Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്ത് കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതം; അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി

കോട്ടയത്ത് കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതം; അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാണ് ഒഴിപ്പിക്കൽ. ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലെ നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ആ​ദ്യ ഘ​ട്ട​മാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ൽ എം​എ​ൽ റോ​ഡ്, കോ​ഴി​ച്ച​ന്ത, മീ​ൻ മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​വ​രെ റ​വ​ന്യൂ, മു​നി​സി​പ്പ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ഴി​പ്പി​ച്ചു.

സ​മൂ​ഹ വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​നാ​യി ജി​ല്ല​യി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മാ​ർ​ക്ക​റ്റു​ക​ളു​ടെ സ​മീ​പ​ത്തും മ​റ്റു മേ​ഖ​ല​ക​ളി​ലും അ​ന​ധി​കൃ​ത ക​ച്ച​വ​ടം ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ച​ത്. ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വെ​ള്ളി​യാ​ഴ്‌ച്ച വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​വും ഇ​വി​ടെ തു​ട​ർ​ന്ന താ​ത്കാ​ലി​ക വി​ൽ​പ്പ​ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ലെ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP