Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വംശീയ പരാമർശത്തിന്റെ പേരിൽ പിണങ്ങിയ മേഗനോട് വീണ്ടും കൂട്ടാകാൻ പഠിച്ച പണി പതിനെട്ടും നോക്കി പഴയ കൂട്ടുകാരി, അവഗണിച്ച് മേഗനും; എങ്കിൽ മേഗന്റെ തനിഗുണം നാട്ടുകാരെ അറിയിക്കാൻ പുസ്തകം എഴുതുമെന്ന് വെല്ലുവിളി; ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ പിടിച്ച പുതിയ പുലിവാല് ഇങ്ങനെ

വംശീയ പരാമർശത്തിന്റെ പേരിൽ പിണങ്ങിയ മേഗനോട് വീണ്ടും കൂട്ടാകാൻ പഠിച്ച പണി പതിനെട്ടും നോക്കി പഴയ കൂട്ടുകാരി, അവഗണിച്ച് മേഗനും; എങ്കിൽ മേഗന്റെ തനിഗുണം നാട്ടുകാരെ അറിയിക്കാൻ പുസ്തകം എഴുതുമെന്ന് വെല്ലുവിളി; ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ പിടിച്ച പുതിയ പുലിവാല് ഇങ്ങനെ

സ്വന്തം ലേഖകൻ

മൂഹമാധ്യമത്തിൽ കൂടി വംശീയ പരാമർശം നടത്തിയതിനാണ് ഉറ്റസുഹൃത്തായിരുന്ന ജെസ്സിക്ക മുൾറോണിയുമായുള്ള ബന്ധം മേഗൻ മെർക്കൽ ഉപേക്ഷിച്ചത്. തകർന്ന ബന്ധം വീണ്ടും പുനഃസ്ഥാപിക്കാൻ പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും ജെസ്സിക്കക്ക് തോറ്റു പിന്മാറേണ്ടി വന്നു. ജെസ്സിക്കയുടെ ശ്രമങ്ങൾക്ക് തണുത്ത പ്രതികരണമാണ് മേഗനിൽ നിന്നുണ്ടായതെന്നാണ് ഒരു പ്രധാന മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല, ഇനി തന്റെ സുഹൃത്തായി സ്വീകരിക്കാൻ സാധിക്കില്ലെന്ന സന്ദേശവും മേഗൻ നൽകി എന്നാണ് അറിയുന്നത്.

മേഗനോട് വളരെ അടുത്ത വൃത്തങ്ങൾ പറയുന്നത് ജെസ്സിക്ക മേഗനെ തുടരെ തുടരെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇരുവരുടെയും പൊതുസുഹൃത്തുക്കൾ വഴി ബന്ധപ്പെടുന്നുണ്ട് എന്നുമാണ്. ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ മേഗനെ പോലൊരു സുഹൃത്തിനെ നഷ്ടപ്പെട്ടതിൽ ജസ്സിക്ക നിരാശയാണെന്നാണ് ചില സുഹൃത്തുക്കൾ പറഞ്ഞത്. മേഗനുമായി വീണ്ടും ബന്ധം പുതുക്കാൻ ശ്രമിക്കുന്നത് പാഴ്ശ്രമമാണെന്ന് സുഹൃത്തുക്കൾ ജസ്സിക്കയെ ഉപദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

ബ്ലോഗ്ഗറും കറുത്തവർഗ്ഗക്കാരിയുമായ സാഷാ എക്സെറ്റെറിനെ വംശീയമായി അധിക്ഷേപിച്ചു എന്നതിന്റെ പേരിലാണ് വളരെക്കാലമായുണ്ടായിരുന്ന സൗഹൃദം തകർന്നത്. വംശീയാധിക്ഷേപം വിവാദമായതിനെ തുടർന്ന് മുള്രോണീയുടെ ടി വി ഷോകൾ റദ്ദാക്കേണ്ടതായി വരെ വന്നു. മാത്രമല്ല പ്രശസ്ത കനേഡിയൻ ഡിപ്പാർട്ട്മെന്റ് സ്റ്റോറായ ഹഡ്സൺ ബേയുമായുള്ള ജസ്സിക്കയുടെ പങ്കാളിത്തം നഷ്ടപ്പെടുകയും അവരുടെ ഭർത്താവിനെ സി റ്റി വിയിൽ ഷോ അവതരിപ്പിക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്തു.

രാജകീയ പരിവേഷ വച്ച് സ്വന്തം തൊഴിൽ മേഖല വിപുലപ്പെടുത്തുന്നതിനാണ് മേഗൻ ശ്രദ്ധിക്കുന്നത് എന്നാണ് ഇപ്പോൾ മുൾറോണി ആക്ഷേപിക്കുന്നത്. അതുകൊണ്ട് തന്നെ മേഗന്റെ എല്ലാ വശങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം രചിക്കുവാനുള്ള ആലോചനയിലാൺ ഇപ്പോൾ മുൾറോണി എന്നറിയുന്നു.

രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള കടമകളിൽ നിന്നും വിരമിച്ച ശേഷം പുതിയ ജീവിതം നയിക്കുന്ന ഹാരിയും മേഗനും ഇപ്പോൾ വംശീയതക്കെതിരെയുള്ള പോരാട്ടത്തിൽ സജീവമാണ്. എന്നാൽ ഹാരിയുടെ ഭൂതകാല ചെയ്തികൾ ഇതിനിടയിൽ വിവാദമുയർത്തുന്നുണ്ട്. 2005 ൽ ഒരു പാർട്ടിയിൽ നാസി യൂണിഫോം അണിഞ്ഞ് ഹാരിയെത്തിയത് വലിയ വിവാദമായിരുന്നു. അതുപോലെ, 2009 ൽ ഒരു ഏഷ്യൻ സൈനികനെ അവഹേളിക്കുന്ന വീഡിയോ പുറത്തുവന്നതും വിവാദമായിരുന്നു. ഇതെല്ലാം ഇപ്പോൾ വീണ്ടും പുറത്ത് വരാൻ തുടങ്ങിയിട്ടുണ്ട്.

എന്നാൽ മുൾറോണിയുമായി മാത്രമല്ല, മേഗന്റെ ലോസ് ഏഞ്ചലസിലെ പല പഴ്യ സുഹൃത്തുക്കളുമായും മേഗൻ ഇപ്പോൾ നല്ല ബന്ധത്തിലല്ല എന്നാണ് പുറത്തുവരുന്ന വാർത്തകൾ. പഴയ സുഹൃത്തുക്കളെ വിശ്വസിക്കാൻ കഴിയില്ലെന്ന് ഇപ്പോൾ മേഗൻ വിചാരിക്കുന്നു എന്നാണ് ചില അടുത്ത വൃത്തങ്ങൾ പറയുന്നത്. അവർ മാധ്യമങ്ങളോട് തന്നെക്കുറിച്ച് പറയുമെന്ന് മേഗന് ആശങ്കയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP