Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വന്തം റോൾസ് റോയ്‌സ് കാറുകൾക്ക് മുമ്പിൽ നിന്നു ഫോട്ടോയെടുത്ത് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഇടുന്നത് ഹോബി; പ്രൈവറ്റ് ജെറ്റുകളിൽ സുന്ദരികളായ തരുണികൾക്കൊപ്പം കറങ്ങുന്നതും ഹോബി; ശതകോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ഹഷ് പപ്പിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത് 2.5 മില്ല്യൻ ആളുകൾ; കുറ്റവാളിയെ എഫ്ബിഐ തട്ടിക്കൊണ്ടു പോയന്ന് ആരോപിച്ചു അഭിഭാഷകൻ

സ്വന്തം റോൾസ് റോയ്‌സ് കാറുകൾക്ക് മുമ്പിൽ നിന്നു ഫോട്ടോയെടുത്ത് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഇടുന്നത് ഹോബി; പ്രൈവറ്റ് ജെറ്റുകളിൽ സുന്ദരികളായ തരുണികൾക്കൊപ്പം കറങ്ങുന്നതും ഹോബി; ശതകോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ഹഷ് പപ്പിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത് 2.5 മില്ല്യൻ ആളുകൾ; കുറ്റവാളിയെ എഫ്ബിഐ തട്ടിക്കൊണ്ടു പോയന്ന് ആരോപിച്ചു അഭിഭാഷകൻ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: സാമ്പത്തിക കുറ്റവാളികളെ തേടിയുള്ള ഓപ്പറേഷൻ ഫോക്‌സ് ഹണ്ട് 2 എന്ന പേരിൽ ദുബായിൽ സാമ്പത്തിക തട്ടിപ്പുകാരെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി കുരുങ്ങിയവരിൽ ചില വമ്പൻ തട്ടിപ്പുകാരും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്‌ച്ച നടന്ന പരിശോധനയിൽ 160 കോടി ദിർഹത്തിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയ 10 കൊടുംകുറ്റവാളികൾ ദുബായ് പൊലീസിന്റെ പിടിയിലായി.

ഇക്കൂട്ടത്തിൽ ഏറ്റവും പ്രമുഖനായിരുന്നത് ഹഷ് പപ്പി (റെയ് മൺ ഇഗ് ബാലോദെ അബ്ബാസ്), വൂഡ് ബെറി (ഒലാകൻ ജേക്കബ് പോൻലെ) ഉൾപ്പെടെയുള്ള ആഫ്രിക്കൻ സൈബർ കുറ്റവാളികളായിരുന്നു. യു.എ.ഇ.യിൽ നിന്നുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കിയത്. ഇയാളെ എഫ്ബിഐ തട്ടിക്കൊണ്ടു പോയി എന്നു പറഞ്ഞു അഭിഭാഷകൻ രംഗത്തെത്തി. അഭിഭാഷകൻ ഗാൽ പിസ്സെറ്റ്‌സി ആരോപണവുമായി രംഗത്തെത്തിയത്. നിയമപരല്ലാത്ത കാര്യമാണ് നടന്നിരിക്കുന്നതെന്നാണ് അഭിഭാഷകൻ ആരോപിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ, സൈബർ തട്ടിപ്പ്, ആൾമാറാട്ടം, ഹാക്കിങ്, വ്യക്തികളെ കബളിപ്പിക്കൽ, ബാങ്ക് തട്ടിപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് ഇവർ യു.എ.ഇ.യിൽ നിന്നുകൊണ്ട് നടത്തിയിരുന്നതെന്ന് ദുബായ് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ഓൺലൈൻ തട്ടിപ്പുനടത്തിയ ഒമ്പത് ആഫ്രിക്കൻ സംഘത്തെ ഫോക്സ് ഹണ്ട് വൺ ഓപ്പറേഷനിലൂടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായി ദുബായ് പൊലീസ് തലവൻ ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.

ഷഹ് പപ്പിയെ അറസ്റ്റിലായതോടെ അറിയപ്പെടുന്ന ഇൻസ്റ്റാഗ്രാമർ കൂടിയാണ് കുടുങ്ങിയത്. ആഡംബരക്കാറുകൾ വീക്ക്‌നസായ ഹഷ് പപ്പിക്ക് 2.5 മില്യൻ ഫോളോവേഴ്‌സാണ് ഉള്ളത്. റോൾസ് റോയിസ് കാറുകൾക്ക് മുന്നിൽ നില്ക്കുന്ന ചിത്രങ്ങൾ പോസ്റ്റു ചെയ്തുകൊണ്ടും പ്രൈവറ്റ് ജെറ്റുകൾക്ക് മുന്നിൽ നിൽക്കുന്ന പടങ്ങൾ പോസ്റ്റു ചെയ്തുമാണ് രംഗത്തെത്തിയത്. സാമ്പത്തിക തട്ടിപ്പുകളിലൂടെ ആഡംബരത്തിൽ ജീവിച്ച വ്യക്തിയായിരുന്നു അബ്ബാസ് എന്ന ഹഷ് പപ്പി.

ദുബായ് പൊലീസിലെ ആറ് സ്വാത് ടീമുകൾ നടത്തിയ റെയ്ഡിലാണ് സാമ്പത്തിക തട്ടിപ്പുകാരായ പ്രതികളെ വലയിലാക്കിയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് വിദഗ്ധ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. പ്രൊഫഷണൽ രീതിയിൽ നടത്തിയ ഓപ്പറേഷനിലൂടെ പ്രതികളെയെല്ലാം ഒരേസമയം പിടികൂടാനായി. പണമിരട്ടിപ്പിനെ കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം തുടങ്ങുന്നത്. ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. 18 രാജ്യങ്ങളിൽ ഇവർ 81 വ്യാജ ബിസിനസ് നടത്തിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനായി പണം അയപ്പിച്ചായിരുന്നു പ്രധാന തട്ടിപ്പ്. ഇത്തരത്തിൽ 32 ദശലക്ഷം ദിർഹവും ഇവർ തട്ടിയെടുത്തിരുന്നു. 25 ദശലക്ഷം ദിർഹം വിലമതിക്കുന്ന 13 ആഡംബര കാറുകൾ എന്നിവ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

21 കംപ്യൂട്ടറുകൾ, 47 സ്മാർട്ട് ഫോണുകൾ, 15 മെമ്മറി സ്റ്റിക്കുകൾ, 1,19,580 വ്യാജ ഫയലുകൾ, 19,26,400 മേൽവിലാസങ്ങൾ എന്നിവയുള്ള അഞ്ച് ഹാർഡ് ഡിസ്‌കുകൾ എന്നിവയും പ്രതികളിൽനിന്ന് കണ്ടെത്തി. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയും ഇമെയിൽ ഹാക്ക് ചെയ്തും ആളുകളെ കബളിപ്പിച്ചുമായിരുന്നു തട്ടിപ്പിന്റെ പ്രധാനരീതികളെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സേലം അൽ ജല്ലഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP