Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോഗ്യ സുരക്ഷാ മുൻകരുതലിൽ വീഴ്ച ഉണ്ടായി; കുവൈറ്റിലെ ഫ്രൈഡേ മാർക്കറ്റ് വീണ്ടും അടച്ചു പൂട്ടി

ആരോഗ്യ സുരക്ഷാ മുൻകരുതലിൽ വീഴ്ച ഉണ്ടായി; കുവൈറ്റിലെ ഫ്രൈഡേ മാർക്കറ്റ് വീണ്ടും അടച്ചു പൂട്ടി

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റ് വീണ്ടും അടച്ചു പൂട്ടി. കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ അടച്ചു പൂട്ടിയ മാർക്കറ്റ് കഴിഞ്ഞ ദിവസം തുറന്നെങ്കിലും വീണ്ടും അടച്ചു പൂട്ടുകയായിരുന്നു. ആരോഗ്യ സുരക്ഷാ മുൻകരുതലിൽ ഉണ്ടായ വീഴ്ചയെ തുടർന്നാണ് മുൻസിപ്പാലിറ്റി ഡയറക്റ്റർ ജനറൽ അഹമ്മദ് അൽ മഫൂഹി മാർക്കറ്റ് അടച്ചുപൂട്ടാൻ നിർദേശിച്ചത്.

പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നതിൽ ഉണ്ടായ വീഴ്ചയും മാർക്കറ്റിന്റ കവാടങ്ങൾക്ക് മുന്നിലെ തിരക്ക് മുതലായ കാരണങ്ങളെ തുടർന്നാണ് വെള്ളിയാഴ്ച വിപണി നിർത്തി വെക്കാനും മാർക്കറ്റ് അടച്ചു പൂട്ടാനും ബന്ധപ്പെട്ട വകുപ്പിന് മുൻസിപാലിറ്റി ഡയറക്ടർ ജനറൽ നിർദ്ദേശം നൽകിയത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം വിപണി വീണ്ടും തുറക്കാൻ പുതിയ തീയതി നിശ്ചയിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

നാട്ടുചന്തകളെ ഓർമിപ്പിക്കുന്നതാണ് ശുവൈഖ് വ്യവസായ മേഖലക്ക് സമീപം അൽ റായിയിൽ സ്ഥിതി ചെയ്യുന്ന ഈ തുറന്ന മാർക്കറ്റ്. ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് എല്ലാ തരം വസ്തുക്കളും ഇവിടെ ലഭ്യമാണ്. മൊട്ടുസൂചി മുതൽ വ്യായാമ ഉപകരണങ്ങൾ വരെ എന്തും വിലക്കുറവിൽ ഇവിടെ ലഭിക്കും. ക്യാമ്പുകളിൽനിന്നും കുവൈത്തി വീടുകളിൽനിന്നും ഒഴിവാക്കുന്ന പഴയ സാധനങ്ങൾ തേടിയാണ് പലരും ഇവിടെ എത്തുന്നത്. ഫ്രൈഡേ മാർക്കറ്റ് എന്നാണ് പേരെങ്കിലും എല്ലാ ദിവസവും പ്രവർത്തിക്കുന്നു. അതേസമയം, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കച്ചവടം സജീവമായി നടക്കുന്നത്. ഏകദേശം ഒരു കിലോ മീറ്ററോളം വിസ്തീർണത്തിൽ പരന്നുകിടക്കുന്നതാണ് മാർക്കറ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP