Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ മുല്ലയ്ക്കൽ തെരുവിൽ ഉപേക്ഷിച്ച ശേഷം അമ്മ മുങ്ങി; പെൺകുട്ടിയെ താൽക്കാലിക അഭയകേന്ദ്രത്തിലേക്ക് മാറ്റി

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ മുല്ലയ്ക്കൽ തെരുവിൽ ഉപേക്ഷിച്ച ശേഷം അമ്മ മുങ്ങി; പെൺകുട്ടിയെ താൽക്കാലിക അഭയകേന്ദ്രത്തിലേക്ക് മാറ്റി

സ്വന്തം ലേഖകൻ

ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ മുല്ലയ്ക്കൽ തെരുവിൽ ഉപേക്ഷിച്ച ശേഷം അമ്മ മുങ്ങി. വാടക നൽകാൻ കഴിയാതെ വന്നതിനാൽ പുന്നപ്രയിലെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നെന്നും അച്ഛന്റെ അടുത്ത് പൊയ്‌ക്കോളൂ എന്നും പറഞ്ഞാണ് അമ്മ പോയതെന്നു പെൺകുട്ടി പറയുന്നു. തുടർന്ന് പെൺകുട്ടിയും പിതാവും നഗരസഭാ ഓഫിസിലെത്തി പരാതി പറഞ്ഞതിനെ തുടർന്നു നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ടു പെൺകുട്ടിയെ താൽക്കാലികമായി കുടുംബശ്രീയുടെ 'സ്‌നേഹിത'യിൽ പാർപ്പിച്ചു.

അമ്മ തെരുവിലുപേക്ഷിച്ച് പോയതിന് പിന്നാലെ കയറ്റിറക്ക് ജോലിക്കുശേഷം അച്ഛൻ വിശ്രമിക്കുന്ന തൊഴിലാളി യൂണിയൻ ഓഫിസിലെത്തി പെൺകുട്ടി അച്ഛനെ കാണുകയായിരുന്നു. അച്ഛനുമായി തിരികെ മുല്ലയ്ക്കലിൽ എത്തിയെങ്കിലും അമ്മയെ കണ്ടില്ല. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം. അന്ന് ഹൗസ് ബോട്ടിൽ കിടന്നശേഷം ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടി അച്ഛനുമായി നഗരസഭ ഓഫിസിൽ എത്തിയത്.

കൗൺസിലർ സി.വി.മനോജ് കുമാർ, ചൈൽഡ് ലൈൻ കോഓർഡിനേറ്റർ ജെഫിൻ എന്നിവരും വിഷയത്തിൽ ഇടപെട്ടു. മകളെ വഴിയിൽ വിട്ടശേഷം അമ്മ പോയതിനെതിരെ പെൺകുട്ടി ഇന്നു പൊലീസിനു പരാതി നൽകുമെന്നു ചെയർമാൻ പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അമ്മയെ വിളിച്ചുവരുത്തി അവരുടെ ഭാഗം കേട്ടശേഷം നടപടി സ്വീകരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP