Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണാടകയിലെ സിപിഎമ്മിന്റെ മുൻ സംസ്ഥാന സെക്രട്ടറിയെ പുറത്താക്കി; പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത് ഗുരുതര ആരോപണങ്ങളെ തുടർന്ന്

കർണാടകയിലെ സിപിഎമ്മിന്റെ മുൻ സംസ്ഥാന സെക്രട്ടറിയെ പുറത്താക്കി; പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത് ഗുരുതര ആരോപണങ്ങളെ തുടർന്ന്

സ്വന്തം ലേഖകൻ

ബെംഗളൂരു: കർണാടകയിൽ സിപിഎമ്മിന്റെ മുഖമായിരുന്ന മുൻ സംസ്ഥാന സെക്രട്ടറി ജി.വി ശ്രീരാമ റെഡ്ഡിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. 2 തവണ എംഎൽഎയായിരുന്ന റെഡ്ഡി, സാമ്പത്തിക തിരിമറി, സ്വഭാവദൂഷ്യം തുടങ്ങിയ ആരോപണങ്ങൾ നേരിട്ടിരുന്നു.

2018ൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതിനൊപ്പം കേന്ദ്ര കമ്മിറ്റിയിൽ നിന്നു ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണു ചിക്കബെല്ലാപുര ജില്ലാ ഘടകം പുറത്താക്കിയത്. 1994ലും 2004ലും ചിക്കബെല്ലാപുരയിലെ ബാഗേപള്ളിയിൽ നിന്നാണു നിയമസഭയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP