Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ഡൗൺ: സർക്കാരിന് വീഴ്ച പറ്റി; പൂന്തുറ, ആര്യനാട് പ്രദേശങ്ങളിൽ ആഹാരവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്നും രമേശ് ചെന്നിത്തല

തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ഡൗൺ: സർക്കാരിന് വീഴ്ച പറ്റി; പൂന്തുറ, ആര്യനാട് പ്രദേശങ്ങളിൽ ആഹാരവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗൺ കോർപ്പറേഷൻ അതിർത്തിയിൽ എല്ലാ സ്ഥലത്തും ഏർപ്പെടുത്തിയതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുന്നൊരുക്കങ്ങളില്ലാതെയാണ് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അതീവ ജാഗ്രത കാണിക്കേണ്ട പൂന്തുറ, ആര്യനാട് പ്രദേശങ്ങൾ അടച്ചുപൂട്ടിയപ്പോൾ ഇവർക്ക് ആഹാരവും മറ്റ് അവശ്യസാധനങ്ങളും കിട്ടുന്നില്ലെന്ന പരാതി ഏറെയാണ്. ഇവർക്ക് സൗജന്യ ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.

ഇവിടെനിന്നും ആന്റി ബോഡി ടെസ്റ്റിൽ പോസിറ്റീവ് ആയി വർക്കലയിലും കാരക്കോണത്തും കൊണ്ടുപോയവർക്ക് മരുന്നും ആഹാരവും ലഭിക്കുന്നില്ലെന്ന് സ്ഥലം എംഎ‍ൽഎ. ആയ ശിവകുമാർ ഇന്നു രാവിലെ എന്നോട് പറഞ്ഞു. അടിയന്തരമായി ഇവർക്ക് ആവശ്യമായ മരുന്നും ആഹാരവും എത്തിക്കണം.

ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കുടുംബശ്രീയുടെ എട്ട് ഹോട്ടലുകൾ വഴി ആഹാരം കിട്ടാത്തവർക്ക് നൽകുമെന്നാണ് സർക്കാർ അിറയിച്ചത്. ഇവയൊന്നും തുറന്നു പ്രവർത്തിക്കുന്നില്ലെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. അതീവ ജാഗ്രത പാലിക്കേണ്ട സ്ഥലങ്ങൾ ഒഴികെയുള്ള കോർപ്പറേഷൻ വാർഡുകളിലും പൊലീസ് അനാവശ്യനിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സ്വകാര്യ ഹോട്ടലുകൾ തുറക്കുകയും ആഹാരസാധനങ്ങൾ പാഴ്സൽ വഴി നൽകാനുള്ള സൗകര്യം അധികൃതർ ഒരുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP