Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കണം; ലോക്ഡൗൺ അനാവശ്യമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും നടി അഹാന കൃഷ്ണ

വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കണം; ലോക്ഡൗൺ അനാവശ്യമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും നടി അഹാന കൃഷ്ണ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംഭവത്തെക്കുറിച്ചുള്ള തന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന്റെ പേരിലുള്ള വിവാദം അനാവശ്യമെന്ന് നടി അഹാന കൃഷ്ണ. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ ആരുടെയൊക്കെയോ ഭാവനയിൽ നിന്ന് ഉണ്ടായതാണെന്നും താൻ പറയാത്ത കാര്യങ്ങൾ ചിലർ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് അഹാന ഫേസ്‌ബുക്കിൽ കുറിച്ചത്. വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കണമെന്നാണ് അഹാന പറയുന്നത്. ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിൽ, കോവിഡ് മഹാമാരിയോട് താൻ നിർവികാരമായി പ്രതികരിച്ചു എന്ന ആരോപണം അംഗീകരിക്കാനാവില്ലെന്നും അഹാന ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

‘ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നു,’എന്നായിരുന്നു അഹാനകൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്. സ്വർണവേട്ടയെ പൊളിറ്റിക്കൽ സ്‌കാം എന്നായിരുന്നു അഹാന വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ അഹാനാകൃഷ്ണയുടെ സ്റ്റാറ്റസിനെതിരെ നിരവധി പേർ വിമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. അഹാന കൃഷ്ണ പറഞ്ഞത് അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ നടപടിയാണെന്നുമായിരുന്നു ഉയർന്ന വിമർശനം. സംസ്ഥാനത്ത് കോവിഡ് ബാധ അതീവ ഗുരുതരമായി പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ നിസ്സാരീകരിക്കുന്ന നടപടിയാണ് നടിയിൽ നിന്നും ഉണ്ടായതെന്നും ചിലർ പ്രതികരിച്ചിരുന്നു.

കുറിപ്പിന്റെ പൂർണരൂപം

നമ്മുടെ സംസ്ഥാനത്തിൽ/നഗരത്തിൽ/രാജ്യത്തിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ കുറിച്ച് ഞാൻ ബോധവതിയല്ലെന്നും അതറിയണമെങ്കിൽ ഞാൻ വാർത്തകൾ കാണണമെന്നും എന്നോട് ആവശ്യപ്പെടുന്നവരോട്, ദയവായി നിങ്ങൾ സത്യാവസ്ഥ അറിയാൻ ശ്രമിക്കുക. ലോക്ഡൗൺ അനാവശ്യമാണെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ നിങ്ങൾ തെളിവ് കൊണ്ട് വരൂ. ഇപ്പോൾ എനിക്കു നേരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ആരുടെയൊക്കെയോ ഭാവനയിൽ നിന്ന് ഉണ്ടായി വന്നതാണ്.

ഞാനൊന്ന് പറഞ്ഞു. മറ്റൊരാൾ അത് വേറൊരു തരത്തിൽ വ്യാഖ്യാനിച്ചു. വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കണം. മറ്റുള്ളവരോട് എനിക്കൊന്നും പറയാനില്ല. ചെറിയ വിദ്വേഷങ്ങളോട് പ്രതികരിക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിൽ കോവിഡ് മഹാമാരിയോട് നിർവികാരമായാണ് ഞാൻ പ്രതികരിച്ചത് എന്ന ആരോപണം അംഗീകരിക്കാനാവില്ല.’ എന്നായിരുന്നു അഹാന ഫേസ്‌ബുക്കിൽ കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP