Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചച്ഛന്റെ മകളുടെ വിവാഹം നിശ്ചിയിച്ചത് അറിഞ്ഞ് ദുബായിലെ കൂട്ടുകാരൻ വിളിച്ചു പറഞ്ഞത് ഞെട്ടിക്കുന്ന കാരണങ്ങൾ; വരന്റെ കുടുംബ പശ്ചാത്തലം മോശമാണെന്നും കല്യാണം വേണ്ടെന്നും അറിയിച്ചത് സ്വപ്‌നയും മനസ്സിലാക്കി; കല്യാണ ഹാളിൽ തടഞ്ഞു വച്ച് ഇംഗ്ലീഷിൽ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചത് കടത്തിലെ ആസൂത്രക; മർദ്ദിച്ചതും സ്വപ്‌ന; ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ശേഷമെത്തിയത് റേപ്പ് കേസിൽ കുടുക്കുമെന്ന ഭീഷണി; വിവാഹ പാർട്ടിക്കിടെ യുവാവിനെ സ്വപ്ന കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾക്ക് പിന്നിലെ കഥ

കൊച്ചച്ഛന്റെ മകളുടെ വിവാഹം നിശ്ചിയിച്ചത് അറിഞ്ഞ് ദുബായിലെ കൂട്ടുകാരൻ വിളിച്ചു പറഞ്ഞത് ഞെട്ടിക്കുന്ന കാരണങ്ങൾ; വരന്റെ കുടുംബ പശ്ചാത്തലം മോശമാണെന്നും കല്യാണം വേണ്ടെന്നും അറിയിച്ചത് സ്വപ്‌നയും മനസ്സിലാക്കി; കല്യാണ ഹാളിൽ തടഞ്ഞു വച്ച് ഇംഗ്ലീഷിൽ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചത് കടത്തിലെ ആസൂത്രക; മർദ്ദിച്ചതും സ്വപ്‌ന; ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ശേഷമെത്തിയത് റേപ്പ് കേസിൽ കുടുക്കുമെന്ന ഭീഷണി; വിവാഹ പാർട്ടിക്കിടെ യുവാവിനെ സ്വപ്ന കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾക്ക് പിന്നിലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്‌നയുടെ ഇളയ സഹോദരനുമായുള്ള കൊച്ചച്ഛന്റെ മകളുടെ വിവാഹത്തെ എതിർത്തിന് തല്ല്! സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒരു യുവാവിനെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. തിരുവനന്തപുരത്ത് വെച്ച നടന്ന സഹോദരൻ ബ്രൗൺ സുരേഷിന്റെ വിവാഹ പാർട്ടിക്കിടെയായിരുന്നു സംഭവം. കല്ല്യാണം മുടക്കുന്നുവെന്നാരോപിച്ച് ബന്ധുവായ യുവാവിനെയാണ് മർദ്ദിച്ചത്. സ്വപ്നയ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതായും ദൃശ്യങ്ങളിൽ കാണാം.

എന്താണ് സംഭവിച്ചതെന്ന് യുവാവ് തന്നെ വെളിപ്പെടുത്തുകയാണ്. കൊച്ചച്ഛൻ മകളുമായിട്ടായിരുന്നു സ്വപ്‌നയുടെ സഹോദരന്റെ വിവാഹം. ഇത് അറിഞ്ഞപ്പോൾ തന്നെ ദുബായിലുള്ള കൂട്ടുകാരൻ വിളിച്ചു. സ്വപ്‌നയുടെ കുടുംബവുമായി ബന്ധം വേണ്ടെന്ന് ഉപദേശിച്ചു. ഇതിൽ വസ്തുതയുണ്ടെന്ന് അറിഞ്ഞതോടെ കൊച്ചച്ഛനെ അറിയിച്ചു. ഇത് സ്വപ്‌ന അറിഞ്ഞു. ഇതാണ് കല്ല്യാണ സ്ഥലത്തെ മർദ്ദനത്തിന് കാരണം. അതിക്രൂരമായ മാനസിക സമ്മർദ്ദമാണ് അനുഭവിച്ചതെന്ന് യുവാവ് പറയുന്നു.

കല്യാണത്തിന് എത്തിയപ്പോൾ കല്യാണം മുടക്കുന്നതിനെ കുറിച്ച് ചോദിച്ച് മുറിയിൽ പൂട്ടിയിട്ടു. പിന്നെ ചോദ്യം ചെയ്യലും മർദ്ദനവും. ഇംഗ്ലീഷിൽ വലിയ തെറിയാണ് വിളിച്ചത്. സരിത്തും ബോഡി ഗാർഡും പിടിച്ചു വച്ചു കൊടുത്തു. സ്വപ്‌ന മർദ്ദിച്ചു. പൊലീസിനെ ഫോണിൽ വിളിച്ചു പറഞ്ഞാണ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടത്. പൊലീസ് എത്തിയെന്നും മനസ്സിലാക്കി. ഹോട്ടൽ മാനേജ്‌മെന്റിനോടും പരാതി കൊടുത്തു. ഇതിന് ശേഷം ഒരാൾ വിളിച്ച് കേസുമായി മുമ്പോട്ട് പോകരുതെന്ന് ഭീഷണി പെടുത്തി.

കേസു കൊടുത്താൽ റേപ്പ് ചെയ്തുവെന്ന് പരാതി കൊടുത്ത് കുടുക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇതുമായി ബന്ധപ്പെട്ട് തന്നെ സ്വപ്‌ന വിളിച്ചില്ലെന്നും യുവാവ് പറയുന്നു. ഞങ്ങളുടെ നാട്ടിൽ സഹോദരിമാരുടെ വിവാഹം നടത്തുമ്പോൾ വരനെ കുറിച്ച് അന്വേഷിക്കും. അതു മാത്രമാണ് താനും ചെയ്തത്. കുടുംബ പശ്ചാത്തലത്തിൽ സംശയം ഉണ്ടായപ്പോൾ അത് അറിയിക്കുകയും ചെയ്തു. ഈ വിവാഹത്തിന് ആദ്യാവസാനം ശിവശങ്കർ ഐ എ എസ് ഉണ്ടായിരുന്നുവെന്നും ഈ യുവാവ് പറയുന്നു.

2019 ഡിസംബർ ഏഴിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് മാതൃഭൂമിക്ക് ലഭിച്ചത്. സ്വപ്നയുടെ സഹോദരൻ ബ്രൗൺ സുരേഷിന്റെ വിവാഹ പാർട്ടിക്കിടെയായിരുന്നു സംഭവം. സഹോദരന്റെ വിവാഹം മുടക്കാൻ ബന്ധുവായ നവജ്യോത് ശ്രമിക്കുന്നുവെന്നാരോപിച്ച് ചില തർക്കങ്ങൾ വിവാഹപാർട്ടിക്കിടെ ഉടലെടുക്കുകയായിരുന്നു. യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു ഈ പ്രശ്നങ്ങൾ ഉണ്ടായത്. യുവാവിന്റെ മുഖത്ത് പല തവണ സ്വപ്ന അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് പ്രശ്‌നം ഒത്തുതീർപ്പാക്കിയെന്നും പറയുന്നു. നവജ്യോത് അന്ന് പൊലീസിൽ പരാതി നൽകി. പക്ഷെ പൊലീസ് കേസെടുക്കാതെ പ്രശ്‌നം ഒത്തുതീർപ്പാക്കുകയായിരുന്നു.

അതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനായി എൻ.ഐ.എ തിരച്ചിൽ ഊർജിതമാക്കി. സ്വപ്ന ഒളിവിൽ കഴിയാനിടയുണ്ടെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ ചില റിസോർട്ടുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിട്ടുള്ളത്. മങ്കയം ഇക്കോ ടൂറിസം മേഖലയിലും തിരച്ചിൽ നടത്തിയിരുന്നു. സ്വപ്നയുടെ കാർ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും തമിഴ്‌നാട്ടിലേക്കും പോകുന്ന റോഡുകളിലൂടെ സഞ്ചരിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും പുരോഗമിക്കുന്നു. ഒളിവിലുള്ള മറ്റൊരു പ്രതി സന്ദീപ് നായർക്ക് വേണ്ടിയുള്ള തിരച്ചിലും നടക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇരു പ്രതികകളും എത്തിച്ചേരാനിടയുള്ള സ്ഥലങ്ങളും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.

ഇതിനിടെ സ്വപ്ന മൂന്നാറിൽ ഒളിവിൽ കഴിയുന്നതായി അഭ്യൂഹവുമുണ്ട്. പോതമേട്ടിലെ ഹോം സ്റ്റേയിൽ പർദയണിഞ്ഞെത്തിയതായാണ് വാർത്ത പരക്കുന്നത്. ഇതിനെകുറിച്ച് രഹസ്യാന്വേഷണ സംഘങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി സരിത്തിനെ എൻഐഎയ്ക്ക് ഉടനെ കൈമാറാനിടയില്ലെന്നാണ് വിവരം. സരിത്തിനെ ഇപ്പോൾ കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്തു വരികയാണ്. സരിത്തിന്റെ ഫോണും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസിൽ ചില ഉന്നത ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ടതായി സംശയിക്കുന്നതിനാൽ അന്വേഷണം കൂടുതൽ വിപുലമാക്കാനാണ് അന്വേഷണവിഭാഗങ്ങളുടെ നീക്കം.

കേസ് എൻ.ഐ.എ. ഏറ്റെടുത്തതിനാൽ ചൊവ്വാഴ്ച ഹൈക്കോടതി മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പ് ഇവർ കീഴടങ്ങിയേക്കുമെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരുതുന്നു. കസ്റ്റംസിന്റെ അഞ്ചുസംഘങ്ങൾ സജീവമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇവരുടെ ഒളിസങ്കേതം കണ്ടെത്താനായിട്ടില്ല. മൊെബെൽ ഫോൺ നമ്പർ മാറ്റി ഉപയോഗിക്കുന്നതിനാൽ ടവർ ലൊക്കേഷനും തിരിച്ചറിയാനായില്ല. പ്രതികൾ കീഴടങ്ങുന്നതിനു മുമ്പ് അറസ്റ്റ് ചെയ്തു മാനംകാക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. കേസ് എൻ.ഐ.എയ്ക്കു കൈമാറിയെങ്കിലും കസ്റ്റംസ് അന്വേഷണം തുടരും.

കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ട മുഖ്യപ്രതി സരിത്തിനെ കൊച്ചിയിൽ വിശദമായി ചോദ്യംചെയ്തുവരുന്നു. സംസ്ഥാനസർക്കാരിനെ വെള്ളപൂശാനാണു സ്വപ്ന മാധ്യങ്ങളിലൂടെ ശബ്ദനന്ദേശം നൽകിയതെന്ന് അന്വേഷണസംഘം കരുതുന്നു. ഇതിനു പിന്നിൽ സർക്കാർ സ്വാധീനമുണ്ടോയെന്നും അന്വേഷിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP