Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇലക്ട്രിക്കൽ കാറിൽ ശിവശങ്കറിന് ചുറ്റാൻ 15 ലക്ഷം; 50,000 രൂപയുടെ വാടക ഇന്നോവ എന്തിനും തയ്യാർ; സ്വപ്‌നാ സുരേഷിന് സ്വർണം കടത്താൻ വഴിവിട്ട് അനുവദിച്ചത് കെ ഫോണിനുള്ള കരാർ വാഹനം; 40,000 രൂപ വാടകയിൽ പൊലീസ് സ്‌റ്റേഡിയത്തിൽ പ്രവർത്തിച്ച സ്ഥാപനം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി പ്രതിമാസം തുലയ്ക്കുന്നത് മൂന്നരലക്ഷം രൂപ; കേരള ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ധൂർത്തിന്റെ കേന്ദ്രം; സ്‌പെയ്‌സ് പാർക്കിന്റെ മറവിലും തട്ടിപ്പ്; ശിവശങ്കറിനെ വെട്ടിലാക്കി ടാറ്റാ ടിഗോറയും

ഇലക്ട്രിക്കൽ കാറിൽ ശിവശങ്കറിന് ചുറ്റാൻ 15 ലക്ഷം; 50,000 രൂപയുടെ വാടക ഇന്നോവ എന്തിനും തയ്യാർ; സ്വപ്‌നാ സുരേഷിന് സ്വർണം കടത്താൻ വഴിവിട്ട് അനുവദിച്ചത് കെ ഫോണിനുള്ള കരാർ വാഹനം; 40,000 രൂപ വാടകയിൽ പൊലീസ് സ്‌റ്റേഡിയത്തിൽ പ്രവർത്തിച്ച സ്ഥാപനം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി പ്രതിമാസം തുലയ്ക്കുന്നത് മൂന്നരലക്ഷം രൂപ; കേരള ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ധൂർത്തിന്റെ കേന്ദ്രം; സ്‌പെയ്‌സ് പാർക്കിന്റെ മറവിലും തട്ടിപ്പ്; ശിവശങ്കറിനെ വെട്ടിലാക്കി ടാറ്റാ ടിഗോറയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. സംസ്ഥാനത്ത് ഐ ടി സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കാനും ഐ ടി തൊഴിൽ സാധ്യതകൾ സൃഷിക്കാനും ചുമതലപ്പെട്ട കേരള ഐ ടി ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് ധൂർത്തിന്റെ കേന്ദ്രമായി മാറുകയാണ്.

സർക്കാർ നിയമവും ചട്ടവും അനുസരിച്ച് ഈ കമ്പിനിയിൽ എം ഡിക്ക് മാത്രമാണ് ഒദ്യോഗിക വാഹനം അനുവദിച്ചിട്ടുള്ളത്. എന്നാൽ ഐ ടി സെക്രട്ടറി എന്നനിലയിൽ പ്രവർത്തിച്ചു വന്ന ശിവശങ്കർ ഐ എ എസിന് ഡിപ്പാർട്ടുമെന്റ് തല വാഹനം ഉണ്ടായിട്ടും കെ എസ് ഐ ടി ഐ എൽ ചെയർമാൻ എന്ന നിലയ്ക്ക് ഈയിടെ ടാറ്റാ ടിഗോറ ഇലക്ട്രിക് കാർ വാങ്ങി നല്കി. 15 ലക്ഷത്തോളം രൂപ വില വരുന്ന കാർ വാങ്ങിയത് ക്വട്ടേഷൻ ക്ഷണിക്കാതെയാണന്നാണ ്ആക്ഷേപം,

ഇതിന് പുറമെ ഒരു ഇന്നോവ വാഹനം കൂടി പ്രതിമാസം 50000 ത്തോളം രൂപ നല്കി കരാർ വ്യവസ്ഥയിൽ എടുത്ത് ശിവശങ്കറിന് നല്കിയിട്ടുണ്ട്. അഞ്ച് വർഷം മുൻപ് വരെ എംഡിക്ക് മാത്രം വാഹനം അനുവദിച്ചിരുന്ന ഈ സ്ഥാപനത്തിൽ കോൺട്രാക്ട് വ്യവസ്ഥയിൽ മാത്രം എട്ടു ആഡംബര വാഹനങ്ങൾ ഓടുന്നുണ്ട്. എം ഡി ക്ക് പുറമെ കമ്പിനി സെക്രട്ടറി, ജനറൽ മാനേജർ, എന്നിവർക്കും വാഹനങ്ങൾ അനുവദിച്ചു. ഇതിൽ കെ ഫോണിന്റെ ആവിശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട വാഹനമാണ് ശിവശങ്കർ ഐ എ എസിന്റെ താൽപര്യം പ്രകാരം സ്വപ്ന സുരേഷിന് വിട്ടു കൊടുത്തത്.

വെറു പ്രോജക്ട്് മാനേജരായ യുവതിക്ക് ആഡംബര വണ്ടി അനുവദിക്കുന്നത്് വിവദാമാകുമെന്ന് അന്ന് ഇവിടെത്തെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ശിവശങ്കർ ഐ എ എസിനോടു പറഞ്ഞുവെങ്കിലും അദ്ദേഹം ചെവികൊണ്ടില്ലന്നാണ് അറിയുന്നത്. ഇതിന് പുറമെ സൈറ്റ് ഇൻസ്പെക്ഷ്നു മൂന്നു വാഹനങ്ങൾ വേറെ. ഇതിൽ കമ്പിനി സെക്രട്ടറി വാഹനം ദുരുപയോഗം ചെയ്യുന്നതായി ആക്ഷപം വന്നുവെങ്കിലും നടപടി ഉണ്ടായില്ല. ചട്ടങ്ങൾ മറികന്നും സർക്കാർ ഉത്തരവുകൾ വകവെയ്ക്കാതെയും കൂട്ടതോടെ ആഡംബര വാഹനങ്ങൾ ഹയർ ചെയ്തത് സംബന്ധിച്ച അഴിമതി ആരോപണവും ഉയർന്നു കേൾക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ നട്ടം തിരിയുമ്പോഴാണ് ഈ ധൂർത്തൊക്കെയും നടന്നിരിക്കുന്നത്. ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ പ്രവർത്തിച്ചിരുന്ന കമ്പിനിയുടെ ഓഫീസ് ഭരണ സൗകര്യത്തിനായാണ് തിരുവനന്തപുരം നഗരത്തിലേക്ക് മാറ്റിയതെന്ന് അധികൃതർ പറയുന്നു. നഗരത്തിലേക്ക് മാറ്റുമ്പോൾ ആദ്യം പ്രവർത്തിച്ചത്്് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പഴയ നാഷണൽ ഗെയിംസ്ിന്റെ ഓഫീസ് പ്രവർത്തിച്ച സ്ഥലത്ത് .4000ത്തോളം സ്‌ക്വയർഫീറ്റ്് ഓഫീസിന് വാടക 40000 രൂപയ്ക്കകത്തേ ആയിരുന്നുള്ളു.

എന്നാൽ പിന്നീടാണ് കള്ളക്കളി നടന്നത്. ഓഫീസ് മാറ്റാൻ ഒരു കാരണവും ഇല്ലങ്കിലും പൊടുന്നനെ സെക്രട്ടറിയേറ്റിലെ സമര ഗേറ്റിന് അടുത്തായി ഓഫീസ് മാറ്റി. വാടക ഫ്സ്റ്റ് ഫ്ളോറിന് 157301 , സെക്കന്റ് ഫ്്ളോറിന് 186282 അങ്ങനെ ആകെ പ്രതിമാസ വാടക 3,43583 രൂപ യായി ഉയർന്നു. വെറു 40,000 രൂപയിൽ പ്രവർത്തിച്ച ഓഫീസാണ് ഒറ്റടയിക്ക് മൂന്നര ലക്ഷം രൂപ പ്രതിമാസ വാടക നല്കുന്ന നിലയിലേക്ക് മാറിയത്.
അതേ സമയം സാമ്പത്തിക പ്രതിസന്ധി സർക്കാർ അഭിമുഖീകരിക്കുമ്പോൾ തന്നെയാണ് പ്രമുഖ കരാർ കമ്പിനികൾക്ക് വേണ്ടി ഐ ടി ഇൻഫ്രാസ്ടെക്ചർ ചെയർമാൻ കൂടിയായിരുന്ന ശിവശങ്കർ ഐ എ എസ് ഇടപെട്ടതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.

ടെക്നോസിറ്റിക്ക് വേണ്ടിയുള്ള 100കോടിയുടെ പ്രോജകട് ചെയ്യുന്ന കമ്പിനിക്ക് വേണ്ടി പല വട്ടം ചെയർമാൻ നേരിട്ട് ഇടപെട്ടു. ഫയലുകൾ വേഗത്തിലാക്കാനും ബില്ലുകൾ കിഫ്ബിക്ക് തിടുക്കത്തിൽ കൈമാറാനുമായി സമ്മർദ്ദമുണ്ടായി എന്നാണ് വിവരം. കരാർ പ്രകാരം ഒന്നര വർഷം മുൻപ് പണി പൂർത്തിയാക്കേണ്ട കമ്പിനി ഇതു വരെ പണി പൂർത്തിയാക്കിയിട്ടില്ലയ എന്നിട്ടും കമ്പിനിക്കെതിരെ നടപടി എടുക്കാനോ നോട്ടീസയക്കാനോ പോലും കെ എസ് ഐ ടി ഐ എൽ തയ്യാറായിട്ടില്ല. മറ്റൊരു പ്രമുഖ കമ്പിനിയിൽ കെ എസ് ഐ ടി ഐ എല്ലിലെ ഉന്നതന് ഓഹരി പങ്കാളിത്തം ഉണ്ടെന്നും സൂചനയുണ്ട്.

ഈ കമ്പിനിക്കു വേണ്ടി മുൻ ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കർ ഇടപെടാറുണ്ട്. ഇങ്ങനെ നാലിലധികം കമ്പിനികളുടെ കോടിക്കണക്കിന് രൂപയുടെ ബില്ലുകൾ വേഗത്തിലാക്കാനാണ് ഉന്നത ഇടപെടൽ നടന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP