലേക്ക് പോയത് എങ്ങനെ എന്നകാര്യത്തിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. സംസ്ഥാന സർക്കാരിനെതിരെ ഇക്കാര്യത്തിൽ ആക്ഷേപം ഉയരുന്നുണ്ട്. കേരള പൊലീസിന്റെ ഭാഗത്ത് ഇക്കാര്യത്തിൽ നിസ്സഹകരണം ഉണ്ടായിരുന്നുവെന്നും ആരോപണം ഉണ്ട്.

ശബ്ദസന്ദേശവും വിനയായി

മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജൻസിന് ഇവരെ പിന്തുടരാൻ സഹായകമായെന്നും സൂചനയുണ്ട്. സന്ദേശങ്ങൾ പല ഫോണുകൾ കൈമാറിയാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചത് എങ്കിലും സന്ദേശത്തിന്റെ ഉറവിട ഐപി വിലാസം തിരിച്ചറിഞ്ഞ് അതിനെ വെള്ളിയാഴ്ച മുതൽ തന്നെ കേന്ദ്ര ഇന്റലിജൻസ് പിന്തുടരുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് വന്നതും പോയതുമായ ഫോണുകളെല്ലാം ഏജൻസി പരിശോധനയ്ക്ക് വിധേയമാക്കി.

ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന് മുമ്പ് സ്വർണം കടത്താൻ ഉപയോഗിച്ച ക്യാരി ബാഗുകളാണ് കസ്റ്റംസ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് ബാഗേജുകൾ വീണ്ടെടുത്തത്. ഒന്നാം പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ അഞ്ച് തവണ സ്വർണം കടത്തിയ ബാഗുകളാണ് കണ്ടെത്തിയത്. കാരി ബാഗുകൾ പലഭാഗങ്ങളിലായി ഉപേക്ഷിച്ചെന്ന് ഇന്നലെ സരിത്ത് ചോദ്യം ചെയ്യലിനിടെ കസ്റ്റംസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഡിപ്ലോമാറ്റിക്ക് ബാഗേജുകൾ വിമാനത്താവളത്തിൽ നിന്ന് ക്ലിയറൻസ് വാങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തിൽ നേരെ കോൺസുലേറ്റിലേക്ക് കൊണ്ട് പോയി അവിടെ നിന്നാണ് തുറക്കേണ്ടത്. എന്നാൽ അത് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കോവിഡ് കാലത്ത് അടക്കം ഇത്തരത്തിൽ ക്യാരി ബാഗുകളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയതിനുള്ള നിർണ്ണായക തെളിവാണ് കസ്റ്റംസ് ശേഖരിച്ചിട്ടുള്ളത്.

അതിനിടെ, എൻ.ഐ.എ സംഘം കസ്റ്റംസ് ഓഫീസിലെത്തി ഒന്നാം പ്രതി സരിത്തിനെ എൻ.ഐ.എ ചോദ്യം ചെയ്തു. എൻഐഎ ഉദ്യോഗസ്ഥൻ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിലേക്ക് എൻ.ഐ.എ അന്വേഷണം നീളുന്നത്. കേസിൽ മൂന്നാം പ്രതിയായ ഫൈസലിന്റെ ബന്ധങ്ങളാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദ് എന്ന അജ്ഞാത സ്വർണക്കടത്തുകാരന്റെ പേര് കേസിൽ ഉയർന്നു കേൾക്കുന്നത്. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ഫൈസൽ ഫരീദും സംഘവും ദേശവിരുദ്ധ പ്രവർത്തികൾക്ക് ഉപയോഗിക്കുന്നതായി രഹസ്യന്വേഷണം ഏജൻസികൾ വഴി എൻ.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇയാളെ മൂന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നുത്.

കസ്റ്റംസിൽ നിന്ന് കേസിന്റെ വിവരങ്ങൾ ശേഖരിച്ച എൻഐഐ നീക്കങ്ങൾ ചടുലവേഗത്തിലാക്കിയിരിക്കുകയാണ്. സ്വർണ്ണക്കടത്തിലെ കൂടുതൽ വിവരങ്ങളും സരിത്തിന്റെ ബന്ധങ്ങളും തേടിയാണ് എൻഐഎ രംഗത്തെത്തിയിരിക്കുന്നത്. ഐ.എസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വർണം കടത്തിയവർക്ക് ബന്ധമുണ്ടെന്ന അന്വേഷണം എൻ.ഐ.എ ഊർജ്ജിതമാക്കുമെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തെ സ്വർണക്കടത്തുകാർക്ക് തമിഴ്‌നാടുമായുള്ള ബന്ധവും എൻ.ഐ.എ. അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വർണം ചെന്നൈയിലേക്കാണ് കൊണ്ടുപോയിരുന്നതെന്ന് കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഈ സ്വർണം ഏറ്റുവാങ്ങിയവരെക്കുറിച്ചാണ് ഇപ്പോൾ എൻ.ഐ.എ. അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിൽ എൻ.ഐ.എ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ഏഴു തീവ്രവാദികൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.തമിഴ്‌നാട് പൊലീസ് വർഷങ്ങളായി തിരയുന്ന ഹാജാ ഫക്രുദ്ദീൻ ഉൾപ്പെടെയുള്ള ഏഴുപേരാണിത്. ഐ.എസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത് ഹാജാ ഫക്രുദ്ദീന്റെ നേതൃത്വത്തിലാണെന്ന് എൻ.ഐ.എ. കണ്ടെത്തിയിരുന്നു.

ഇവരുടെ റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങൾക്കായി സ്വർണക്കടത്ത് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് എൻ.ഐ.എ കരുതുന്നുയു.എ.ഇ. കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിനു പിന്നിൽ തീവ്രവാദസംഘടനകൾക്കു പങ്കുണ്ടെങ്കിൽ അതു രാജ്യസുരക്ഷയ്ക്കു വൻ ഭീഷണിയാണെന്ന വിലയിരുത്തലാണ് എൻ.ഐ.എക്ക്. കേരളത്തിൽ ഇതിനുമുമ്പ് എത്തിയ സ്വർണം ഏതു വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതിൽ ഭീകരസംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP