Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി അറേബ്യയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു; മലപ്പുറം സ്വദേശി അബ്ദുൽ ജലീൽ മരിച്ചത് ചികിത്സയിലിരിക്കെ

സൗദി അറേബ്യയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു; മലപ്പുറം സ്വദേശി അബ്ദുൽ ജലീൽ മരിച്ചത് ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

ദമ്മാം: കോവിഡ് ബാധിതനായ മലയാളി യുവാവ് സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഓമാനൂർ സ്വദേശി മങ്ങാട്ടുപറമ്പൻ അബ്ദുൽ ജലീൽ (38) ആണ് ദമാമിൽ മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത പനിയും ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് അബ്ദുൽ ജലീലിനെ സൗദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രി ആരോഗ്യനില വഷളാവുകയും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സൗദി ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അബ്‍ദുൽ ജലീലിന്റെ ഭാര്യ ഖമറുലൈലയും മക്കളായ മുഹമ്മദ് ഫഹീം, മൻഹ, അയ്‍മൻ എന്നിവരും ദമ്മാമിൽ ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുട നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP