Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വന്ദേ ഭാരത് മിഷൻ: നാലാം ഘട്ടത്തിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് 17 വിമാനങ്ങൾ കൂടി; സർവ്വീസ് നടത്തുന്നത് ഇൻഡിഗോ എയർലൈൻസ്

വന്ദേ ഭാരത് മിഷൻ: നാലാം ഘട്ടത്തിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് 17 വിമാനങ്ങൾ കൂടി; സർവ്വീസ് നടത്തുന്നത് ഇൻഡിഗോ എയർലൈൻസ്

സ്വന്തം ലേഖകൻ

ദോഹ: വന്ദേഭാരത് പദ്ധതിയിൽ ജൂലായ് മാസത്തിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് 17 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി. നേരത്തേ പ്രഖ്യാപിച്ചതിന് പുറമേ മുംബൈയിലേക്ക് നാല്, ലഖ്‌നോ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് മൂന്നു വീതം, കൊച്ചിയിലേക്ക് ഒന്ന് എന്നിങ്ങനെയാണ് കൂടുതലായി ഉൾപ്പെടുത്തിയ വിമാനങ്ങൾ. ഇൻഡിഗോയാണ് എല്ലാ സർവീസും നടത്തുന്നത്.

ഇന്ത്യൻ എംബസിയിൽ പേര് ചേർത്ത ആർക്കും രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന ഇ.ഒ.ഐ.ഡി നമ്പർ ഉപയോഗിച്ച് ഇൻഡിഗോയിൽ നിന്ന് നേരിട്ട് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നേരത്തേ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ വന്ദേഭാരത് മിഷനിൽ 193 വിമാനങ്ങൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ഇത് 51 വിമാനങ്ങളായി കുറക്കുകയായിരുന്നു. എന്നാൽ, യാത്രക്കാരുടെ എണ്ണം, ആവശ്യകത എന്നിവ അനുസരിച്ചാണ് വിമാനങ്ങൾ അനുവദിക്കുന്നതെന്നും വേണമെങ്കിൽ ആവശ്യം കൂടുന്നതിനനുസരിച്ച് വിമാനങ്ങൾ ഇനിയും വരുമെന്നും എംബസി അധികൃതർ പറയുന്നു.

ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേഭാരത് മിഷനിലൂടെ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ സ്വന്തം സംസ്ഥാനങ്ങളിലേക്കുതന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. ഭാവിയിലുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാണിത്. വന്ദേഭാരത് മിഷൻ വിമാനത്തോടൊപ്പം കണക്ടിങ് വിമാനങ്ങളിൽ ഒരിക്കലും ടിക്കറ്റ് ബുക്ക് ചെയ്യരുത്. ആദ്യമിറങ്ങുന്ന സ്ഥലത്ത് സമ്പർക്ക വിലക്ക് നിർബന്ധമാണ്. മറ്റു നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ വരും ദിവസങ്ങളിൽ ഖത്തറിൽ നിന്നു പറക്കുന്നുണ്ട്. ഇതിനാൽ, സ്വന്തം സംസ്ഥാനത്തേക്കും അടുത്ത നഗരത്തിലേക്കുമുള്ള വിമാനങ്ങളിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP