Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് സമൂഹ വ്യാപനത്തിലേക്ക് നീങ്ങിയാൽ അതിന്റെ പരിപൂർണ ഉത്തരവാദിത്തം യുഡിഎഫിന്; സമരവുമായി തെരുവിലിറങ്ങുന്നത് രാജ്യദ്രോഹം; പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി എ.കെ. ബാലൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തിലേക്ക് നീങ്ങിയാൽ അതിന്റെ പരിപൂർണ ഉത്തരവാദിത്തം യുഡിഎഫിനായിരിക്കുമെന്നു മന്ത്രി എ.കെ. ബാലൻ. സമരവുമായി തെരുവിലിറങ്ങുന്നത് രാജ്യദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാമാരി സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തിൽ കോവിഡ് വ്യാപനത്തിനുള്ള പ്രത്യക്ഷമായ ഇടപെടലും പ്രേരണയുമാണിത്. ഇത് രാജ്യദ്രോഹമാണ്. ഇത്തരം സമരമുറകൾ ജനങ്ങൾ തള്ളിക്കളയണം.

കേരളത്തിൽ തെരുവുയുദ്ധത്തിനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെങ്കിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന് സാധിക്കാതെ വരുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളെ തെരുവിലിറക്കി നടത്തുന്ന ഈ അക്രമം വഴി മഹാമാരിയുടെ വ്യാപനത്തിന് കളമൊരുക്കുന്നതു കൊണ്ട് കേരളം നശിക്കട്ടെയെന്നും രോഗവ്യാപനം ഉത്തരേന്ത്യയിലെപ്പോലെ ഇവിടെയുമാകട്ടെ എന്നുമാണ് കോൺഗ്രസും ബിജെപിയും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP