Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്.ബി.ഐയുടെ പേരിൽ ഇല്ലാത്ത ബാങ്ക് തുറന്നത് പണം തട്ടാൻ; തമിഴ്‌നാട്ടിൽ മൂന്നുപേർ പിടിയിൽ

എസ്.ബി.ഐയുടെ പേരിൽ ഇല്ലാത്ത ബാങ്ക് തുറന്നത് പണം തട്ടാൻ; തമിഴ്‌നാട്ടിൽ മൂന്നുപേർ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: എസ്.ബി.ഐയുടെ ഇല്ലാത്ത ശാഖയുടെ പേരിൽ പണം തട്ടാൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി. തമിഴ്‌നാട്ടിലെ കൂടല്ലൂരാണ് സംഭവം. കമൽ ബാബു, എ കുമാർ (42), എം മാണികം (52) എന്നിവരാണ് പിടിയിലായത്.  അറസ്‌റ്റിലായതിൽ ഒരാൾ മുൻ ബാങ്ക് ജീവനക്കാരന്റെ മകനാണ്. 19 വയസുകാരനായ ഇയാളാണ് വ്യാജ ബാങ്ക് ബ്രാഞ്ച് തുടങ്ങാൻ മറ്റുള‌ളവർക്ക് ബുദ്ധി ഉപദേശിച്ചത്. വ്യാജ സ്‌റ്റാമ്പും രസീതും നിർമ്മിച്ച് ഇടപാടുകാരുടെ കൈയിൽ നിന്നും ഓൺലൈനായി പണം തട്ടാനായിരുന്നു സംഘത്തിന്റെ പദ്ധതി.

മുൻ എസ്‌ബി‌ഐ ഉദ്യോഗസ്ഥന്റെ മകൻ കമൽ ബാബു (19)  ബ്രാഞ്ച് സ്ഥാപിക്കുന്നതിനായി കമ്പ്യൂട്ടറുകൾ, ലോക്കറുകൾ, ചലാൻ, വ്യാജ രേഖകൾ എന്നിവ കൊണ്ടുവന്നിരുന്നു. പൻരുതി ബസാർ ശാഖയുടെ പേരിൽ ഒരു വെബ്‌സൈറ്റ് പോലും സൃഷ്ടിച്ചു. കൂടല്ലൂരിൽ സംഘം തുടങ്ങിയ ബാങ്കിന് അടുത്തായി മറ്റ് രണ്ട് ശാഖകൾ എസ്‌ബിഐക്കുണ്ട്.

ഈ ശാഖയിലെ ഇടപാടുകാരൻ എസ്.ബി.ഐ ബ്രാഞ്ച് മാനേജരെ അറിയിച്ചതിനെ തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ 'പുതിയ' ശാഖ കണ്ട് അമ്പരന്നുപോയി. ഉടനടി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മൂന്ന് പേരെ അറസ്‌റ്റ് ചെയ്തത്. ആർക്കും പണം നഷ്ടമാകും മുൻപ് തന്നെ തട്ടിപ്പ് കണ്ടെത്തി കുറ്റവാളികളെ പിടികൂടാനുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP