Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയ്യാറെടുത്ത് ഭീകരുടെ വൻ സംഘം; നിയന്ത്രണരേഖയ്ക്ക് അപ്പുറത്തെ പാക് ഭീകരക്യാമ്പുകളിൽ സജ്ജമായിരിക്കുന്നത് 300ഓളം ഭീകരർ; രണ്ടു ഭീകരരെ വധിച്ചത് നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെയെന്നും മേജർ ജനറൽ വാട്‌സ്

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയ്യാറെടുത്ത് ഭീകരുടെ വൻ സംഘം; നിയന്ത്രണരേഖയ്ക്ക് അപ്പുറത്തെ പാക് ഭീകരക്യാമ്പുകളിൽ സജ്ജമായിരിക്കുന്നത് 300ഓളം ഭീകരർ; രണ്ടു ഭീകരരെ വധിച്ചത് നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെയെന്നും മേജർ ജനറൽ വാട്‌സ്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ 300 ഓളം പേരടങ്ങുന്ന ഭീകരസംഘം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇവർ അതിർത്തിയിലെ ഭീകരക്യാമ്പുകളിൽ തമ്പടിച്ചതായി രഹസ്യവിവരം ലഭിച്ചെന്ന് ബാരാമുള്ളയിലെ സൈനിക കമാൻഡർ മേജർ ജനറൽ വീരേന്ദ്ര വാട്‌സ് അറിയിച്ചു. കോവിഡിന്റെയും ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെയും മറവിൽ നുഴഞ്ഞുകയറ്റം ശക്തമാക്കാനാണ് ഭീകര സംഘടനകൾ ലക്ഷ്യമിടുന്നത്. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തെ പാക് ഭീകരക്യാമ്പുകളിൽ നുഴഞ്ഞുകയറാനായി ഭീകരർ സജ്ജരായതായിട്ടാണ് റിപ്പോർട്ട് ലഭിച്ചിട്ടുള്ളത്. 250 മുതൽ 300 പേർ വരെയാണ് ക്യാമ്പുകളിലുള്ളത്. സംശയം തോന്നി സൈന്യം നടത്തിയ പരിശോധനയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ വധിച്ചതെന്നും മേജർ ജനറൽ വാട്‌സ് പറഞ്ഞു.

ഇന്നുരാവിലെയാണ് കശ്മീരിലെ നൗഗാം സെക്ടറിലെ കുപ്‌വാരയിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചത്. അതിർത്തിയിൽ പട്രോളിഗം നടത്തുകയായിരുന്ന സൈനികരാണ് സംശയാസ്പദമായ നീക്കം കണ്ട് ശക്തമായ തിരിച്ചടി നൽകിയത്. ഇവരിൽ നിന്നും രണ്ട് എ കെ 47 തോക്കുകളും നിരവധി വെടിയുണ്ടകളും ഗ്രനേഡുകളും കണ്ടെടുത്തു. ഒന്നരലക്ഷം രൂപയുടെ ഇന്ത്യൻ, പാക്കിസ്ഥാൻ കറൻസികളും കണ്ടെടുത്തിട്ടുണ്ട്.

അതിനിടെ, ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള നൗഷേരയിലേക്കു പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഹവീൽദാർ സംബുർ ഗുരുങ് (36) ആണു മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സംബുറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാക്ക് സേനയെ ലക്ഷ്യമിട്ട് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. തുടർച്ചയായി മൂന്നാം ദിവസമാണ് അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാക്ക് പ്രകോപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP