Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വവർ​ഗാനുരാ​ഗികളായ ബ്രസീൽ വനിതാ ഫുട്ബോൾ താരങ്ങൾ വിവാഹിതരായി; ആൻഡ്രെസ്സ ആൽവ്സും ഫ്രാൻസിയേല മാനുവർ ആൽബർട്ടോയും വിവാഹ വാർത്ത പുറത്ത് വിട്ടത് ഇൻസ്റ്റഗ്രാമിലൂടെ

സ്വവർ​ഗാനുരാ​ഗികളായ ബ്രസീൽ വനിതാ ഫുട്ബോൾ താരങ്ങൾ വിവാഹിതരായി; ആൻഡ്രെസ്സ ആൽവ്സും ഫ്രാൻസിയേല മാനുവർ ആൽബർട്ടോയും വിവാഹ വാർത്ത പുറത്ത് വിട്ടത് ഇൻസ്റ്റഗ്രാമിലൂടെ

മറുനാടൻ ഡെസ്‌ക്‌

സ്വവർ​ഗാനുരാ​ഗികളായ ബ്രസീൽ വനിതാ ഫുട്ബോൾ താരങ്ങൾ വിവാഹിതരായി. ദേശീയ ടീം താരങ്ങളായ ആൻഡ്രെസ്സ ആൽവ്സും ഫ്രാൻസിയേല മാനുവർ ആൽബർട്ടോയുമാണ് വിവാഹിതരായത്. ഇൻസ്റ്റഗ്രാമിലൂടെ ആൻഡ്രെസ്സയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്. ജൂലൈ പത്തിനായിരുന്നു വിവാഹം. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമെന്നാണ് അവർ വിവാഹദിനത്തെ വിശേഷിപ്പിച്ചത്. ‘ഒരു ജീവിത കാലയളവിനപ്പുറത്തേക്കു നീളുന്ന സ്നേഹ ബന്ധങ്ങളുണ്ടെന്നും ആൻഡ്രെസ്സ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. മുപ്പതുകാരിയായ പങ്കാളി ഫ്രാൻസിയേലയെ ടാഗ് ചെയ്താണ് പോസ്റ്റ്.

ബ്രസീലിയൻ ക്ലബ്ബുകളിലൂടെ കളിച്ചുതെളിഞ്ഞ ഇരുപത്തേഴുകാരിയായ ആൻഡ്രെസ്സ, പിന്നീട് അമേരിക്കയിൽ ബോസ്റ്റൺ ബ്രേക്കേഴ്സിലേക്ക് കൂടുമാറി. അതിനുശേഷം ബാർസിലോന ജഴ്സിയണിയുന്ന ആദ്യ ബ്രസീലിയൻ വനിതാ താരമെന്ന റെക്കോർഡുമായി സ്പെയിനിലെത്തി. മൂന്നു വർഷത്തോളം ബാർസയിൽ തുടർന്നു. ഇതിനു പിന്നാലെയാണ് ഇറ്റലിയിൽ എഎസ് റോമയിലെത്തിയത്. 2015, 2019 ലോകകപ്പുകളിൽ കളിച്ചു. റിയോ ഒളിംപിക്സിൽ കളിച്ച ബ്രസീൽ ടീമിലും അംഗമായിരുന്നു.

മധ്യനിര താരമെന്ന നിലയിൽ ശ്രദ്ധേയയായ പങ്കാളി ഫ്രാൻസിയേല കരിയറിൽ ഏറിയ പങ്കും ബ്രസീലിയൻ ക്ലബ്ബുകൾക്കാണ് കളിച്ചത്. വിഖ്യാതമായ സാന്റോസ് ക്ലബ്ബിൽ ഒരു പതിറ്റാണ്ടിലേറെ കളിച്ചു. കൊറിന്ത്യൻസിനായും കളിച്ചിട്ടുണ്ട്. നോർവെയിലെയും യുഎസിലെയും ക്ലബ്ബുകൾക്കായും കളിച്ചു. 2008ൽ ബെയ്ജിങ്ങിൽ വെള്ളി നേടിയ ബ്രസീൽ ദേശീയ ടീമിൽ അംഗമായിരുന്നു. 2012 ലണ്ടൻ ഒളിംപിക്സിലും 2011ലെ വനിതാ ലോകകപ്പിലും ബ്രസീലിനായി കളിച്ചു. 2018ൽ വിരമിക്കൽ പ്രഖ്യാപിച്ചു.

 

      View this post on Instagram

Tem amores que duram mais que uma Vida. Sem dúvida o melhor dia das nossas Vidas @franzinha_10 Casadas 10/07/2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP