Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം; പൊന്നാനി താലൂക്കിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ

സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം; പൊന്നാനി താലൂക്കിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കോവിഡ് സമ്പർക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നിരോധനാജ്ഞ നിലനിൽക്കുന്ന താലൂക്കിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടികൾ തുടരുന്നത്. കഴിഞ്ഞ ദിവസം താലൂക്കിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അർദ്ധരാത്രി മുതൽ നിരോധനാജ്ഞ നിലവിലുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

നേരത്തെ രോഗികളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇത് പിൻവലിച്ചത്. അതിന് ശേഷവും സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം വർധിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്നലെ മാത്രം 23 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായത്. ഇതിൽ 21 പേർ പൊന്നാനിയിലാണ്. 55 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് ഏറ്റവുമധികം പേർ ചികിത്സയിൽ കഴിയുന്നത് മലപ്പുറത്താണ്. 431 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP