Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ തലത്തിൽ സിപിഎം നടത്തിയ പ്രതിഷേധങ്ങളും അംഗീകരിക്കുന്നില്ല; ഇടതുപക്ഷമാണോ മറ്റേതെങ്കിലും പക്ഷമാണോ എന്നതല്ല ഇവിടെ കാര്യം; ഇത് ജനങ്ങളാകെ അംഗീകരിക്കേണ്ടതാണ്; പശ്ചിമ ബംഗാളിനെ ഉയർത്തിക്കാണിച്ച് കൊലവിളി ബാലൻസ് ചെയ്യരുത്; പൂന്തുറയിലെ ഗൂഢാലോചന അന്വേഷിക്കണം: കെ കെ ശൈലജ

ദേശീയ തലത്തിൽ സിപിഎം നടത്തിയ പ്രതിഷേധങ്ങളും അംഗീകരിക്കുന്നില്ല; ഇടതുപക്ഷമാണോ മറ്റേതെങ്കിലും പക്ഷമാണോ എന്നതല്ല ഇവിടെ കാര്യം; ഇത് ജനങ്ങളാകെ അംഗീകരിക്കേണ്ടതാണ്; പശ്ചിമ ബംഗാളിനെ ഉയർത്തിക്കാണിച്ച് കൊലവിളി ബാലൻസ് ചെയ്യരുത്; പൂന്തുറയിലെ ഗൂഢാലോചന അന്വേഷിക്കണം: കെ കെ ശൈലജ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് കാലത്ത് ദേശീയ തലത്തില് സിപിഎം നടത്തിയ സമരത്തെയും തള്ളിപ്പറഞ്ഞ് ആരോഗ്യമന്ത്രി കെ കെ ശൈലജ. ബംഗാളിൽ സിപിഎം നടത്തിയ പ്രതിഷേധങ്ങൾ അടക്കം അംഗീകരിക്കുന്നില്ലെന്ന് കെ.കെ ശൈലജ പ്രതികരിച്ചു. പശ്ചിമ ബംഗാളിൽ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സിപിഐ.എം നടത്തിയ പ്രതിഷേധത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. എഷ്യാനെറ്റ് ന്യൂസിനോടാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

'പാർട്ടി ഏത് എന്നുള്ളതല്ല ഇവിടെ പ്രശ്നം. അത് അംഗീകരിക്കാൻ കഴിയില്ല. അതേസമയം, കേരളത്തിൽ സി.പിഎം കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഒരു പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തിൽ ഒരു സ്ഥലത്ത് അഞ്ചിൽ കൂടുതൽ ആളുകൾ നിൽക്കരുത് എന്ന് നിർദ്ദേശം നൽകിയാണ് ഇത് സംഘടിപ്പിച്ചത്. രണ്ട് മീറ്റർ അകലം പാലിച്ച് മാസ്‌ക് ധരിച്ച് പ്രതിഷേധിക്കാനാണ് നിർദ്ദേശം നൽകിയത്. അങ്ങനെയും പ്രതിഷേധിക്കാം. കേരളത്തിൽ എവിടെയെങ്കിലും ഇടതുപക്ഷത്തിന്റെ ആളുകൾ അതിൽനിന്നും ഭിന്നമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതും തെറ്റാണ്. ഇടത് പക്ഷമാണോ മറ്റേതെങ്കിലും പക്ഷമാണോ എന്നതല്ല ഇവിടെ കാര്യം. ഇത് ജനങ്ങളാകെ അംഗീകരിക്കേണ്ടതാണ്. പശ്ചിമ ബംഗാളിനെ ഉയർത്തിക്കാണിച്ച് കൊലവിളി ബാലൻസ് ചെയ്യരുത്', കെ.കെ ശൈലജ പറഞ്ഞു.

ചിലർ രാഷ്ട്രീയം കളിക്കുകയാണ്. പൂന്തുറയിലെ ജനങ്ങളെ ആരോ ഇളക്കിവിട്ടതാണ്. ജനങ്ങളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ആരാണ് അവരെ ഇതിന് പ്രേരിപ്പച്ചെന്ന് പരിശോധിക്കണം. ആരോഗ്യ പ്രവർത്തകർക്കെതിരായ സമീപനം അംഗീകരിക്കാനാവില്ല. ആളുകൾ ഇത്തരക്കാരെ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

ചില പ്രദേശങ്ങളിൽ മാത്രമാണ് സമ്പർക്ക വ്യാപനത്തിന്റെ ആശങ്കയുള്ളത്. തീരദേശ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം കർശനമായി പാലിക്കണമെന്നും കെ.കെ ശൈലജ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP