Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹോങ്കോംഗിലേക്ക് തിരിച്ചു പോകാൻ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ട് ജീവൻ പണയം വച്ച് അമേരിക്കയിൽ എത്തിയത് സത്യം തുറന്നു പറയാൻ; ഉന്നയിക്കുന്നതുകൊറോണ വ്യാപനം ചൈന മറച്ചുവച്ചുവെന്ന ആരോപണം; മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന കണ്ടുപിടുത്തവും അവഗണിച്ചു; ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു കോവിഡ്-19 എന്ന ചൈനീസ് വൈറോളജിസ്റ്റിന്റെ തുറന്ന് പറച്ചിലിലുള്ളത് രോഗ വ്യാപനത്തിന്റെ യഥാർത്ഥ കാരണം; ഉറവിടം കണ്ടെത്താൻ വിദഗ്ദ്ധർ ചൈനയിൽ

ഹോങ്കോംഗിലേക്ക് തിരിച്ചു പോകാൻ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ട് ജീവൻ പണയം വച്ച് അമേരിക്കയിൽ എത്തിയത് സത്യം തുറന്നു പറയാൻ; ഉന്നയിക്കുന്നതുകൊറോണ വ്യാപനം ചൈന മറച്ചുവച്ചുവെന്ന ആരോപണം; മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന കണ്ടുപിടുത്തവും അവഗണിച്ചു; ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു കോവിഡ്-19 എന്ന ചൈനീസ് വൈറോളജിസ്റ്റിന്റെ തുറന്ന് പറച്ചിലിലുള്ളത് രോഗ വ്യാപനത്തിന്റെ യഥാർത്ഥ കാരണം; ഉറവിടം കണ്ടെത്താൻ വിദഗ്ദ്ധർ ചൈനയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണാ വ്യാപനം അതിന്റെ ആരംഭകാലത്ത് മൂടിവയ്ക്കാനാണ് ചൈനീസ് സർക്കാർ ശ്രമിച്ചതെന്ന് ഹോങ്കോംഗിൽ നിന്നും അമേരിക്കയിലെത്തിയ പ്രമുഖ വൈറോളജിസ്റ്റ് ഡോ. ലീ-മെങ്ങ് യാൻ പറയുന്നു. ഈ പകർച്ച വ്യാധിയെ കുറിച്ച് ലോകം അറിയുന്നതിന് വളരെ മുൻപ് തന്നെ ബെയ്ജിംഗിന് ഇതിന്റെ വിശദാംശങ്ങൾ അറിയാമായിരുന്നു എന്നും അവർ പറയുന്നു. വൈറസ് ബാധയുടെ ആദ്യനാളുകളിൽ തന്നെ താൻ നടത്തിയ പല ഗവേഷണങ്ങളേയും തന്റെ മേലധികാരികൾ നിരാകരിച്ചു എന്നും അവർ പറയുന്നു.

കൊറോണ വൈറസിൻ മേലുള്ള തന്റെ ഗവേഷണം ധാരാളം പേർക്ക് സഹായകരമാകും എന്ന വിശ്വാസത്തിലാണ് അവർ സ്വന്തം ജീവിൻ തന്നെ പണയപ്പെടുത്തി അമേരിക്കയിലെത്തിയത്. അമേരിക്കൻ ശാസ്ത്രജ്ഞരുമായി തന്റെ കണ്ടുപിടുത്തങ്ങൾ പങ്ക് വച്ചത്, ഇനി ഒരിക്കലും ഹോങ്കോംഗിലേക്ക് തിരിച്ചു പോകാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്. പിന്നീട് കോവിഡ്-19 എന്ന പേരിൽ ലോകമാകെ ഭയം വിടർത്തിയ കൊറോണാ വൈറസിനെ കുറിച്ച് ആദ്യം പഠനം നടത്തിയ ഗവേഷകരിൽ ഒരാളാണ് യാൻ.

ഹോങ്കോംഗ് ഉൾപ്പടെ, പ്രധാന ചൈനക്ക് പുറത്തുനിന്നുള്ള ആരേയും ആ സമയത്ത് ഗവേഷണത്തിനായി ചൈന അനുവദിച്ചിരുന്നില്ല. അതിനാൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇൻ ചൈനയിലെ ശാസ്ത്ര്ജ്ഞയായ ഒരു സുഹൃത്ത് വഴി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു യാൻ ചെയ്തത്. ലോകാരോഗ്യ സംഘടനയും ചൈനീസ് സർക്കാരും, ഈ മാരക വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരും എന്ന് സമ്മതിക്കുന്നതിന് വളരെ മുൻപ് തന്നെ മനുഷ്യരിൽ നിന്നും വൈറസ് മനുഷ്യരിലേക്ക് പടരും എന്ന് ഈ സുഹൃത്ത് തന്നോട് പറഞ്ഞതായി യാൻ വെളിപ്പെടുത്തുന്നു.

ചൈനയിൽ ശാസ്ത്രജ്ഞർക്ക് തന്നെ ഈ വിവരം അറിയാമായിരുന്നപ്പോഴാണ് ജനുവരി 9 ന് ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുകയില്ല എന്ന ചൈനീസ് വാദം അംഗീകരിച്ച് ലോകാരോഗ്യ സംഘടന പ്രസ്താവന ഇറക്കിയത്. ഈ സംഭവത്തെ തുടർന്ന് താനുമായി സംസാരിച്ചിരുന്ന പല ശാസ്ത്രജ്ഞരും, പ്രത്യേകിച്ച് വുഹാനിൽ ഉള്ളവർ നിശബ്ദരായി എന്ന് യാൻപറയുന്നു, ചിലർ അവളോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ചിലർ പിന്നീടും അവരുമായിസംസാരിക്കാൻ തയ്യാറായി. അവർ നൽകിയ വിവരങ്ങളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ക്രമാതീതമായി പടരുന്നു എന്ന കാര്യം മനസ്സിലായത്. ഇതിനെ പറ്റി തന്റെ ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്ന വ്യക്തിയോട് പറഞ്ഞപ്പോൾ നിശബ്ദയാകുവാനായിരുന്നു ആ വ്യക്തി ആവശ്യപ്പെട്ടത് എന്നും അവർ പറഞ്ഞു. ചുവപ്പ് രേഖയിൽ സ്പർശിക്കരുതെന്നും നമ്മൾ പ്രശ്നത്തിലാകുകയും ചിലപ്പോൾ അപ്രത്യക്ഷരാകുകയും ചെയ്തേക്കാം എന്നാണ് ആ വ്യക്തി യാനിനോട് പറഞ്ഞത്. ലോകാരോഗ്യ സംഘടനയുമായി അഫിലിയേറ്റ് ചെയ്ത ലാബിന്റെ കോ-ഓർഡിനേറ്റർ പ്രൊഫസർ മാലിക് പിയേഴ്സിന് രോഗവ്യാപനത്തെ കുറിച്ച് അറിവുണ്ടായിരുന്നു എന്നാലും അദ്ദേഹം നടപടികൾ ഒന്നും കൈക്കൊണ്ടില്ല എന്ന് യാൻ ആരോപിക്കുന്നു.

എന്നാൽ ചൈനയും ലോകാരോഗ്യ സംഘടനയും ഈ അവകാശവാദങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. യാൻ, അവരുടെ സൂപ്പർവൈസർ പൂൻ, അതുപോലെ പ്രൊഫസർ പിയേഴ്സ് എന്നിവരുമൊത്ത് തങ്ങൾ പ്രവർത്തിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്കൻ യാത്രയ്ക്ക് ശേഷം ഒളിവ് ജീവിതം നയിക്കുന്ന യാൻ ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തന്റെ നാട്ടിൽ തന്റെസല്പേർ നശിപ്പിക്കുവാനും തനിക്കെതിരെ സൈബർ യുദ്ധം നടത്തുവാനും ചൈനീസ് സർക്കാർ ആരംഭിച്ചു കഴിഞ്ഞു എന്ന് പറയുന്ന യാൻ, തന്റെ കുടുംബാംഗങ്ങളെ സർക്കാർ ദ്രോഹിക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി.

ലോകാരോഗ്യസംഘടനയിലെ വിദഗ്ദ്ധർ ചൈനയിൽ

'കോവിഡ്-19'ന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യസംഘടനയിലെ വിദഗ്ദ്ധർ ചൈനയിൽ. മൃഗസംരക്ഷണം, പകർച്ചവ്യാധി വിഭാഗങ്ങളിലെ രണ്ടുവിദഗ്ദ്ധർ ബെയ്ജിങ്ങിൽ രണ്ടുദിവസം ചെലവിട്ട് കൂടുതൽ പഠനങ്ങൾക്കായുള്ള ചട്ടക്കൂടൊരുക്കും. മൃഗങ്ങളിൽനിന്ന് വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പടർന്നു എന്നത് കണ്ടെത്തലാണ് പ്രധാനലക്ഷ്യം. അതിനായുള്ള കൃത്യമായ പദ്ധതി ഇവർ തയ്യാറാക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രസ്താവനയിൽപറഞ്ഞു. തുടർന്ന് കൂടുതൽ വിദഗ്ധരെത്തി അന്വേഷണം വ്യാപകമാക്കും.

വവ്വാലിൽ കാണുന്ന കൊറോണവൈറസ് വെരുക്, ഈനാംപേച്ചി പോലുള്ള ജീവികളിലൂടെയാവാം മനുഷ്യരിലെത്തിയതെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. വുഹാനിലെ മാംസച്ചന്തയാണ് സംശയത്തിലുള്ളത്. ഇതേത്തുടർന്ന് ചൈന വുഹാനിലെ ചന്ത അടച്ചിരുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം വേണമെന്ന് മേയിൽ നടന്ന ലോക ആരോഗ്യസമ്മേളനത്തിൽ 120 രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ജനുവരിയിൽ അസോസിയേറ്റ് പ്രസ് വാർത്താ ഏജൻസി നടത്തിയ അന്വേഷണത്തിൽ ചൈനയുടെ സുതാര്യതക്കുറവ് ഡബ്ല്യു.എച്ച്.ഒ. ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു.

കോവിഡ്-19 കൈകാര്യംചെയ്യാൻ സ്വതന്ത്രപാനൽ രൂപവത്കരിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ. കഴിഞ്ഞദിവസം ജനീവയിൽ പറഞ്ഞിരുന്നു. സംഘടനയിൽനിന്ന് പിന്മാറാനുള്ള തീരുമാനം യു.എസ്. ഐക്യരാഷ്ട്രസഭയെ അറിയിച്ചതിനുപിന്നാലെയായിരുന്നു ഇത്. ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്, ലൈബീരിയയുടെ മുൻ പ്രസിഡന്റ് എലെൻ ജോൺസൺ സർലീഫ് എന്നിവർ പാനലിന് നേതൃത്വം നൽകാമെന്ന് സമ്മതിച്ചതായി ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP