Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുനർരൂപകൽപന ചെയ്ത വെബ്സൈറ്റുമായി ഇൻഡസ്ഇൻഡ് ബാങ്ക്

സ്വന്തം ലേഖകൻ

കൊച്ചി: ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുനർരൂപകൽപന ചെയ്ത വെബ്സൈറ്റ് ംംം.ശിറൗശെിറ.രീാ ഇൻഡസ്ഇൻഡ് ബാങ്ക് അവതരിപ്പിച്ചു. ഡെസ്‌ക്ടോപ്പ്, ലാപ്ടോപ്പ്, മൊബൈൽ, ടാബ് തുടങ്ങിയ ഉപകരണങ്ങളിലെല്ലാം കൂടുതൽ സൗകര്യപ്രദവും ലളിതവുമായ ബാങ്കിങ് ഇടപെടലുകളാണ് പുതിയ വെബ്സൈറ്റ്, ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.

മികച്ച ഇൻക്ലാസ് ഡിസൈൻ അധിഷ്ഠിതമായ വെബ്സൈറ്റ,് പ്രമുഖ ക്വാഡ്രന്റ് കാന്റ്‌റെന്റ്‌റ് മാനേജുമെന്റ് പ്ലാറ്റ്ഫോമുകളിലൊന്നായ അഡോബ് എക്സ്പീരിയൻസ് മാനേജറിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് പ്രവർത്തിക്കുക. ബാങ്കിന്റെ വിവിധ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും സുഗമമായി പ്രവേശിക്കാൻ പുതിയ വെബ്സൈറ്റ് ഉപയോക്താക്കളെ പ്രാപ്തരാക്കും. അതുവഴി ഉപഭോക്താക്കളുടെ മുൻഗണനകളെ അടിസ്ഥാനമാക്കി ഓഫറുകൾ ക്യൂറേറ്റ് ചെയ്യാനും ബാങ്കിന് സാധിക്കും. കാഴ്ച പരിമിതിയുള്ള ഉപയോക്താക്കൾക്ക് സുഗമമായ ബ്രൗസിങ് അനുഭവം വാഗ്ദാനം ചെയ്യുന്ന നിരവധി സവിശേഷതകളും പുതിയ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കസ്റ്റമൈസ്ഡ് എക്സ്പീരിയൻസ്, മികച്ച വിഷ്വൽ അപ്പീൽ, ഫോണ്ട് സൈസ് ക്രമീകരണം, കാഴ്ച പരിമിതിയുള്ള ഉപഭോക്താക്കൾക്കായി ചിത്രങ്ങൾക്ക് ബദലായുള്ള വാചക ക്രമീകരണം, മെച്ചപ്പെട്ട നാവിഗേഷൻ തുടങ്ങിയവയാണ് പുനർരൂപകൽപന ചെയ്ത വെബ്സൈറ്റിന്റെ പ്രധാന സവിശേഷതകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP