Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വായുവിലൂടെയും പകരാമെന്ന് ലോകാരോ​ഗ്യ സംഘടന; മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ

കോവിഡ് വായുവിലൂടെയും പകരാമെന്ന് ലോകാരോ​ഗ്യ സംഘടന; മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ

മറുനാടൻ മലയാളി ബ്യൂറോ

ജനീവ: കോവിഡ് വ്യാപനത്തിൽ ആശങ്ക വർധിപ്പിച്ച് പുതിയ റിപ്പോർട്ട്. വൈറസ് വായുവിലൂടെയും പകരാമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന ഡ്രോപ്‌ലെറ്റുകളിലൂടെയാണ് വൈറസ് പകരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. വായു സഞ്ചാരം കുറവുള്ള സ്ഥലങ്ങളിലും അടച്ചിട്ട മുറികളിലുമെല്ലാം വായുവിലൂടെ വൈറസ് പകരാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി. 'മെഡിക്കൽ നടപടിക്രമങ്ങൾക്കിടയിലും തിരക്കേറിയ വായുസഞ്ചാരം കുറവുള്ള അടച്ചിട്ട ഇടങ്ങളിലും വായുവിൽ തങ്ങി നിൽക്കുന്ന ചെറുകണികകളിലൂടെ വൈറസ് പകരാൻ സാധ്യതയുണ്ട് - പ്രസ്താവനയിൽ പറയുന്നു. കൈകഴുകുകയും സാമൂഹിക അകലം പാലിക്കുന്നതിനുമൊപ്പം തിരക്കേറിയ പൊതുഇടങ്ങൾ, അടച്ചിട്ട വായുസഞ്ചാരം കുറവുള്ള ഇടങ്ങൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

ഈ സാഹചര്യങ്ങളിലും വൈറസ് പൂർണമായും വായുവിലൂടെയാണ് പകരുന്നതെന്ന് ലോകാരോഗ്യസംഘടന കരുതുന്നില്ല. തുള്ളികളിലൂടെയും, വാതിൽപ്പിടി, സ്വിച്ചുകൾ, പേന തുടങ്ങിയ അണുബാധയുണ്ടായ പ്രതലങ്ങളിലൂടെയും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരാമെന്ന് ഡബ്ല്യൂഎച്ച്ഒ പറയുന്നു. വായുവിലൂടെ വൈറസ് പകരുമെന്ന് സ്ഥിരീകരിക്കപ്പെട്ടതിനാൽ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. എൻ 95 മാസ്‌കുകൾ ഉപയോഗിക്കുന്നതായിരിക്കും ഫലപ്രദം. 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം വായുവിലൂടെ കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് ഡബ്ലിയുഎച്ച്ഒയെ അറിയിച്ചിരുന്നു. മൂന്നുദിവസങ്ങൾക്ക് ശേഷമാണ് ഡബ്ല്യുഎച്ച്ഒ ഇക്കാര്യം സ്ഥിരീകരിച്ച് പ്രസ്താവനയിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP