Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവരും കടകളിലേക്കും ഓഫീസുകളിലേക്കും മടങ്ങാൻ ബോറിസ് ജോൺസൺ; വൺവേ സിസ്റ്റം റദ്ദാക്കി രണ്ട് മീറ്റർ ദൂരം ഉറപ്പിച്ച് കൂടുതൽ ആളെ കയറ്റാൻ ടെസ്‌കോ; കൊറോണയെ കീഴടക്കി ബ്രിട്ടൻ മടങ്ങുന്നത് ഇങ്ങനെ

എല്ലാവരും കടകളിലേക്കും ഓഫീസുകളിലേക്കും മടങ്ങാൻ ബോറിസ് ജോൺസൺ; വൺവേ സിസ്റ്റം റദ്ദാക്കി രണ്ട് മീറ്റർ ദൂരം ഉറപ്പിച്ച് കൂടുതൽ ആളെ കയറ്റാൻ ടെസ്‌കോ; കൊറോണയെ കീഴടക്കി ബ്രിട്ടൻ മടങ്ങുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരെ കൂടി ഓഫീസുകളിലെത്തിക്കുകയാണ് ബോറിസ് ജോൺസൺന്റെ അടുത്ത ലക്ഷ്യം. കൊറോണയെ കീഴടക്കാനുള്ള ഏറ്റവും പുതിയ നടപടികളുടെ രൂപരേഖയുമായി ഉടനെ എത്തുന്ന ബോറിസ്, തൊഴിലുടമകളോട് തങ്ങളുടെ ജീവനക്കാരെ ഓഫീസുകളിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കും എന്നറിയുന്നു. ഒഴിഞ്ഞു കിടക്കുന്ന ഓഫീസുകൾടൗൺ സെന്ററുകളിലെ ഷോപ്പുകളേയും റെസ്റ്റോറന്റുകളേയും പ്രതികൂലമായി ബാധിക്കുന്നു എന്ന തിരിച്ചറിവാണ് ഇതിന് കാരണം. മാത്രമല്ല, വീട്ടിൽ ഇരുന്നുള്ള ജോലി ബ്രിട്ടന്റെ പ്രവർത്തനക്ഷമത നശിപ്പിക്കുന്നു എന്നുള്ള ആധിയുമുണ്ട് ഈ തീരുമാനത്തിന് പിന്നിൽ.

ഇത്തരം ഒരു നടപടിക്ക് പ്രോത്സാഹനം നൽകാൻ എല്ലാ സർക്കാർ ജോലിക്കാരോടും ഓഫീസുകളിലേക്കെത്താനുള്ള നിർദ്ദേശം നൽകാൻ വൈറ്റ്ഹാൾ മേധാവികളോട് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ ബിസിനസ്സ് സ്ഥാപനങ്ങളോടും നഗര മുഖ്യന്മാരോടും കൂടുതൽ ജീവനക്കാരോട് ഓഫീസുകളിലെത്തി ജോലിചെയ്യുവാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ധാരാളം കമ്പനികളും മറ്റ് സ്വകാര്യ ബിസിനസ്സ് സ്ഥാപനങ്ങളും അവരുടെ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ബാങ്കുകളും മറ്റും തങ്ങളുടെ ജീവനക്കാരോട് സെപ്റ്റംബർ വരെ വീടുകളിൽ ഇരുന്ന് ജോലിചെയ്യുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മിക്ക സർക്കാർ ജീവനക്കാരും ഇപ്പോൾ വർക്ക് ഫ്രം ഹോം എന്ന സൗകര്യം ഉപയോഗിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, റെസ്റ്റോറന്റുകൾക്കും മറ്റും ആവശ്യത്തിന് ഉപഭോക്താക്കളെ ലഭിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഈ പുതിയ തീരുമാനത്തിന് പിന്നിൽ.

ഇതിനിടയിൽ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്‌കോ വൺ വേ സിസ്റ്റം ഒഴിവാക്കാൻ തീരുമാനിച്ചു. സ്റ്റോറുകൾക്കുള്ളിൽ കൂടുതൽ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നതിനാണ് ഈ നടപടി. എന്നാൽ സ്റ്റോറുകൾക്കുള്ളിൽ രണ്ട് മീറ്റർ നീളം നിർബന്ധമാക്കുമെന്നും ടെസ്‌കോ അറിയിച്ചു. ലോക്ക്ഡൗൺ കാലം മുതൽ തന്നെ സൂപ്പർമാർക്കറ്റുകൾക്ക്, ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ധാരാളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു അകത്തേക്ക് കയറുവാൻ ഒരു വഴി, പുറത്തേക്ക് പോകുവാൻ ഒരുവഴി എന്ന വൺ വേ സിസ്റ്റം നിലവിൽ വന്നത്.

ബ്രിട്ടനിൽ ആകമാനമായി 3,700 സ്റ്റോറുകളുള്ള ടെസ്‌കോ പ്രവർത്തി സമയം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായിട്ടായിരുന്നു അത്. അത് വീണ്ടും പഴയ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതനുസരിച്ച് സ്റ്റോറുകൾ രാവിലെ 7 മണിമുതൽ രാത്രി 11 മണിവരേയോ ചിലവ 12 മണിവരേയോ തുറന്നിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP