Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിശീലനത്തിന് പണം കണ്ടെത്താനായില്ല; ബി.എം.ഡബ്ല്യു കാർ വിൽക്കാനൊരുങ്ങി ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദ്

പരിശീലനത്തിന് പണം കണ്ടെത്താനായില്ല; ബി.എം.ഡബ്ല്യു കാർ വിൽക്കാനൊരുങ്ങി ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദ്

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: പരിശീലനത്തിന് പണം കണ്ടെത്താനായി ബി.എം.ഡബ്ല്യു കാർ വിൽക്കാനൊരുങ്ങി ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദ്. കാർ വിൽക്കുകയാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താരം അറിയിച്ചത്. എന്നാൽ സംഭവം വാർത്തയായതോടെ ദ്യുതി പോസ്റ്റ് നീക്കം ചെയ്തു. കോവിഡ് മഹാമാരി കാരണം ഒരു സ്‌പോൺസറും പണം മുടക്കാൻ തയ്യാറാകുന്നില്ല. കോവിഡ് കാരണം 2021 ജൂലായിലേക്ക് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പിലാണ്. അതിനാൽ തന്നെ പരിശീലനത്തിനും ഡയറ്റ് ചെലവുകൾക്കുമായി പണം ആവശ്യമുണ്ട്. അതിനാലാണ് കാർ വിൽക്കാൻ തീരുമാനിച്ചത് എന്ന് ദ്യുതി ഇന്ത്യ ടുഡെയോട് പറഞ്ഞു.

കാർ വിൽക്കാനുണ്ടെന്നുകാട്ടി ഒഡിയ ഭാഷയിലാണ് താരം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. കാർ വാങ്ങാൻ താത്പര്യമുള്ളവർക്ക് മെസഞ്ചറിൽ ബന്ധപ്പെടാമെന്നും കുറിച്ചിരുന്നു. കാറിനൊപ്പം നിൽക്കുന്ന ചിത്രവും ഇതിനൊപ്പം ദ്യുതി പോസ്റ്റ് ചെയ്തിരുന്നു. അതേസമയം തനിക്ക് രണ്ടു കാറുകൾ കൂടിയുണ്ടെന്നും മൂന്നു കാറുകളും പാർക്ക് ചെയ്യാൻ സ്ഥലപരിമിതിയുണ്ടെന്നും അതുകൊണ്ട് ഒന്ന് വിൽക്കാമെന്ന് തീരുമാനിച്ചതാണെന്നും താരം കൂട്ടിച്ചേർത്തു.

2015-ലാണ് 30 ലക്ഷം രൂപ വിലയുള്ള ബി.എം.ഡബ്ല്യു 3 സീരീസിൽ പെട്ട കാർ ദ്യുതി വാങ്ങുന്നത്. കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് സ്‌പോൺസർമാരെ കിട്ടാതാകുകയും പരിശീലനത്തിന് മറ്റു വഴികൾ ഇല്ലാതായതോടെയുമാണ് കാർ വിൽക്കാൻ താരം തീരുമാനിച്ചത്. സർക്കാർ വൃത്തങ്ങളെ സമീപിച്ചിരുന്നു. പക്ഷേ അവരും സാമ്പത്തിക ഞെരുക്കത്തിലാണെന്നാണ് പറയുന്നതെന്നും താരം കൂട്ടിച്ചേർത്തു.

ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം നടത്തിയപ്പോൾ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് നൽകിയ മൂന്നു കോടി രൂപയുടെ സമ്മാനത്തുക ഉപയോഗിച്ചാണ് ദ്യുതി ചന്ദ് കാർ വാങ്ങിയത്. ഈ തുക ഉപയോഗിച്ച് താരം വീട് പണിയുകയും ചെയ്തിരുന്നു. എന്നാൽ താരം പരിശീലനത്തിനായി കാർ വിൽക്കുന്നുവെന്ന് പോസ്റ്റിട്ടതോടെ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP