Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറാഴ്‌ച്ചകൊണ്ട് ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ച് 1.2 കോടിയിൽ അധികമായി; അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനതോത് ക്രമാതീതമായി വർദ്ധിക്കുന്നു; രോഗവ്യാപനം നിയന്ത്രണാതീതമായി തുടരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; കൊറോണയുടെ മൂർദ്ധന്യഘട്ടം ഇനിയും പിന്നിട്ടിട്ടില്ല എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ആറാഴ്‌ച്ചകൊണ്ട് ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ച് 1.2 കോടിയിൽ അധികമായി; അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനതോത് ക്രമാതീതമായി വർദ്ധിക്കുന്നു; രോഗവ്യാപനം നിയന്ത്രണാതീതമായി തുടരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; കൊറോണയുടെ മൂർദ്ധന്യഘട്ടം ഇനിയും പിന്നിട്ടിട്ടില്ല എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയെ നിയന്ത്രിക്കാനായതിന്റെ ആശ്വാസത്തിൽ പല രാജ്യങ്ങളും ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ലോകാരോഗ്യ നൽകുന്ന മുന്നറിയിപ്പ് കൊറോണയുടെ മൂർദ്ധന്യഘട്ടം ഇനിയും പിന്നിട്ടിട്ടില്ല എന്നാണ്. കഴിഞ്ഞ ആറാഴ്‌ച്ച കൊണ്ട് ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചത് ചൂണ്ടിക്കാട്ടി അവർ ഓർമ്മിപ്പിക്കുന്നത് അതാണ്. മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിലും കാര്യങ്ങൾ നിയന്ത്രണാതീതമാകുകയാണെന്നും സംഘടനാ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദനോം ഗെബ്രെയേസുസ് പറയുന്നു.

ഇതുവരെ അഞ്ചര ലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഈ വ്യാധി ഇപ്പോൾ താണ്ഡവമാടുന്നത് പ്രധാനമായും അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലാണെന്നും അദ്ദേഹം പറയുന്നു. രോഗ്യവ്യാപനത്തിന്റെ ആദ്യ ആറു മാസങ്ങളിൽ രക്ഷപ്പെട്ടുനിന്ന ആഫ്രിക്കൻ ഭൂഖണ്ഡവും ഇപ്പോൾ അപകട നിലയിലേക്കെത്തിയിരിക്കുകയാണ്. ഒരാഴ്‌ച്ചകൊണ്ട് രോഗികളുടെ എണ്ണം 24 ശതമാനമാണ് വർദ്ധിച്ചത്. ഏകദേശം 5 ലക്ഷത്തോളംരോഗികളാണ് ഇന്ന് ആഫ്രിക്കയിൽ ഉള്ളത്. ഇതിൽ പകുതിയും സൗത്ത് ആഫ്രിക്കയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡിസംബർ അവസാനം വുഹാനിൽ ഈ മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ലോകത്താകമാനം രോഗികളുടെ എണ്ണം ഒരു ദശലക്ഷം കടക്കുവാൻ നാല് മാസങ്ങൾ എടുത്തു. ഏപ്രിൽ 3 നാണ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിൽ എത്തിയത്. എന്നാൽ പിന്നെ ഒരു 11 ദശലക്ഷം രോഗികളുണ്ടാകാൻ വെറും മൂന്ന് മാസം മാത്രമേ എടുത്തുള്ളു. 76 രാജ്യങ്ങളിൽ നിന്ന് തിരികേ വരുന്നവർക്ക് ക്വാറന്റൈൻ ഒഴിവാക്കികൊണ്ട് ബ്രിട്ടീഷ് സർക്കാർ ഉത്തരവിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന പുറത്തുവന്നത്.

ഇതിനിടയിൽ, കൊറോണ വൈറസിനേക്കാൾ അനേകം മടങ്ങ് പ്രഹരശേഷിയുള്ള ഒരു അജ്ഞാത ന്യുമോണിയ കസഖ്സ്ഥാനിൽ പടരുന്നു എന്ന് ചൈനീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്തെ പല ധനിക രാഷ്ട്രങ്ങളുടെയും ആരോഗ്യ പരിപാലന സംവിധാനത്തെ കൊറോണ കീഴ്മേൽ മറിച്ചു എന്ന് പറഞ്ഞ ഡോ, ടെഡ്രോസ്, താരതമ്യേന ധനശേഷി കുറഞ്ഞ ചില രാഷ്ട്രങ്ങൾ ഈ മഹാവ്യാധിയെ ഫലപ്രദമായി നേരിട്ടിട്ടുണ്ട് എന്നും പറഞ്ഞു.

രോഗവ്യാപനത്തിന് വേഗത കൂടുകയാണെന്ന് പറഞ്ഞ അദ്ദേഹം, ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ച ജൂലായ് 4 കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളു എന്നും പറഞ്ഞു. ജൂലായ് നാലിന് ലോകാമാകമാനം 2,12,326 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരുടെ പ്രതിദിന സംഖ്യയിലെ ഏറ്റവും വലിയ സംഖ്യയാണിത്.

ബ്രിട്ടൻ ഉൾപ്പടെയുള്ള പല രാജ്യങ്ങളിലും പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ അമേരിക്കയിലും ബ്രസീലിലും ഇത് ക്രമാതീതമായി വർദ്ധിക്കുകയാണ്. ഇന്തയിലും രോഗവ്യാപനത്തിന്റെ തോത് വർദ്ധിച്ചു തന്നെ വരുന്നു. ലോകത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള ചൈന ആദ്യംതന്നെ രോഗവുാപനം കാര്യക്ഷമമായി നിയന്ത്രിച്ചു. എന്നാൽ ജനസംഖ്യ കൂടുതലുള്ള മറ്റ് രാജ്യങ്ങൾ രോഗവ്യാപനം ആരംഭിച്ച് ആറ് മാസത്തിനു ശേഷവും ഇതിനെ നിയന്ത്രിക്കാനാകാതെ കഷ്ടപ്പെടുകയാണ്.

കോവിഡ് 19 മഹാമാരി ഇനിയും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിട്ടില്ലെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമുള്ളതാണ്. വൈറസ് വ്യാപനം നിയന്ത്രണത്തിലായിട്ടില്ലെന്നും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കാര്യങ്ങൾ കൂടുതൽ വഷളാകുകയാണെന്നും ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥ്നോം ഗബ്രിയേസിസ് പറഞ്ഞു. രാജ്യാന്തരയാത്ര എളുപ്പമാക്കാൻ പല രാജ്യങ്ങളും ലോക്ക്ഡൗൺ നടപടികളിൽ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണു ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ലോകമെമ്പാടുമായി രോഗികളുടെ എണ്ണം ഇരട്ടിയായി.

ചൈനയിൽ രോഗബാധ കണ്ടെത്തിയതിനുശേഷം 1.2 കോടി ആളുകളിലാണു നിലവിൽ രോഗം സ്ഥീരീകരിച്ചിരിക്കുന്നത്. 5,44,000 പേർക്കു ജീവൻ നഷ്ടമായി. യു.എസ്., ബ്രസീൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം അതിവേഗം കൂടുകയാണ്. തുടക്കത്തിൽ കാര്യമായ പ്രശ്നങ്ങളില്ലാതിരുന്ന ആഫ്രിക്കയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ അവിടെ രോഗബാധിതരുടെ എണ്ണം 24 ശതമാനം വർധിച്ച് അഞ്ചു ലക്ഷത്തിലേറെയായി. ഇതിലേറെയും ദക്ഷിണാഫ്രിക്കയിലാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ െചെനയിലെ വുഹാനിൽ രോഗം കണ്ടെത്തി നാലുമാസത്തിനു ശേഷം ഏപ്രിൽ മൂന്നിനാണ് ലോകത്ത് രോഗികളുടെ എണ്ണം 10 ലക്ഷമായത്. എന്നാൽ, അടുത്ത മൂന്നുമാസത്തിനുള്ളിൽ 1.1 കോടി കേസുകൾ കൂടി സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP