Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎസ് സെനറ്റിലെക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജന് വിജയം; റിപ്പബ്ലിക്കൻ പ്രൈമറി തെരഞ്ഞെടുപ്പിൽ വിജയിച്ച റിക്ക് മേത്ത ഇനി നേരിടാൻ ഒരുങ്ങുന്നത് കോറി ബുക്കറിനെ

യുഎസ് സെനറ്റിലെക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജന് വിജയം; റിപ്പബ്ലിക്കൻ പ്രൈമറി തെരഞ്ഞെടുപ്പിൽ വിജയിച്ച റിക്ക് മേത്ത ഇനി നേരിടാൻ ഒരുങ്ങുന്നത് കോറി ബുക്കറിനെ

സ്വന്തം ലേഖകൻ

ന്യൂജഴ്‌സി: യുഎസ് സെനറ്റിലെക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജന് വിജയം. ന്യൂജഴ്‌സിയിൽ നിന്ന് മത്സരിച്ച റിക്ക് മേത്തയാണ് വിജയം നേടിയത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിട്ടാണ് സംരംഭകനും ഫാർമസിസ്റ്റുമായ റിക്ക് മേത്ത മത്സരിച്ചത്. ഇന്ത്യൻ വംശജനായ റിക്ക് മറ്റൊരു ഇന്ത്യൻ വംശജനായ ഹിർഷ സിംഗിനെയാണ് പരാജയപ്പെടുത്തിയത്.

നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ നിലവിലെ സെനറ്ററായ കോറി ബുക്കറിനെയാണ് റിക്ക് മേത്ത നേരിടാനൊരുങ്ങുന്നത്. ജൂലൈ 7 ന് നടന്ന പ്രൈമറിയുടെ വോട്ട് എണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചത് ജൂലൈ 10നാണ്.

റിക്ക് മേത്ത പോൾ ചെയ്തതിൽ 85736 വോട്ടുകൾ നേടി വിജയിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി ഹിർഷ സിംഗിന് 75402 വോട്ടുകൾ ലഭിച്ചു. ഏറ്റവും കുടുതൽ ഇന്തോ-അമേരിക്കൻ പൗരന്മാരുള്ള ന്യൂജഴ്‌സി ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ബയോടെക് സംരഭകനും ഹെൽത്ത് കെയർ വിദഗ്ദ്ധനും അറ്റോർണിയും കൂടിയാണ് റിക്ക് മേത്ത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP