Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ നിന്നും ബഹ്‌റൈനിലേക്ക് വരാൻ അനുമതിയില്ല; നാട്ടിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ ബഹ്റൈൻ കേരളീയ സമാജം ശ്രമം തുടങ്ങി

ഇന്ത്യയിൽ നിന്നും ബഹ്‌റൈനിലേക്ക് വരാൻ അനുമതിയില്ല; നാട്ടിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ ബഹ്റൈൻ കേരളീയ സമാജം ശ്രമം തുടങ്ങി

സ്വന്തം ലേഖകൻ

ന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള അനുമതി ഇല്ലാത്തതിനാൽ നിരവധി പേരാണ് പ്രതിസന്ധിയിലായത്. വിസ കാലാവധി കഴിയാറായവരും അടിയന്തിരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമൊക്കെ ഇങ്ങനെ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിൽ ബഹ്‌റൈനിലേക്ക് വരുന്ന വിമാനങ്ങളിൽ സാധുവായ റസിഡന്റ് പെർമിറ്റുള്ളവരെ കൊണ്ടുവരാൻ നേരത്തെ അനുമതിയുണ്ടായിരുന്നു.

എന്നാൽ, കഴിഞ്ഞമാസം ഒടുവിൽ ഇത് നിർത്തലാക്കി. ജൂൺ 28ന് കൊച്ചിയിൽനിന്ന് വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് ഒടുവിൽ കേരളത്തിൽനിന്ന് ബഹ്‌റൈനിലേക്ക് യാത്രക്കാരെ കൊണ്ടുവന്നത്. അതിനുശേഷം വരാൻ കാത്തിരുന്ന പലർക്കും തീരുമാനം തിരിച്ചടിയായി. മലയാളികളക്കം നിരവധി പേരാണ് പല ആവശ്യങ്ങൾക്കായി ബഹ്‌റൈനിലെത്താൻ സാധിക്കാതെ നാട്ടിൽ കഴിയുന്നത്. അതിനാൽ തന്നെ വിമാന സർവീസുകളുടെ ലഭ്യതക്കുറവും മറ്റു കാരണങ്ങളും കൊണ്ട് യാത്ര മുടങ്ങി നാട്ടിൽ കുടുങ്ങിയ മലയാളികൾക്ക് ചാർട്ടേർഡ് വിമാന സർവീസ് നടത്താൻ ബഹ്‌റൈൻ കേരളീയ സമാജം നീക്കം തുടങ്ങി.

ബഹ്‌റിനിൽ സാമ്പത്തികവും തൊഴിൽ പരവുമായ കാരണങ്ങളാൽ പ്രയാസപ്പെട്ട ആയിരക്കണക്കിന് ആളുകളെ കേരളത്തിൽ എത്തിക്കാൻ സാധിച്ചത് പോലെ നിലവിൽ നൂറുക്കണക്കിന് മലയാളികൾ ആണ് തിരികെ ജോലിയിൽ പ്രവേശിക്കാനാവാതെ നാട്ടിൽ കുടുങ്ങിയിരിക്കുന്നത്, ഫാമിലിയെ ബഹ്‌റിനിൽ നിറുത്തി ചികിത്സ അടക്കം പല ആവശ്യങ്ങൾക്കും പോയവരടക്കം നാട്ടിൽ ബുദ്ധിമുട്ടിയിരിക്കുന്ന സാഹചര്യത്തിൽ നിരവധി ആളുകളാണ് ഈ ആവശ്യമുയർത്തി സമാജവുമായി ബന്ധപ്പെ ടുന്നതെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നിലവിൽ ഈ കാര്യത്തിൽ ഉറപ്പൊന്നും ലഭിച്ചിട്ടില്ല എങ്കിലും നിലവിലുള്ള തടസ്സങ്ങൾ മറികടക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി രാധാകൃഷ്ണ പിള്ള കൂട്ടിച്ചേർത്തു.

എന്നാൽ നാട്ടിൽ നിന്നുള്ള ചാർട്ടേഡ് വിമാന യാത്രയുടെ കാര്യത്തിൽ ബഹ്‌റൈനിലെയും ഇന്ത്യയിലെയും വിവിധ മന്ത്രാലയങ്ങളുമായി സമാജം ബന്ധപ്പെട്ടു വരികയാണെന്നും നിലവിൽ കേരളത്തിൽ നിന്നും ബഹ്‌റൈനിലേക്ക് വരാനുള്ള ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും സമാജം വെബ്‌സൈറ്റിലും സമാജത്തിന്റെ ഫേസ്‌ബുക്ക് പേജിലുമുള്ള https://bkseportal.com/inbound/ എന്ന ലിങ്കിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണമെന്നും സമാജം വാർത്താ കുറിപ്പിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP