Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരുമാനം കുറഞ്ഞതോടെ ഐ.ടി കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ; ജീവനക്കാരെ പിരിച്ചു വിട്ടും ശമ്പളം വെട്ടി കുറച്ചും ചെലവ് ചുരുക്കാൻ കമ്പനികളുടെ നെട്ടോട്ടം

വരുമാനം കുറഞ്ഞതോടെ ഐ.ടി കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ; ജീവനക്കാരെ പിരിച്ചു വിട്ടും ശമ്പളം വെട്ടി കുറച്ചും ചെലവ് ചുരുക്കാൻ കമ്പനികളുടെ നെട്ടോട്ടം

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ വരുമാനം കുറഞ്ഞതോടെ ചെലവ് ചുരുക്കാൻ മാർഗങ്ങൾ തേടി ഐ.ടി. കമ്പനികൾ നെട്ടോട്ടമോടുന്നു. ഓഫീസിന്റെ വലിപ്പം കുറച്ചും ജീവനക്കാരെ പിരിച്ചു വിട്ടും ശമ്പളം വെട്ടി കുറച്ചുമെല്ലാം ചെലവ് ചുരുക്കാനുള്ള മാർഗങ്ങൾ തേടുകയാണ് വിവിധ കമ്പനികൾ. വരുമാനം ഗണ്യമായി ഇടിഞ്ഞതാണ് കമ്പനികളെ പ്രതിസന്ധിയിലാക്കിയത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെ 64 പേരെ ഐ.ടി. കമ്പനികളിൽനിന്ന് പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. യഥാർത്ഥ കണക്ക് ഇതിനും മുകളിൽ വരും. ഈ മേഖലയിൽ ജോലി ചെയ്യുന്ന 80 ശതമാനത്തോളം പേർക്കും വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കമ്പനികളും തൊഴിലിന്റെയും വരുമാനത്തിന്റെയും കാര്യത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്. സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിലെ പല കമ്പനികളും കൈവശമുള്ള സ്ഥലത്തിന്റെ നല്ലൊരു ഭാഗം മടക്കി നൽകാൻ ശ്രമം തുടങ്ങി.

ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലെ ജീവനക്കാർക്കിടയിലുള്ള സർവേയിലാണ് 64 ജീവനക്കാരെ ഈ മേഖലയിൽ നിന്നും പിരിച്ചു വിട്ടതായി കണ്ടെത്തിയത്. അതേസമയം 280 പേരെ തൊഴിലിൽ നിന്നു മാറ്റി നിർത്തി. 1137 പേർക്ക് വേതനത്തിൽ കുറവുണ്ടായി. 7514 ജീവനക്കാർ സർവേയിൽ പങ്കെടുത്തു. ജോലി നഷ്ടമായവരുടെ യഥാർത്ഥ കണക്ക് ഇതിലുമേറെ വരുമെന്ന് അധികൃതർ തന്നെ പറയുന്നു.

വരുമാനത്തിൽ വലിയ കുറവുണ്ടായെന്ന് സർവേയിൽ പങ്കെടുത്ത 79.8 ശതമാനം പേരും വ്യക്തമാക്കി. ഓരോ ദിവസത്തെയും നടത്തിപ്പും ബുദ്ധിമുട്ടിലാണെന്ന് ഇവർ പറഞ്ഞു. സർവേയിൽ പങ്കെടുത്ത 89 കമ്പനികൾക്ക് മാത്രം 52 കോടി രൂപ നഷ്ടമുണ്ടായി. വിവിധ പദ്ധതികൾ മരവിപ്പിച്ചതുമൂലമുണ്ടായ നഷ്ടം 28 കോടി രൂപ. പദ്ധതികൾ റദ്ദാക്കിയതു മൂലം നഷ്ടം 13 കോടി രൂപ വരും. ജനുവരി-മാർച്ച് മാസങ്ങളിലെയും ഏപ്രിൽ- ജൂൺ കാലയളവിലെയും വരുമാന നഷ്ടം 33 കോടി രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP