Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നതിനൊപ്പം കോവിഡും വീടുകളിലെത്തിക്കും; ഓരോ ദിവസവും പിടികൂടുന്നത് കിലോക്കണക്കിന് കഞ്ചാവ്; മാഫിയകളുടെ നട്ടെല്ലൊടിക്കുമെന്ന് ഡി.വൈ.എസ്‌.പി ബാലകൃഷ്ണൻ നായർ

കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നതിനൊപ്പം കോവിഡും വീടുകളിലെത്തിക്കും; ഓരോ ദിവസവും പിടികൂടുന്നത് കിലോക്കണക്കിന് കഞ്ചാവ്; മാഫിയകളുടെ നട്ടെല്ലൊടിക്കുമെന്ന് ഡി.വൈ.എസ്‌.പി ബാലകൃഷ്ണൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശത്തെ തുടർന്ന് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായർ തുടങ്ങിയ മണൽ, ലഹരി വേട്ട തുടരുന്നു. കാസർകോട് ടൗൺ പൊലീസ് 6000 പാക്കറ്റ് ലഹരി ഉൽപന്നങ്ങൾ പിടികൂടിയതിന് പിന്നലെ മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിൽ 30 കിലോ കഞ്ചാവ് പിടികൂടി. മഞ്ചേശ്വരം ആനക്കല്ല് ഗുവാദപ്പടുപ്പിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്.

കഞ്ചാവെത്തിച്ച സംഘത്തെ പിടികൂടാനായില്ല. ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഒന്നരമാസത്തിനിടെ 90 കിലോയോളം കഞ്ചാവാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടികൂടിയത്. ആന്ധ്രയിൽ നിന്ന് കർണാടകയിലെ ഊടുവഴിയിലൂടെ വാഹനങ്ങളിൽ എത്തിക്കുന്ന കഞ്ചാവ് രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിക്കുകയും രാത്രിയാകുമ്പോൾ വിൽപ്പനക്കാർക്ക് കൈമാറുകയുമാണ് ചെയ്യുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതെ സമയം മണൽ ലഹരി മാഫിയകളോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാക്കില്ലെന്നും അടിച്ചമർത്തുമെന്നും ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ വ്യക്തമാക്കി.

അതേസമയം ഇത്തരം സംഘങ്ങൾ കോവിഡ് വാഹകരാകാൻ സാധ്യതയുണ്ടെന്നും കഞ്ചാവ് വിതരണം ചെയ്യുന്നത് കുട്ടികൾക്കാണെന്നും ഇത് ഏറെ ആശങ്ക ഉളവാക്കുന്നതാണ് ബാലകൃഷ്ണൻ നായർ പറഞ്ഞു.ഇത്തരം സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ പൊലീസിൽ അറിയിക്കുന്നതിൽ വിമുഖത കാട്ടരുതെന്നും രക്ഷിതാക്കൾ ഇതിൽ കരുതൽ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, വിജിലൻസ് സി ഐ യും കാസർകോട് സ്പെഷ്യൽ ബ്രാഞ് ഡി വൈ എസ് പിയായി പ്രവർത്തിച്ച പി ബാലകൃഷ്ണൻ നായർ ക്രമസമാധാന ചുമതല ഏറ്റെടുത്തതോടുകൂടി സബ് ഡിവഷനിൽ നിരവധി ലഹരി മണൽ വേട്ടകളാണ് നടന്നു വരുന്നത് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP