Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷംനാ കാസിമിനേയും അനു സിതാരയേയും മിയയേയും കുടുക്കാൻ ശ്രമിച്ചതും നയതന്ത്ര പാഴ്‌സലിലെ മാഫിയ തന്നെ; ദുബായിൽ നിന്ന് വന്ന പാഴ്‌സലിന് പുറത്ത് 85 കിലോ എന്നത് തെറ്റി 87 കിലോ എന്ന് വീണ്ടും ടൈപ്പ് ചെയ്തത് സംശയത്തിനു കാരണമായി; പാഴ്‌സൽ വിട്ടു കൊടുക്കാൻ ഉന്നതർ വിളിച്ചപ്പോൾ രാമമൂർത്തിക്ക് എല്ലാം തെളിഞ്ഞു; സ്വപ്‌നാ സുരേഷിനും കല്യാണ തട്ടിപ്പു വീരന്മാരുമായും ബന്ധം; ഷംനാ കാസിം കേസും എൻ ഐ എ പരിശോധിക്കും

ഷംനാ കാസിമിനേയും അനു സിതാരയേയും മിയയേയും കുടുക്കാൻ ശ്രമിച്ചതും നയതന്ത്ര പാഴ്‌സലിലെ മാഫിയ തന്നെ; ദുബായിൽ നിന്ന് വന്ന പാഴ്‌സലിന് പുറത്ത് 85 കിലോ എന്നത് തെറ്റി 87 കിലോ എന്ന് വീണ്ടും ടൈപ്പ് ചെയ്തത് സംശയത്തിനു കാരണമായി; പാഴ്‌സൽ വിട്ടു കൊടുക്കാൻ ഉന്നതർ വിളിച്ചപ്പോൾ രാമമൂർത്തിക്ക് എല്ലാം തെളിഞ്ഞു; സ്വപ്‌നാ സുരേഷിനും കല്യാണ തട്ടിപ്പു വീരന്മാരുമായും ബന്ധം; ഷംനാ കാസിം കേസും എൻ ഐ എ പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വർണ്ണ കടത്ത് മാഫിയ തന്നെയാണ് നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്താനും സിനിമാ താരങ്ങളെ സ്വാധീനിക്കാനും ശ്രമിച്ചതെന്നതിനും കസ്റ്റംസിന് തെളിവ് ലഭിച്ചതായി സൂചന. ഈ സാഹചര്യത്തിൽ ഷംനാ കാസിം കേസും എൻ ഐ എ പരിശോധിക്കും.

കോൺസുലേറ്റ് പാഴ്സൽ വഴി കടത്തിയ സ്വർണം തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ഈ സ്വർണം തമിഴ്‌നാട്ടിലേക്ക് എത്തിക്കാനാണ് ഷംനാ കാസിം അടക്കമുള്ളരെ ഉൾപ്പെടുത്താൻ ശ്രമം. അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ നടിമാരെ ഉപയോഗിച്ച് സ്വർണം കടത്തിയാൽ സംശയം ഉണ്ടാകില്ലെന്ന വിലയിരുത്തലിലായിരുന്നു ഇത്. അനുസിത്താര, മിയ എന്നീ നടിമാരെയും ഈ സംഘം ഇതിനായി ലക്ഷ്യമിട്ടിരുന്നു. പാലക്കാട് വാളയാറിലേക്ക് സ്വർണം കൊണ്ടുപോകാൻ അകമ്പടി സേവിക്കാമോയെന്നുഷംനയോട് യോട് ഈ സംഘം ആവശ്യപ്പെട്ടിരുന്നു. നിഷേധിച്ചതോടെയാണ് കല്യാണാലോചന എന്ന തന്ത്രത്തിലേക്ക് നീങ്ങിയത്.

കോവിഡുകാലത്തും നയതന്ത്ര ബാഗിലൂടെ സ്വർണം വൻതോതിൽ കേരളത്തിലെത്തിയിരുന്നു. ഇത് ചെന്നൈയിൽ കൊണ്ടു പോകാനായിരുന്നു. ഇതിനു വേണ്ടിയാണ് ഷംനാ കാസിമിനെ ബന്ധപ്പെട്ട്ത. ഇത് നടക്കാതെ വന്നതോടെ അനു സിത്താരയേയും മിയയേയും ബന്ധപ്പെടുന്നത് വൈകി. ഷംനാ കേസിൽ അറസ്റ്റിലായവരാണ് ഈ നിർണ്ണായക വിവരങ്ങൾ പങ്കുവച്ചത്. തിരുവനന്തപുരത്തെ നയതന്ത്ര മാഡത്തെ കുറിച്ച് അറിയിച്ചതും ഷാംനാ കേസിലെ പ്രതികളായിരുന്നു.

അഷ്‌കർ അലി എന്നു പരിചയപ്പെടുത്തിയ ഒരാളാണ് ആദ്യം വിളിക്കുന്നത്. ചില നടിമാരുടെ പേരു പറഞ്ഞശേഷം അവർ സ്വർണം വാളയാറിനു കൊണ്ടുപോകാൻ സഹായിക്കാറുണ്ടെന്നും അതുപോലെ വന്നാൽ മതിയെന്നും പറഞ്ഞു. താൽപര്യമില്ലെന്നു പറഞ്ഞ് താൻ ഒഴിഞ്ഞു. തുടരെ വിളിക്കാൻ തുടങ്ങിയപ്പോൾ പൊലീസിൽ റിപ്പോർട്ട് ചെയ്യുമെന്നു പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് അൻവർ എന്നൊരാൾ വിളിച്ചു. വളരെ മാന്യമായായിരുന്നു സംസാരം. അഷ്‌കർ വിളിച്ച് മോശമായി സംസാരിച്ചതിനു ക്ഷമ ചോദിച്ചുവെന്ന് ഷംനയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തേക്കും ചില സംശയങ്ങൾ എത്തിയത്. ഇത് കസ്റ്റംസും അറിഞ്ഞു.

തൊട്ടു പിന്നാലെയാണ് നയതന്ത്ര ബാഗ് എത്തുന്നത്. ഇതിൽ എൺപതിയഞ്ച് കിലോ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അത് വെട്ടി 87 കിലോ ആയി. ഇതൊരു ടൈപ്പിങ് മിസ്റ്റേക്കായിരുന്നു. ഈ മിസ്റ്റേക്ക് കാരണം പാഴ്‌സൽ വിട്ടുകൊടുക്കാൻ ആദ്യം വൈകി. ഇതിന് പിന്നാലെ കാർഗോ ഓഫീസർ രാമമൂർത്തിക്ക് സംശയമെത്തി. ഇതിന് പിന്നാലെയാണ് കൊച്ചിയിൽ നിന്ന് ഷംനാ കാസിം കേസിൽ കണ്ടെത്തുലകളും മനസ്സിലാകുന്നത്. ഇതോടെ വിട്ടു കൊടുക്കേണ്ടതില്ലെന്ന തീരുമാനം എടുത്തു. രാമമൂർത്തിയുടെ ഉറച്ച നിലപാടിന് പിന്തുണയെന്നോണം കൊച്ചിയിലെ ഉദ്യോഗസ്ഥരും നിലപാട് എടുത്തതോടെയാണ് കള്ളക്കടത്ത് പുറത്തായത്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനായി എൻ.ഐ.എ തിരച്ചിൽ ഊർജിതമാക്കി. സ്വപ്ന ഒളിവിൽ കഴിയാനിടയുണ്ടെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ ചില റിസോർട്ടുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിട്ടുള്ളത്. മങ്കയം ഇക്കോ ടൂറിസം മേഖലയിലും തിരച്ചിൽ നടത്തിയിരുന്നു. സ്വപ്നയുടെ കാർ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും തമിഴ്‌നാട്ടിലേക്കും പോകുന്ന റോഡുകളിലൂടെ സഞ്ചരിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും പുരോഗമിക്കുന്നു. ഒളിവിലുള്ള മറ്റൊരു പ്രതി സന്ദീപ് നായർക്ക് വേണ്ടിയുള്ള തിരച്ചിലും നടക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇരു പ്രതികകളും എത്തിച്ചേരാനിടയുള്ള സ്ഥലങ്ങളും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.

ഇതിനിടെ സ്വപ്ന മൂന്നാറിൽ ഒളിവിൽ കഴിയുന്നതായി അഭ്യൂഹവുമുണ്ട്. പോതമേട്ടിലെ ഹോം സ്റ്റേയിൽ പർദയണിഞ്ഞെത്തിയതായാണ് വാർത്ത പരക്കുന്നത്. ഇതിനെകുറിച്ച് രഹസ്യാന്വേഷണ സംഘങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി സരിത്തിനെ എൻഐഎയ്ക്ക് ഉടനെ കൈമാറാനിടയില്ലെന്നാണ് വിവരം. സരിത്തിനെ ഇപ്പോൾ കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്തു വരികയാണ്. സരിത്തിന്റെ ഫോണും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസിൽ ചില ഉന്നത ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ടതായി സംശയിക്കുന്നതിനാൽ അന്വേഷണം കൂടുതൽ വിപുലമാക്കാനാണ് അന്വേഷണവിഭാഗങ്ങളുടെ നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP